കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോര്‍ഡിന്റെ ചെലവില്‍ തീറ്റ... സര്‍ക്കാരിനെതിരെ സമരം, ഈ മാസം അന്നദാനത്തിന് ചിലവേറെ

Google Oneindia Malayalam News

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിന് തടയിടാന്‍ വിവിധ സംഘടനകളുടെ കീഴില്‍ നിരവധി പേരായിരുന്നു തുലാമാസപുജകള്‍ക്കായി നടതുറന്ന ദിവസങ്ങളില്‍ സന്നിധാനത്തും പരിസരപ്രദേശങ്ങളിലും തമ്പടിച്ചിരുന്നത്.

ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാത്ത സര്‍ക്കാറിനെതിരേയും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത്തില്‍ ദേവസ്വം ബോര്‍ഡിനേയും രൂക്ഷമായി വിമര്‍ശിക്കുന്ന സമരക്കാര്‍ സന്നിധാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ബോര്‍ഡിന്റെ അന്നദാന സംവിധാനമായിരുന്നു ഉപയോഗിച്ചത്. ഇതുമൂലം വിലിയ ചിലവാണ് അന്നദാനത്തിന് ഇത്തവണ ഉണ്ടായിരിക്കുന്നത്.

വരുമാനം ഉണ്ടാക്കി കൊടുക്കരുത്

വരുമാനം ഉണ്ടാക്കി കൊടുക്കരുത്

സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാറിന്റെ നീക്കത്തിലും റിവ്യൂ ഹര്‍ജിപോലും കൊടുക്കാന്‍ തയ്യാറാകാത്ത ദേവസ്വം ബോര്‍ഡിന്റെ നടപടിയിലും പ്രതിഷേധിച്ച് ശബരിമലയില്‍ കാണിക്ക ഇട്ട് സര്‍ക്കാറിന് വരുമാനം ഉണ്ടാക്കി കൊടുക്കരുത് എന്ന രീതിയിലുള്ള പ്രചരണം നട തുറന്ന ദിവസം മുതല്‍ തുടങ്ങിയിരുന്നു.

വാഹനങ്ങളില്‍ കയറി

വാഹനങ്ങളില്‍ കയറി

ശബരിമലയിലേക്ക് എത്തുന്നവരുടെ വാഹനങ്ങളില്‍ കയറിയടക്കം ഇത്തരം പ്രചരണം നടത്തുന്നതിന്റെ ദൃശ്യങ്ങല്‍ പുറത്തുവരികയും ചെയ്തു. ഈ പ്രചരണത്തില്‍ സമരക്കാര്‍ ഒരു പരിധിവരെ വിജിയിക്കുകയും ചെയ്തു എന്നാണ് ഇത്തവണത്തെ നടവരവ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം

കഴിഞ്ഞ വര്‍ഷം തുലാമാസ പൂജകള്‍ക്കായി നടതുറന്നപ്പോള്‍ ലഭിച്ച നടവരവിനേക്കാള്‍ കുറഞ്ഞ പണമായിരുന്നു ഇത്തവണ ലഭിച്ചത്. ഭക്തന്‍മാരുടെ പ്രതിഷേധം എന്ന് രേഖപ്പെടുത്തിയ സ്ലിപ്പുകളും കാണിക്ക വഞ്ചിയില്‍ നിന്ന ധാരാളം ലഭിച്ചിരുന്നു.

അന്നദാന പദ്ധതി

അന്നദാന പദ്ധതി

കാണിക്ക വരവില്‍ കുറവുണ്ടായെങ്കിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ശബരിമലയില്‍ നടത്തുന്ന അന്നദാന പദ്ധതിക്ക് കഴിഞ്ഞ മാസത്തേക്കാള്‍ വലിയ തുക ചിലവഴിക്കേണ്ടി വന്നു എന്നാണ് പുറത്തു വന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

തടയുവാന്‍

തടയുവാന്‍

സത്രീകള്‍ ശബരിമലയിലേക്ക് വരികയാണെങ്കില്‍ തടയുവാന്‍ പമ്പയിലും സന്നിധാനത്തും തമ്പടിച്ച സമരക്കാര്‍ അന്നദാനം സംവിധാനം കൂടുതലായി ഉപയോഗിച്ചതാണ് ഇത്തണവണ ചിലവ് കൂടാന്‍ എന്നാണ് വിലയിരുത്തല്‍.

കന്നിമാസത്തില്‍

കന്നിമാസത്തില്‍

കന്നിമാസത്തില്‍ പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനും കൂടി ദേവസ്വം ബോര്‍ഡിന് ചെലവായത് 182158 രൂപയാണ്. ഉച്ചയൂണിന് 26007 രൂപയുമായിരുന്നു ചിലവായത്. ആകെ ചിലവായ തുക 208159 മാത്രമായിരുന്നു.

നടതുറന്ന ദിവസങ്ങളില്‍

നടതുറന്ന ദിവസങ്ങളില്‍

എന്നാല്‍ തുലാമാസപുജകള്‍ക്കായി നടതുറന്ന ദിവസങ്ങളില്‍ പ്രഭാത ഭക്ഷണത്തിനും അത്താഴത്തിനുമായി ചിലവായത് 325970 രൂപയുമാണ് ദേവസ്വം ബോര്‍ഡിന് ചിലവായത്. ഉച്ചഭക്ഷണത്തിനായി ചിലവായത് 49462 രൂപയാണ്.

ആദ്യ അഞ്ചുദിനങ്ങളില്‍

ആദ്യ അഞ്ചുദിനങ്ങളില്‍

ഈ മാസം നടതുറന്ന തുറന്ന ആദ്യ അഞ്ചുദിനങ്ങളില്‍ ചിലവായത് 375432 രൂപയാണെന്നും ദേവസ്വം ബോര്‍ഡിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. സമരക്കാരുടെ വന്‍ സാന്നിധ്യമാണ് ഇത്തവണ ചിലവ് കൂടാന്‍ കാരണമെന്നാണ് ബോര്‍ഡ് വിലയിരുത്തല്‍. എന്നിരുന്നാലും എല്ലാവര്‍ക്കും തൃപ്തികരമായി തന്നെ അന്നദാനം നടത്താന്‍ ബോര്‍ഡിന് സാധിച്ചിട്ടുണ്ട്.

English summary
devaswam board's annadhanam expenses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X