തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞിട്ടില്ല, എല്ലാത്തിനും പിന്നില്‍ താരപദവി; വിശദീകരണവുമായി ദേവസ്വം ബോര്‍ഡ്
2019 ല്‍ ഒരു ഗൃഹപ്രവേശന ചടങ്ങിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആനയെ എഴുന്നള്ളിക്കുന്നതിന് വിലക്കിയിരുന്നു

പാലക്കാട്: പാടൂര്‍ വേലക്കിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു എന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞിട്ടില്ല എന്നും മുന്നോട്ടേക്ക് നീങ്ങുക മാത്രമാണ് ചെയ്തത് എന്നുമാണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡ് പി ബി ബിനോയ് പറയുന്നത്.
പിറകിലെ ആന തിരിഞ്ഞപ്പോഴാണ് ആളുകള്‍ ഓടിയത് എന്നും പി ബി ബിനോയ് പറഞ്ഞു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞു എന്ന പ്രചാരണത്തിന് പിന്നില്‍ ബോധപൂര്‍വമായ ഇടപെടല്‍ ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ഇടഞ്ഞത് വേറെ ആന
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പിറകില്‍ ഉണ്ടായിരുന്ന ആന തിരിഞ്ഞതോടെ ആളുകള്‍ ചിതറി ഓടുകയായിരുന്നു എന്നും ഇതിനിടയില്‍ ആളുകളുടെ തട്ടേറ്റാണ് പാപ്പാന്‍ രാമന്‍ വീണത് എന്നും പി ബി ബിനോയ് കൂട്ടിച്ചേര്‍ത്തു. രാമനെ ആളുകള്‍ ചവിട്ടുന്നത് കണ്ട തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ രണ്ട് അടി മുന്നോട്ട് നീങ്ങി എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ താരപദവി
ആനയെ എഴുന്നള്ളിപ്പുകളില്‍ നിന്ന് മാറ്റാന്‍ ഒരു കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ താരപദവിയാണ് ഇതിന് കാരണം എന്നും തെച്ചിക്കോട്ടുകാവ് ദേവസ്വം ബോര്‍ഡ് പി ബി ബിനോയ് ആരോപിച്ചു. അതേസമയം ആളുകളുടെ ചവിട്ടേറ്റാണ് തനിക്ക് പരിക്കേറ്റത് എന്ന് പാപ്പാന്‍ രാമനും പറഞ്ഞു. വെള്ളിയാഴ്ച തന്നെ രാമചന്ദ്രനെ തെച്ചിക്കോട്ടുകാവില്‍ എത്തിച്ചു.

ആരോഗ്യ പ്രശ്നം ഇല്ല
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നവും ഇല്ലെന്നും തെച്ചിക്കോട്ടുകാവ് ദേവസ്വം അവകാശപ്പെട്ടു. അതേസമയം സംഭവസ്ഥലത്തുണ്ടായിരുന്ന എലിഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്നാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ശാന്തനാക്കിയത് എന്നായിരുന്നു ഇന്ന് രാവിലെ വന്ന റിപ്പോര്‍ട്ടുകള്‍. പാടൂര്‍ വേലക്ക് ഇന്നലെ പകല്‍ ആണ് എഴുന്നള്ളത്ത് നടന്നത്. സംഭവത്തില്‍ പാപ്പാനടക്കം ഏഴ് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

തലയെടുപ്പുള്ള ആന
എന്നാല്‍ ഉത്സവ ചടങ്ങുകള്‍ക്ക് തടസ്സമുണ്ടായിട്ടില്ല എന്നാണ് പാലൂര്‍ വേല ഭാരവാഹികള്‍ അറിയിച്ചത്. ഇതാദ്യമായല്ല തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വിവാദത്തില്‍പ്പെടുന്നത്. നേരത്തെ നിരവധി തവണ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ തലയെടുപ്പുള്ള ആനകളില്‍ മുന്‍പന്തിയിലാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സ്ഥാനം. അതിനാല്‍ തന്നെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരാധകരും ഏറെയാണ്. 2019 ഫെബ്രുവരിയില്‍ ഗുരുവായൂരില്‍ ഗൃഹപ്രവേശത്തിനെത്തിച്ച തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ചടങ്ങിനിടെ പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് ഇടഞ്ഞോടി രണ്ട് പേരെ കൊലപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications