വൈദ്യുതി ഉപയോഗമില്ലാതെ സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം
ശബരിമല:ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രകൃതി ദത്തമായ മാര്‍ഗത്തിലൂടെ എത്തിച്ച് സന്നിധാനത്തും പരിസരങ്ങളിലും പ്രതിദിനം വിതരണം ചെയ്യുന്നത് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം. വൈദ്യുതിയുടേയും യന്ത്രങ്ങളുടേയും സഹായമില്ലാതെയാണ് ഈ ജലവിതരണമെന്നതാണ് പ്രത്യേകത. പ്രകൃതിദത്ത ഒഴുക്കിനെ തടഞ്ഞ് നിര്‍ത്താന്‍ സന്നിധാനത്തിന് മുകളിലായി നിര്‍മിച്ച ചെക്ക് ഡാമിന്റെയും വന്‍ തോതില്‍ വെള്ളം ശേഖരിക്കാന്‍ പണി തീര്‍ത്ത കൂറ്റന്‍ സംഭരണികളുടേയും സഹായത്തോടെയാണീ ജലവിതരണം.
സന്നിധാനത്തിന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള കുന്നാര്‍ ഡാം, നാല് കിലോമീറ്റര്‍ ദൂരത്തില്‍ നിര്‍മിച്ച ചെക്ക് ഡാം, അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള കുമ്പളം തോട് എന്നിവിടങ്ങളാണ് ഈ പദ്ധതിയുടെ ഉറവിടം. സന്നിധാനത്തിന് സമീപം പാണ്ടിത്താവളത്ത് നിര്‍മിച്ച പത്ത് കൂറ്റന്‍ ടാങ്കുകളിലേക്ക് ഈ മൂന്ന് സ്രോതസുകളില്‍ നിന്നും ഗുരുത്വാകര്‍ഷത്തിന്റെ അടിസ്ഥാനത്തില്‍ വെള്ളമെത്തിക്കുകയാണ് ആദ്യഘട്ടം. ഇതിന് ശേഷം സ്റ്റോറേജ് ടാങ്കിലേക്ക് വെള്ളം സംഭരിക്കും. അടുത്ത ഘട്ടത്തില്‍ സപ്ലൈ ടാങ്കിലെത്തിച്ച് ക്ലോറിനേഷന് ചെയ്ത ശേഷമാണ് വെള്ളം ടാപ്പുകള്‍ വഴി വിതരണം ചെയ്യുന്നത്. ഇതിനായി 20 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ളആറ് ടാങ്കുകള്‍, 18 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ഒരു ടാങ്ക്, 60 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള പുതിയൊരു ടാങ്ക്, ഒരു ലക്ഷം വീതം വെള്ളം സംഭരിക്കുന്ന രണ്ട് പഴയ ടാങ്കുകള്‍ എന്നിവയുണ്ട്.

ചെക്ക് ഡാമുകളില്‍ നിന്നും മറ്റും വെള്ളമെത്തിക്കുന്നതിനും തുടര്‍ന്നുള്ള വിതരണത്തിനുമായി സംരക്ഷണ കവചമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. വന്യമൃഗങ്ങളില്‍ നിന്നുള്‍പ്പെടെ സംരക്ഷണം ഉറപ്പാക്കിയാണ് പൈപ്പുകളും ടാപ്പും ഉള്‍പ്പെടെയുള്ളവ സ്ഥാപിച്ചിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തരുടെ എണ്ണം നിയന്ത്രിച്ചതിനാല്‍ ഇപ്രാവശ്യം പ്രകൃതിദത്ത മാര്‍ഗത്തിലൂടെ എത്തിക്കുന്ന വെള്ളം മാത്രമാണ് സന്നിധാനത്തും പരിസരത്തും വിതരണം ചെയ്യുന്നത്. സാധാരണ മണ്ഡല കാലങ്ങളില്‍ ഭക്തരുടെ എണ്ണം കൂടുതലുള്ളതിനാല്‍ പമ്പയില്‍ നിന്ന് ശരംകുത്തി വഴി വാട്ടര്‍ അതോറിറ്റി എത്തിക്കുന്ന വെള്ളവും സന്നിധാനത്ത് വിതരണത്തിന് ഉപയോഗിക്കും.
ഉയരത്തിലുള്ള ശരംകുത്തിയിലെ ടാങ്കില്‍ നിന്നും ഗുരുത്വാകര്‍ഷണ മാര്‍ഗത്തിലൂടെ തന്നെയാണ് പാണ്ടിത്താവളത്തേക്ക് വാട്ടര്‍ അതോറിറ്റിയും വെള്ളമെത്തിക്കുന്നത്. ദേവസ്വം ബോര്‍ഡിന്റെ കീഴിലെ 15 ഓളം ജീവനക്കാരാണ് ഈ ജല വിതരണത്തിനായി സേവനം ചെയ്യുന്നത്. ഈ വെള്ളത്തിന്റെ ക്ലോറിനേഷന് ഉള്‍പ്പെടെയുള്ളവ നിര്‍വഹിക്കുന്നതും ദേവസ്വം ബോര്‍ഡാണ്. ഇതോടൊപ്പം മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയും എല്ലാ ദിവസവും ടാങ്കുകളില്‍ പരിശോധന നടത്തുന്നുണ്ട്. പാണ്ടിത്താവളം മുതല്‍ നടപ്പന്തലിന് സമീപത്തെ വനം വകുപ്പ് ഓഫീസ് വരെയാണ് ശബരി തീര്‍ഥമെന്ന പേരിലുള്ള ദേവസ്വം ബോര്‍ഡിന്റെ കുടിവെള്ള വിതരണം.
ഇതിനായി 1000 ലിറ്റര്‍ വീതം ശേഷിയുള്ള അഞ്ച് പ്ലാന്റുകള്‍, 500 ലിറ്റര്‍ ശേഷിയുള്ള അഞ്ച് പ്ലാന്റുകള്‍, 10 ഡിസ്പെന്സര് യൂണിറ്റുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. ഇപ്രാവശ്യം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പൊതുടാപ്പുകളിലൂടെയുള്ള വിതരണം നടത്തുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ അസി. എന്‍ജിനിയറുടെ നേതൃത്വത്തിലാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications