കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതീ പ്രവേശന വിധി നടപ്പിലാക്കുന്ന ധൃതി മരടിലില്ലേ... സർക്കാരിനെതിരെ ദേവസ്വം ബോർഡ് പ്രസിഡന്റ്!!

Google Oneindia Malayalam News

പത്തനംതിട്ട: മരട് ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധനങ്ങളും ശക്തമായി തന്നെ നടക്കുന്നുണ്ട്. മരട് ഫ്ലാറ്റ് വിഷയം പുകയുമ്പോൾ സർക്കാരിനെതിരെ ഒളിയമ്പുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ രംഗത്തെത്തിയിരിക്കുകയാണ്. യുവതി പ്രവേശനത്തിലൂടെ മാത്രം നവോത്ഥാനമാകില്ല, മരടിലേതും സുപ്രീംകോടതി വിധി തന്നെയാണെന്ന പ്രതികരണവുമായണ് എ പദ്മകുമാർ രംഗത്തെത്തിയിരിക്കുന്നത്.

ശബരിമല യുവതി പ്രവേശന വിധി തിടുക്കത്തില്‍ നടപ്പിലാക്കിയ സര്‍ക്കാര്‍ മരട് ഫ്‌ളാറ്റ് പൊളിക്കലിനോട് മുഖം തിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. വോത്ഥാനം എന്നത് പിന്നോക്ക വിഭാഗത്തിന്റെ ഉന്നതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വരേണ്ട പ്രശ്‌നമാണ്. ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമലയില്‍ കയറിയതിലൂടെ വിധി നടപ്പിലായെന്നോ യുവതികള്‍ പ്രവേശിച്ചെന്നോ കാണേണ്ട. വെല്ലുവിളിച്ച് കയറുന്നതും അല്ലാത്തതും തമ്മില്‍ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മരടിലേതും സുപ്രീംകോടതി വിധി

മരടിലേതും സുപ്രീംകോടതി വിധി


ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി എന്തായാലും നടപ്പിലാക്കുമെന്നാണ് സർക്കാർ വ്യക്തമാക്കയിത്. മരടിലേതും സുപ്രീംകോടതി വിധി തന്നെയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. മരടില്‍ പത്തോ അമ്പതോ ഉടമകളേ ഉള്ളു. എന്നാല്‍ ശബരിമലയില്‍ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് ആളുകള്‍ ഉണ്ട്. സുപ്രീം കോടതി വിധി എന്തായാലും അത് നടപ്പിലാക്കണം എന്ന അടിസ്ഥാവനത്തിലാണ് അന്ന പറഞ്ഞിട്ടുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വീട്ടില്‍ നിന്ന് ആരും ശബരിമലയില്‍ പോകില്ലെന്ന നിലപാട് പത്മകുമാര്‍ ആവര്‍ത്തിച്ചു. തന്നെ ഈ സ്ഥാനത്തിരിത്തിയ മുഖ്യമന്ത്രിക്ക് ഈ കുടുംബ പശ്ചാത്തലം അറിയാമെന്നും പദ്മകുമാർ വീണ്ടും ആവർത്തിച്ചു.

ഉടമകൾക്ക് 25 ലക്ഷം

ഉടമകൾക്ക് 25 ലക്ഷം

അതേസമയം മരടിൽ തീരദേശ സംരക്ഷണ നിയമം ലംഘിച്ചു നിർ‌മ്മിച്ചതിന്റെ പേരിൽ പൊളിച്ചു മാറ്റേണ്ട ഫ്ലാറ്റുകളുടെ ഉടമകൾക്ക് ആദ്യഘട്ട നഷ്ട പരിഹാരമായി 25 ലക്ഷം രൂപ നാലഴ്ചയ്ക്കകം കൈമാറണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തുക ആദ്യം സർക്കാർ നൽകണം. പിന്നീട് കെട്ടിട നിർമ്മാതാക്കളിൽ നിന്ന് ഈടാക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ഓരോ ഫ്ലാറ്റ് ഉടമയ്ക്കും 25 ലക്ഷം രൂപയാണ് നൽ‌കേണ്ടത്. 343 ഫ്ലാറ്റ് ഉടമകൾക്ക് ഇടക്കാല ധനസഹായത്തിനായി സർക്കീരിന് 100 കോടി രൂപ ആവശ്യമുണ്ടെന്നാണ് ചിഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയിൽ അറിയിച്ചത്.

നിയമം ലംഘച്ച മറ്റ് ഫ്ലാറ്റുകളും പൊളിക്കണം

നിയമം ലംഘച്ച മറ്റ് ഫ്ലാറ്റുകളും പൊളിക്കണം


അതേ സമയം തങ്ങളുടെ ഫ്‌ളാറ്റുകള്‍ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോരാ മറ്റ് അനധികൃത നിര്‍മ്മാണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഫ്‌ളാറ്റ് സംരക്ഷണ സമിതി. ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഇവര്‍ അറിയിച്ചു. ഇതോടെ മരടിലെ ഫ്‌ളാറ്റ് പൊളിക്കലില്‍ വിഷയം അവസാനിക്കില്ല എന്നാണ് വ്യക്തമാകുന്നത്. തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ചിട്ടുള്ള വേറെയും ഫ്‌ളാറ്റുകളും കെട്ടിടങ്ങളും കേരളത്തിലുണ്ടെന്ന് കാണിച്ചാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.

സർക്കാരിന് അധിക ബധ്യത

സർക്കാരിന് അധിക ബധ്യത


മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതും നഷ്ടപരിഹാരം നൽകുന്നതും അധിക ബാധ്യതയാണ് സർക്കാരിന്. ഇതിനായി 130 കോടിയോളം രൂപ നീക്കി വെക്കേണ്ടി വരും. പ്രളയം വിതച്ച നഷ്ടങ്ങളിൽ നിന്ന് ഒരു വിധൺ കരകയറുമ്പോഴാണ് സർക്കാരിന് അനധികൃത ഫ്ലാറ്റുകൾ അധിക ഭാരമാകുന്നത് അതേസമയം ഫ്ലാറ്റ് പൊലിക്കാനുള്ള ടെണ്ടർ നടപടികൾ നടന്നു വരികയാണ്. ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെണ്ടർ നൽകുന്ന കമ്പനിയെയാണ് സാധാരണ പരിഗണിക്കുകയെങ്കിലും, ഫ്ലാറ്റ് പൊളിക്കുന്ന കാര്യത്തിൽ ഈ നടപടി പിന്തുടരില്ലെന്നാണ് റിപ്പോർട്ട്. മികച്ച പരിജ്ഞാനവും സാങ്കേതിക വിദ്യയും കൈമുതലാക്കിയ കമ്പനിയെ ഏൽപ്പിക്കാനാണ് സാധ്യത.

English summary
Devaswam board president A Padmakumar's comment about Sabarimala woman entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X