കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡ് നിലപാട് മാറ്റുന്നു; സ്ത്രീപ്രവേശനത്തെ അനുകൂലിക്കും

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
സ്ത്രീപ്രവേശനത്തിൽ ദേവസ്വം ബോർഡ് നിലപാട് മലക്കം മറിയുന്നു | Oneindia Malayalam

തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കാനാവില്ലെന്ന മുൻ നിലപാടിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് മലക്കം മറിയുന്നതായി സൂചന. സർക്കാർ നിലപാടിനെ പിന്തുണച്ച് സുപ്രീംകോടതിയിൽ നിലപാട് അറിയിക്കാൻ ദേവസ്വം ബോർഡ് നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ചൊവ്വാഴ്ചയാണ് സ്ത്രീപ്രവേശനം സംബന്ധിച്ച പുന: പരിശോധാനാ ഹർജികൾ കോടതി പരിഗണിക്കുന്നത്.

മുതിർന്ന അഭിഭാഷകൻ ആര്യാമ സുന്ദരമാണ് ദേവസ്വം ബോർഡിന്റെ ഭാഗം വിശദീകരിക്കുന്നത്. റിട്ട് ഹർജികളും പുന: പരിശോധനാ ഹർജികളും പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡും സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കേണ്ടി വരും. ഈ സാഹചര്യത്തിൽ സർക്കാർ നിലപാടിനെ പിന്തുണയ്ക്കാനാണ് ബോർഡിന്റെ നീക്കം. തുലാമാസ, ചിത്തിര ആട്ട വിശേഷ പൂജകൾക്കായി നട തുറന്നപ്പോൾ നടന്ന സംഘർഷങ്ങളെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടുകൾ തയാറാക്കിയിട്ടുണ്ടെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു.

sabarimala

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി വന്നതുമുതൽ അതിനെതിരായ നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന നിലപാടിലായിരുന്നു ദേവസ്വം ബോർഡ്.

രണ്ട് കൂട്ടര്‍ രഥത്തില്‍ പുറപ്പെട്ടിട്ടുണ്ട്.... എവിടെ വെച്ചും ഒന്നാകാം.... പരിഹാസവുമായി പിണറായിരണ്ട് കൂട്ടര്‍ രഥത്തില്‍ പുറപ്പെട്ടിട്ടുണ്ട്.... എവിടെ വെച്ചും ഒന്നാകാം.... പരിഹാസവുമായി പിണറായി

പുന: പരിശോധനാ ഹർജി സംബന്ധിച്ച തർക്കങ്ങളിലും ദേവസ്വം ബോർഡ് കക്ഷി ചേർന്നിരുന്നില്ല. മുൻ നിലപാടിൽ നിന്നുള്ള വലിയ മാറ്റമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ സത്യവാങ്മൂലം പിൻവലിച്ചാണ് പിണറായി സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചത്.

ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ.... ദക്ഷിണേന്ത്യയില്‍ ബിജെപി സംപൂജ്യരാവും.... കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇങ്ങനെ....

English summary
devaswom board may support government stand on sabarimala issue in sc
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X