തന്ത്രി വിശദീകരണം തരട്ടെ, മാറ്റാനുള്ള അധികാരമുണ്ട്, മുന്നറിയിപ്പുമായി കടകംപള്ളി!!
തിരുവനന്തപുരം: ശബരിമല തന്ത്രിയെ മാറ്റാനാവില്ലെന്ന താഴമണ്‍ കുടുംബത്തിന്റെ നിലപാട് തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്ത്രികുടുംബം വിശദീകരണ കുറപ്പിറക്കിയത് അനുചിതമാണ്. 2006ല്‍ തന്ത്രിയെ മാറ്റിയതും ഇപ്പോഴത്തെ തന്ത്രിയെ നിയമിച്ചതും ദേവസ്വം ബോര്‍ഡാണ്. വിവാദങ്ങളുണ്ടാക്കാതെ നടയടച്ചതിന് വിശദീകരണം നല്‍കുകയാണ് തന്ത്രി ചെയ്യേണ്ടതെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയിലെ മകരവിളക്കിന് ശേഷം തന്ത്രിക്കെതിരെ നടപടിയെന്ന നിലപാടുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സര്‍ക്കാര്‍ നിലപാടിന് അടിവരയിടുന്നതാണ് കടകംപള്ളിയുടെ വാക്കുകള്‍. തന്ത്രിയെ മാറ്റാനാകില്ലെന്ന താഴമണ്‍ കുടുംബത്തിന്റെ വാദത്തെയും മന്ത്രി തള്ളിയിട്ടുണ്ട്.

അതേസമയം താന്ത്രികാവകാശം പാരമ്പര്യമാണെന്ന താഴമണ്‍ കുടുംബത്തിന്റെ വാദത്തെ പരിഹസിച്ച മന്ത്രി കടുത്ത മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ക്ഷേത്രത്തിലെ പൂജകള്‍ക്ക് ശമ്പളമല്ല, ദക്ഷിണയാണ് നല്‍കുന്നതെന്നും താഴമണ്‍ മഠം പറഞ്ഞിരുന്നു. ഇതിനിടെ ശബരിമലയില്‍ വീണ്ടും യുവതി ദര്‍ശനം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ദളിത് യുവതിയാണ് ദര്‍ശനം നടത്തിയത്. പോലീസിന്റെ സഹായത്തോടെയല്ല യുവതി ദര്‍ശനം നടത്തിയതെന്നാണ് സൂചന. ദൃശ്യങ്ങളും ചിത്രങ്ങളും വൈകാതെ പുറത്തുവിടും. ജനുവരി രണ്ടിന് കോഴിക്കോട് സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു.












Click it and Unblock the Notifications