കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസ് രാജിവെക്കും; ജനതാ ദളില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെടി ജലീല്‍ രജിവെക്കണമെന്ന ആവശ്യം ശക്തമായിക്കൊണ്ടിരിക്കെ പിണറായി മന്ത്രിസഭയില്‍ മറ്റൊരു മന്ത്രിയുടെ രാജി ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് മന്ത്രി മാത്യൂ ടി തോമസിന്റെ രാജിക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ നേതാക്കളെ ജനതാ ദള്‍ ദേശീയ അധ്യക്ഷന്‍ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചു.

<strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ</strong>യതീഷ് ചന്ദ്ര ട്രൗസറില്‍ മൂത്രമൊഴിച്ചെന്ന് ശോഭാ സുരേന്ദ്രന്‍; വൈറലായി ഉണ്ണിത്താന്റെ മറുപടി - വീഡിയോ

ഏറെ നാളായി ജനതാദള്‍ എസ് നേതൃത്വത്തില്‍ തുടരുന്ന ഉള്‍പ്പാര്‍ട്ടി പോരാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരംഗത്തിന്റെ കൂടി സ്ഥാനം തെറിക്കാന്‍ ഇടയാക്കുന്നത്. ജലവിഭവ വകുപ്പ് മന്ത്രി മാത്യൂ ടി തോമസിനെ പിന്‍വലിക്കാനുള്ള തീരുമാനം ജനതാദള്‍ എസ് എടുത്തുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.. വിശദാംശങ്ങള്‍ ഇങ്ങനെ..

കൃഷ്ണന്‍ കുട്ടി വിഭാഗം

കൃഷ്ണന്‍ കുട്ടി വിഭാഗം

ഏറെ നാളായി മന്ത്രിസ്ഥാനത്തിനായി ശ്രമം നടത്തുന്ന കൃഷ്ണന്‍ കുട്ടി വിഭാഗത്തെ പാര്‍ട്ടി ദേശീയ നേതൃത്വവും അനുകൂലിച്ചതോടെയാണ് മന്ത്രിസഭയില്‍ പുതിയ മാറ്റത്തിന് കളം ഒരുങ്ങുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനാണ് ജനതാദള്‍ എസ് നേതാക്കളെ ദേവഗൗഡ ബെംഗളൂരുവിലേക്ക് വിളിപ്പിച്ചത്.

ദേവഗൗഡ

ദേവഗൗഡ

കെ കൃഷ്ണന്‍കുട്ടി, സികെ നാണു, എന്നിവരാണ് ദേശീയ അധ്യക്ഷന്റെ ക്ഷണപ്രകാരം ബെംഗളൂരിവിലേക്ക് തിരിച്ചത്. എട്ടുമണിക്കാണ് നേതാക്കളുമായി കൂടിക്കാഴ്ച്ച നിശ്ചയിച്ചിരിക്കുന്നത്. മന്ത്രി മാത്യൂ ടി തോമസിന്റെ രാജിക്കാര്യത്തില്‍ നേരത്തെ ഏകദേശ തീരുമാനം അയിരുന്നെങ്കിലും ദേവഗൗഡ വിദേശത്ത് ആയതിനാല്‍ തീരുമാനം വൈകുകയായിരുന്നു.

കൂടിക്കാഴ്ച്ച

കൂടിക്കാഴ്ച്ച

തുടര്‍ന്നാണ് ഇന്നുരാത്രി ബെംഗളൂവിലെത്താനുള്ള അറിയിപ്പ് കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയത്. രാത്രി എട്ടു മണിക്ക് ബംഗളൂരുവിലെ ദേവഗൗഡയുടെ വസതിയില്‍ വെച്ചാണ് കൂടിക്കാഴ്ച്ച. ക്ഷണം ലഭിച്ചതിനെതുടര്‍ന്ന് സികെ നാണുവും കെ കൃഷ്ണന്‍ കുട്ടിയും ബെംഗളൂരിവിലേക്ക് പുറപ്പെട്ടു.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

എന്നാല്‍, മാത്യു ടി തോമസ് ഇതുവരെ കേരളത്തില്‍ നിന്ന് പുറപ്പെട്ടിട്ടില്ല. അദ്ദേഹം കൂടിക്കാഴ്ച്ചക്ക് പോകുമോ എന്നറിയില്ല. തീരുമാനം തനിക്ക് അനുകൂലം ആയിരിക്കില്ല എന്ന് ഉറപ്പിച്ചതിനലാണ് മാത്യൂ ടി തോമസ് ബെംഗളൂരുവിലേക്ക് പോവാത്തതെന്നാണ് റിപ്പോര്‍ട്ട്.

പുതിയ മന്ത്രി

പുതിയ മന്ത്രി

മാത്യു ടി തോമസിന്റെ രാജിക്കാര്യത്തില്‍ തീരുമാനം വരികയാണെങ്കില്‍ ചിറ്റൂര്‍ എംഎല്‍എ കൃഷ്ണന്‍ കുട്ടിതന്നെയായിരിക്കും പാര്‍ട്ടിയുടെ പുതിയ മന്ത്രിസ്ഥാനം വഹിക്കുക. മാത്യൂ ടി തോമസിനെ പിന്‍വലിച്ച് പുതിയ മന്ത്രിയെ കൊണ്ടുവരുന്നത് കൊണ്ട് സിപിഎമ്മും ഈ തീരുമാനത്തെ എതിര്‍ക്കാന്‍ ഇടയില്ല.

മന്ത്രിസ്ഥാനത്ത് തുടരാന്‍

മന്ത്രിസ്ഥാനത്ത് തുടരാന്‍

അതേ സമയം മന്ത്രിസ്ഥാനത്ത് തുടരാന്‍ മാത്യൂ ടി തോമസ് വിഭാഗം ശക്തമായ അണിയറ നീക്കങ്ങള്‍ നടത്തിയിരുന്നു. കൃഷ്ണന്‍ കുട്ടി വിഭാഗം ഉയര്‍ത്തുന്നത് പോലെ രണ്ടരവര്‍ഷത്തേക്കല്ല മാത്യൂ ടി തോമസ് മന്ത്രിയായി ചുമതലേയറ്റത് എന്നാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം.

ഇടതുപക്ഷ സര്‍ക്കാര്‍

ഇടതുപക്ഷ സര്‍ക്കാര്‍

അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ മന്ത്രിസ്ഥാനം മാറേണ്ടതായിരുന്നു എന്ന വാദമാണ് പാര്‍ട്ടിയിലെ കൃഷ്ണന്‍കുട്ടി വിഭാഗം പ്രധാനമായും ഉയര്‍ത്തുന്നത്.

മന്ത്രിസഭ അധികാരത്തില്‍

മന്ത്രിസഭ അധികാരത്തില്‍

എന്നാല്‍ മന്ത്രിസഭ അധികാരത്തില്‍ വരുമ്പോള്‍ അങ്ങനെ ഒരു ധാരണയില്ലായിരുന്നെന്ന് മറുപക്ഷവും വാദിക്കുന്നു. പാര്‍ട്ടി ദേശീയ പ്രസിഡന്റ് എച്ച്.. ഡി ദേവഗൗഡയുമായി ബന്ധപ്പെട്ടോഴും അങ്ങനെ ഒരു ധാരണയില്ലായിരുന്നു എന്നാണ് അറിയാനായത് എന്നാണ് മാത്യൂ ടി തോമസ് അനുകൂലികളുടെ വാദം.

ആദ്യ ഘട്ടങ്ങളില്‍

ആദ്യ ഘട്ടങ്ങളില്‍

തര്‍ക്കത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ മാത്യൂ ടി തോമസിന് ഒപ്പമായിരുന്നു എച്ച് ഡി ദേവഗൗഡയും പാര്‍ടി ദേശീയ നേതൃത്വവും. എന്നാല്‍ സമീപകാലത്തായി ഇവര്‍ കൃഷ്ണന്‍കുട്ടി വിഭാഗത്തിന് അനുകൂലമായി നിലപാട് മാറ്റിയതാണ് മാത്യൂ ടി തോമസിന് വിനയായത്. മന്ത്രി മാറ്റം വേണ്ടെന്ന നിലപാട് എടുത്തിരുന്ന ദേശീയ നേതൃത്വം ഇപ്പോള്‍ മന്ത്രി മാറ്റത്തിന് അനുകൂലമായി നയം സ്വീകരിച്ചിരിക്കുകയാണ്

വാഗ്ദാനവും

വാഗ്ദാനവും

സംസ്ഥാന പ്രസിഡന്റായിരുന്ന മാത്യൂ ടി തോമസ് മന്ത്രിയായപ്പോഴാണ് കൃഷ്ണന്‍ കുട്ടി പ്രസിഡന്റ് സ്ഥാനത്ത് എത്തിയത്. മാത്യൂ ടി തോമസ് രാജിവെച്ച് വരികയാണെങ്കില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സ്ഥാനം അദ്ദേഹത്തിന് നല്‍കാമെന്ന വാഗ്ദാനവും മറുപക്ഷം നല്‍കുന്നുണ്ട്.

ആരോപണങ്ങലില്ല

ആരോപണങ്ങലില്ല

ഇപി ജയരാജനും എകെ ശശ്രീന്ദ്രനും തോമസ് ചാണ്ടിക്കും ശേഷം പുറത്തുപോവേണ്ടി വരുന്ന മാത്യൂ ടി തോമസിന് മറ്റു മന്ത്രിമാരെ പോലെ ആരോപണങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല. ബന്ധുനിയമന വിവാദത്തില്‍ അകപ്പെട്ട് പിണറായി മന്ത്രിസഭയില്‍ നിന്ന് ആദ്യം പുറത്ത്പോയത് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജനായിരുന്നു.

മടങ്ങിയവര്‍

മടങ്ങിയവര്‍

ഫോണ്‍കെണിയില്‍പ്പെട്ട് എന്‍സിപിയില്‍ നിന്നുള്ള എകെ ശശീന്ദ്രനായിരുന്നു പിന്നീട് മന്ത്രിസഭയില്‍ നിന്ന് പുറത്തുപോയത്. ഇദ്ദേഹത്തിന്റെ ഒഴിവില്‍ മന്ത്രിയായ തോമസ് ചാണ്ടിക്കും പിന്നീട് ഭൂമി കയ്യേറ്റ ആരോപണത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. തങ്ങള്‍ക്ക് മേല്‍ ചുമത്തപ്പെട്ട കേസുകളില്‍ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട ഇപി ജയരാജനും എകെ ശശീന്ദ്രനും പിന്നീട് മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു

English summary
deve gowda calls a meeting of janata dal (s) kerala leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X