ദേവസ്വം റിക്രൂട്ട്‌മെന്റ് ഇനി പിഎസ്സിക്ക്, ബോര്‍ഡ് പിരിച്ചു വിടാന്‍ തീരുമാനം
തിരുവന്തപുരം: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പിരിച്ചു വിടാന്‍ തീരുമാനമായി. ഇനിയുള്ള നിയമനങ്ങള്‍ പിഎസ്സിക്ക് വിടുമെന്ന് ദേവസ്വം മന്ത്രി കടകപള്ളി സുരേന്ദ്രന്‍.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വെള്ളാനയാണെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു. യുഡിഎഫിന്റെ കാലത്താണ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് നിലവില്‍ വന്നത്.

റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളില്‍ വ്യാപകമായ അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിയമനങ്ങള്‍ ബോര്‍ഡിന് വിടാന്‍ തീരുമാനം എടുത്തിരുന്നു. ഇപ്പോഴാണ് നടപ്പില്‍ വരുത്താന്‍ സാധിച്ചത്.
ദേവസ്വം റിക്രൂട്ട്‌മെന്റ് വഴി നടത്തുന്ന നിയമനങ്ങള്‍ ചില പ്രത്യേക വിഭാഗക്കാര്‍ക്കും ബന്ധുമിത്രാതികള്‍ക്കും മാത്രമായി ഒതുങ്ങുന്നത് സ്ഥിരം കാഴ്ചയാണ്. മാത്രമല്ല നിയമനങ്ങള്‍ക്ക് കൈകൂലിയും വാങ്ങുന്നു.












Click it and Unblock the Notifications