കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ്; ദേവസ്വം ബോർഡ് ജീവനക്കാരന് 'പണി' കിട്ടി, സസ്പെൻഷൻ!!

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും ചിത്രം ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റംവരുത്തി അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ച ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമുണ്ടായത്.

<strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!</strong>വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പിലിട്ട് അധ്യാപകനെ വധിച്ചു: സംഭവം കോച്ചിംഗ് സെന്ററില്‍, മരണം വെടിയേറ്റ്!

അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വിഷ്ണു ഫെയ്‌സ് ബുക്കില്‍ പോസ്റ്റ് ഇട്ടത് കൂടാതെ വ്യാപകമായി പ്രചരിപ്പിക്കാനും ശ്രമിച്ചിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുവനന്തപുരം കഠിനംകുളം ക്ഷേത്രത്തിലെ പഞ്ചവാദ്യം ജീവനക്കാരനായ വിഷ്ണു അനിക്കുട്ടനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Facebook

സംഭവം ശ്രദ്ധയില്‍പ്പെട്ട ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവാണ് വിഷ്ണുവിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഇറക്കിയത്. മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എറണാകുളം ജില്ലയിലെ തൃക്കാരിയൂര്‍ കളമ്പാട്ട് അഖിലി (23) നെയാണ് കോതമംഗലം പോലീസ് നേരത്തെ അറസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ഇത്.

English summary
Devaswom board staff suspended for uploading ant-government faceboob post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X