കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആചാരവിരുദ്ധമല്ല';ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്യാം: സുപ്രീംകോടതി

Google Oneindia Malayalam News

ന്യൂദല്‍ഹി: ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ ലേലം ചെയ്യാം എന്ന് സുപ്രീം കോടതി. ലേലത്തിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സുപ്രീം കോടതി അനുമതി നല്‍കി. ലേലത്തിലൂടെ ബലിത്തറകള്‍ പുരോഹിതന്മാര്‍ക്കും, ശാന്തിക്കാര്‍ക്കും നല്‍കുന്നത് ആചാര വിരുദ്ധമാണ് എന്ന വാദം തള്ളിയാണ് സുപ്രീംകോടതിയുടെ തീരുമാനം.

കൂടാതെ ബലിത്തറകള്‍ ലേലം ചെയ്യുന്നത് ദേവസ്വം ബോര്‍ഡുകള്‍ക്ക് വരുമാനം ഉണ്ടാക്കാനുള്ള മാര്‍ഗ്ഗം കൂടിയാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ഇത് സംബന്ധിച്ച് സ്വമേധയാ കേരള ഹൈക്കോടതി കേസെടുത്തിരുന്നു. ഈ കേസില്‍ ജഡ്ജിമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആലുവ ശിവരാത്രി മണപ്പുറത്തെ ബലിത്തറകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലേലം ചെയ്ത് കൈമാറാം എന്ന് ഉത്തരവിട്ടിരുന്നു.

SDs

ഹൈക്കോടതിയുടെ ഈ ഉത്തരവ് ചോദ്യം ചെയ്ത് ആര്‍ച്ചക് പുരോഹിത് സഭയുടെ ആലുവ മണ്ഡലം സെക്രട്ടറി രാധാകൃഷ്ണ വാധ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. ആലുവ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട് പൗരാണികവും, ആചാരപരവുമായതാണ് ബലിയര്‍പ്പിക്കല്‍ എന്നാണ് ആര്‍ച്ചക് പുരോഹിത് സഭ വാദിച്ചത്.

ട്രോളന്‍മാരെ...പ്ലീസ് സ്റ്റെപ് ബാക്ക്...; കിടിലന്‍ ആറ്റിറ്റിയൂഡ് ചിത്രങ്ങളുമായി ഗായത്രി, വൈറല്‍

ലേലത്തിന് പകരം നറുക്കെടുപ്പിലൂടെ ബലിത്തറ ശാന്തിമാര്‍ക്കും, പുരോഹിതന്മാര്‍ക്കും കൈമാറണം എന്നായിരുന്നു ആര്‍ച്ചക് പുരോഹിത് സഭയുടെ ആവശ്യം. എന്നാല്‍ ആര്‍ച്ചക് പുരോഹിത് സഭയുടെ ഈ ആവശ്യം അംഗീകരിക്കാന്‍ സുപ്രീംകോടതി തയ്യാറായില്ല. ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവര്‍ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിച്ച് ഉത്തരവിട്ടത്.

ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍ആണോ പെണ്ണോ? മീര അനിലിന്റെ അനാവശ്യ ചോദ്യങ്ങള്‍ക്ക് റിയാസിന്റെ കലക്കന്‍ മറുപടി, വൈറല്‍

ബലിത്തറകള്‍ ലേലം ചെയ്യുന്നതില്‍ ഒരു നിയമവിരുദ്ധതയും ആചാര വിരുദ്ധതയുമില്ല എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതിനാല്‍ ഹര്‍ജി തള്ളുകയാണ് എന്നും സുപ്രീംകോടതി വ്യക്തമാക്കി. നേരത്തെ ഈ വര്‍ഷം ഫെബ്രുവരിയില്‍ ശിവരാത്രിയോട് അനുബന്ധിച്ചു ദേവസ്വം ബോര്‍ഡ് നടത്തിയ ബലിത്തറകളുടെ ലേലം പുരോഹിതന്മാര്‍ ബഹിഷ്‌കരിച്ചിരുന്നു.

ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, കടം വീട്ടാന്‍ പഴയ മുതലാളിയുടെ വീട്ടില്‍ മോഷണം, ഒടുവില്‍ അറസ്റ്റില്‍ഓണ്‍ലൈന്‍ റമ്മി കളിച്ച് പാപ്പരായി, കടം വീട്ടാന്‍ പഴയ മുതലാളിയുടെ വീട്ടില്‍ മോഷണം, ഒടുവില്‍ അറസ്റ്റില്‍

ലേലത്തുക കുറക്കണം എന്നാവശ്യപ്പെട്ടായിരുന്നു പുരോഹിതന്‍മാര്‍ ലേലം ബഹിഷ്‌കരിച്ചത്. വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും അടക്കമുള്ള ഹൈന്ദവ സംഘടനകള്‍ പുരോഹിതന്മാര്‍ക്കു പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
9 ജില്ലകൾക്ക് മുന്നറിയിപ്പ്. കാലാവസ്ഥാ റിപ്പോട്ട് ഇങ്ങനെ | *Weather

English summary
Devaswom board can auction altars on Aluva Shivratri Manappuram says Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X