കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്!

  • By Muralidharan
Google Oneindia Malayalam News

തിരുവനന്തപുരം: കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തില്‍ മറ്റ് ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് നിരോധിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. 1255 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. കൊല്ലത്ത് അപകടമുണ്ടായി 106 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ മറ്റ് ക്ഷേത്രങ്ങളില്‍ വെടിക്കെട്ട് ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാകുമോ എന്നായിരുന്നു ആളുകള്‍ ഉറ്റുനോക്കിയിരുന്നത്.

<strong>തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും, ആചാരവെടിക്കെട്ട് ഒഴിവാക്കാന്‍ ദേവസ്വം തീരുമാനം</strong>തൃശൂര്‍ പൂരത്തിന് തിങ്കളാഴ്ച കൊടിയേറും, ആചാരവെടിക്കെട്ട് ഒഴിവാക്കാന്‍ ദേവസ്വം തീരുമാനം

എന്നാല്‍ അത്തരത്തില്‍ ഒരു തീരുമാനം ഉണ്ടാകില്ല എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറയുന്നത്. ക്ഷേത്രങ്ങളില്‍ നിലനിന്നുവരുന്ന ആചാരങ്ങള്‍ ഒഴിവാക്കാന്‍ പറ്റില്ല. പക്ഷേ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളോടെ വേണം ഇവ നടപ്പിലാക്കാന്‍. കോടതി ഉത്തരവുകള്‍ അനുസരിച്ചും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പാലിച്ചും വേണം വെടിക്കെട്ടുകള്‍ നടത്താന്‍, ഇതാണ് ദേവസ്വം ബോര്‍ഡിന്റെ അഭിപ്രായം.

kollam-

പ്രധാനപ്പെട്ട പല ക്ഷേത്രങ്ങളിലും വെടിക്കെട്ട് ആചാരങ്ങളുടെ ഭാഗമാണ്. അത് നിരോധിക്കാന്‍ നമുക്ക് പറ്റില്ല. നിയമങ്ങളും നിയന്ത്രണങ്ങളും അനുസരിച്ച് മാത്രമേ വെടിക്കെട്ട് നടത്താവൂ എന്ന് ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലേക്കും അടിയന്തിരമായി സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്. അതേസമയം, ബോര്‍ഡ് മെമ്പറായ അജയ് തറയില്‍ പറയുന്നത് വെടിക്കെട്ട് പൂര്‍ണമായും നിരോധിക്കണം എന്ന അഭിപ്രായമാണ് തനിക്കെന്നാണ്.

നിയമങ്ങള്‍ അനുസരിച്ച് വെടിക്കെട്ട് നടത്തുമെന്നാണ് തിരുവമ്പാടി ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പ്രൊഫസര്‍ എം കുട്ടി പറയുന്നത്. തൃശ്ശൂര്‍ പൂരം നടക്കുന്ന വടക്കുന്നാഥ ക്ഷേത്രം തിരുവമ്പാടി ദേവസ്വം ബോര്‍ഡിന് കീഴിലാണ്. വെടിക്കെട്ട് നിരോധിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന അഭിപ്രായമാണ് മുന്‍ കേന്ദ്രമന്ത്രിയായ എ കെ ആന്റണി പങ്കുവെച്ചത്.

English summary
Amid growing clamour for ban on temple fireworks display in Kerala in wake of Kollam temple tragedy, the Travancore Devaswom Board, which manages about 1,255 temples in the state, today said it was not for a complete ban on such displays.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X