കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീധരൻ പിള്ളയോട് നിയമോപദേശം തേടിയെന്ന വെളിപ്പെടുത്തൽ, തന്ത്രിയോട് വിശദീകരണം തേടി

  • By Desk
Google Oneindia Malayalam News

ശബരിമല: തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ സ്ത്രീ പ്രവേശനം സംബന്ധിച്ച് ശബരിമല തന്ത്രി ഉപദേശം തേടിയിരുന്നുവെന്ന ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ വെളുപ്പെടുത്തലിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് തന്ത്രി കണ്ഠരര് രാജിവരോട് വിശദീകരണം തേടി. മൂന്ന് ദിവസത്തിനകം തന്ത്രി വിശദീകരണം നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്.

തന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണം ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അംഗം ശങ്കർദാസ് വ്യക്തമാക്കി. തുലാമാസ പൂജകൾക്കായി നട തുറന്നപ്പോൾ പതിനെട്ടാംപടിക്ക് താഴെ പരികർമികൾ നടത്തിയ പ്രതിഷേധത്തിൽ രാഷ്ട്രീയ ഇടപെടലുകൾ നടന്നതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

thantri

കഴിഞ്ഞ ദിവസമാണ് കോഴിക്കോട്ട് വെച്ച് നടന്ന യുവമോർച്ചയുടെ യോഗത്തിൽ ശ്രീധരൻ പിള്ള നടത്തിയ വിവാദപ്രസംഗം പുറത്ത് വന്നത്. തുലാമാസ പൂജകൾക്ക് നട തുറന്നപ്പോൾ സ്ത്രീകൾ സന്നിധാനത്തിനടുത്തെത്തിയ അവസരത്തിൽ യുവതി പ്രവേശനം തടയുന്നതിനായി നട അടയ്ക്കുന്നതിനെ പറ്റി തന്ത്രി ഉപദേശം ചോദിച്ചു. തിരുമേനി ഒറ്റയ്ക്കാവില്ലെന്ന് താൻ ഉറപ്പ് നൽകി. സാറ് പറഞ്ഞ ഒറ്റവാക്കുമതിയെന്ന് പറഞ്ഞ് തന്ത്രി ദൃഢമായ തീരുമാനം എടുക്കുകയായിരുന്നു. ആ തീരുമാനമാണ് പോലീസിനെയും ഭരണകൂടത്തേയും അങ്കലാപ്പിലാക്കിയതെന്നായിരുന്നു ശ്രീധരൻ പിള്ള പറഞ്ഞത്.

Recommended Video

cmsvideo
ശബരിമലയില്‍ രാഷ്ട്രീയ ലക്ഷ്യം- ശ്രീധരൻ പിള്ള | News of the day | OneIndia Malayalam

അതേസമയം ശ്രീധരൻ പിള്ളയുടെ വാദങ്ങളെ തള്ളി തന്ത്രി രംഗത്തെത്തിയിരുന്നു. നട അടയ്ക്കുന്നതിനെ പറ്റി ആരോടും ഉപദേശം തേടിയിട്ടില്ലെന്ന് തന്ത്രി കണ്ഠരര് രാജിവര് വ്യക്തമാക്കി. ഇത് സംബന്ധിച്ച് പന്തളം കൊട്ടാരത്തിൽ നിന്നും ഒരു കത്ത് വന്നിരുന്നു, അല്ലാതെ ആരോടും അഭിപ്രായം ചോദിച്ചിട്ടില്ലെന്നാണ് തന്ത്രി പറയുന്നത്.

ഫണ്ട് മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുന്നു; കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ ദയനീയം... പക്ഷേ, ബിജെപിക്കും പണിഫണ്ട് മുഴുവന്‍ ബിജെപിയിലേക്ക് ഒഴുകുന്നു; കോണ്‍ഗ്രസിന്റെ സ്ഥിതി അതീവ ദയനീയം... പക്ഷേ, ബിജെപിക്കും പണി

സന്നിധാനത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേർക്കെതിരെ പോലീസ് കേസെടുത്തുസന്നിധാനത്ത് തൃശൂർ സ്വദേശിനിക്കെതിരെ പ്രതിഷേധം, 200 പേർക്കെതിരെ പോലീസ് കേസെടുത്തു

English summary
devaswom board seeks explanation from thantri on sreedharan pillai revealation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X