അമ്പലത്തില്‍ 'മദ്യസേവ' !!! ക്ഷേത്രം ജീവനക്കാരെ കയ്യോടെ പിടികൂടി !!!
വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലാണ് സംഭവം. പരസ്യമായി മദ്യപിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ സസ്പെന്റ് ചെയ്തു.
തിരുവനന്തപുരം: ക്ഷേത്രത്തിലിരുന്ന് പരസ്യമായി മദ്യപിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാരെ നാട്ടുകാര്‍ പിടികൂടി. വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തിലാണ് സംഭവം. പരസ്യമായി മദ്യപിച്ച തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ സസ്പെന്റ് ചെയ്തു.

ഞായറാഴ്ച രാത്രിയാണ് ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് അടുത്തുള്ള ആട്ടപ്പുരയില് ഇരുന്ന് ദേവസ്വം ജീവനക്കാര്‍ മദ്യപിച്ചത്. ക്ഷേത്രത്തിലെ വാച്ചറും, വാദ്യമേളക്കാരനും അടിച്ചുതളിക്കാരനുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

രാത്രി കാലങ്ങളില്‍ ക്ഷേത്രത്തില്‍ വെച്ച് മദ്യസേവ നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ ഒളിച്ചിരുന്ന് കാര്യങ്ങള്‍ നിരീക്ഷിക്കുയായിരുന്നു. അപ്പോഴാണ് ജീവനക്കാരായ ശശിധരൻ, രാജേഷ്, അനില്‍കുമാര്‍ എന്നിവര്‍ മദ്യപിയ്ക്കുന്നത് കണ്ടത്.

6 കുപ്പി ബിയറും റമ്മും കുപ്പികളും ഗ്ലാസും ക്ഷേത്രത്തിലെ ആട്ടപ്പുരയ്ക്ക് ഉള്ളില്‍ നിന്ന് കണ്ടെത്തി. സിഗരറ്റും മറ്റ് അവശിഷ്ടങ്ങളും ഇവിടെ കിടക്കുന്നുണ്ടായിരുന്നു.

വര്‍ക്കല പൊലീസ് എത്തി ജീവനക്കാരെ അറസ്റ്റ് ചെയ്തു. ഇവരെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര് ഓടി രക്ഷപ്പെട്ടു. കസ്റ്റഡിയില്‍ എടുത്തവരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications