കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ബോർഡിൽ നടന്നത് കോടികളുടെ കുംഭകോണം? പ്രയാറും അജയ് തറയിലും കുടുങ്ങും? വിജിലൻസ് അന്വേഷണം...

ആദ്യഘട്ടത്തിൽ ദേവസ്വം വിജിലൻസാകും അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ മറ്റു അന്വേഷണവും പ്രഖ്യാപിക്കും.

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണം വിജിലൻസ് അന്വേഷിക്കും. മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ, അജയ് തറയിൽ എന്നിവർ വ്യാജരേഖ സമർപ്പിച്ചുവെന്ന ആരോപണവും അന്വേഷണ പരിധിയിൽ വരുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...ഇനിയും കാത്തിരിക്കാൻ വയ്യ! ഷെഫിൻ ജഹാനും ദില്ലിയിലേക്ക്; സുപ്രീംകോടതിയിലേക്ക് ഉറ്റുനോക്കി രാജ്യം...

സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്... സിപിഎമ്മിന്റെ രജിസ്ട്രേഷൻ റദ്ദാക്കുമോ? സിപിഎം ഭരണഘടന ഇന്ത്യയോട് കൂറുപുലർത്തുന്നില്ലെന്ന്...

ആദ്യഘട്ടത്തിൽ ദേവസ്വം വിജിലൻസാകും അന്വേഷണം നടത്തുക. ആവശ്യമെങ്കിൽ മറ്റു അന്വേഷണവും പ്രഖ്യാപിക്കും. ഇരുവരുടെയും ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള നടപടി പ്രതീക്ഷിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം ബോർഡ് മരാമത്ത് പണികൾക്ക് അനുമതി നൽകിയതിൽ വ്യാപകമായ അഴിമതി നടന്നിട്ടുണ്ടെന്നാണ് നേരത്തെ ആരോപണമുയർന്നിരുന്നത്. ഇതിനു പിന്നാലെയാണ് പ്രയാർ ഗോപാലകൃഷ്ണനും അജയ് തറയിലും വ്യാജരേഖ ചമച്ച് യാത്രബത്ത നേടിയെന്ന ആരോപണവും ഉയർന്നത്.

prayar

2016 ഓഗസ്റ്റ് 16ലെ യാത്രബത്ത സംബന്ധിച്ച രേഖകളാണ് സംശയനിഴലിലുള്ളത്. അന്നേദിവസം നടന്ന ദേവസ്വം ബോർഡ് യോഗത്തിൽ ഇരുവരും പങ്കെടുത്തുവെന്നാണ് മിനുട്സിലുള്ളത്. വിവാദപരമായ മരാമത്ത് പണികൾക്ക് അനുമതി നൽകിയത് ഈ യോഗത്തിലായിരുന്നു . എന്നാൽ ഇതേദിവസം തങ്ങൾ ശബരിമലയിലേക്ക് യാത്ര ചെയ്തുവെന്ന് കാണിച്ച് ഇരുവരും കണക്കുകൾ സമർപ്പിക്കുകയും ചെയ്തു. ഈ രേഖകളാണ് ഇപ്പോൾ വിവാദം സൃഷ്ടിച്ചിരിക്കുന്നത്. ഒന്നുകിൽ യാത്രബത്ത കണക്കുകൾ വ്യാജമാണെന്നും, അല്ലെങ്കിൽ യോഗത്തിലെ മിനുട്സ് രേഖപ്പെടുത്തിയതിൽ ക്രമക്കേട് നടന്നുവെന്നുമാണ് ആരോപണം.

English summary
devaswom board controversy; vigilance probe on allegations.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X