ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി; ഞെട്ടേണ്ട മാറ്റിയത് ദേവസ്വം ബോര്‍ഡ് തന്നെ
അയ്യപ്പ സ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയിലെത്തി ധര്‍മ്മ ശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങിനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമായി മാറി.
ശബരിമല: ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ പേര് മാറ്റികൊണ്ട് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി. പേര് മാറ്റത്തിന് വ്യക്തമായ ഐതീഹ്യവും ദേവസ്വം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നുണ്ട്. ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാണ് പുതിയ പേര്.
അയ്യപ്പ സ്വാമി തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശബരിമലയിലെത്തി ധര്‍മ്മ ശാസ്താവില്‍ വിലയം പ്രാപിക്കുകയായിരുന്നു. അങ്ങിനെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ശബരിമല അയ്യപ്പസ്വാമി ക്ഷേത്രമായി മാറിയെന്നാണ് ദേവസ്വം ബേര്‍ഡിന്റെ വിശദീകരണം.

പേരുമാറ്റിയ കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രത്തിന് തീവെച്ച സംഭവത്തിന് ശേഷം നടത്തിയ പുനപ്രതിഷേഠയില്‍ അയ്യപ്പസ്വാമിയെയാണ് പ്രതിഷ്ഠിച്ചതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications