കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുനെല്ലി ക്ഷേത്രത്തില്‍ 42 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു

  • By Desk
Google Oneindia Malayalam News

മാനന്തവാടി: കര്‍ക്കിടക വാവുബലിയില്‍ ഏറ്റവും പ്രശസ്തമായ തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ 42 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മലബാര്‍ ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേവസ്വം ബോര്‍ഡിന്റെ 37 കോടി 64 ലക്ഷം രൂപയുടെയും ടൂറിസം വകുപ്പിന്റെ നാല് കോടി എഴുപത്തി അഞ്ച് ലക്ഷം രൂപയുടെയും വികസന പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.

പുരാതന ക്ഷേത്രത്തിന്റെ പവിത്രതയും തനിമയും നില നിര്‍ത്തി കൊണ്ടും പ്രകൃതിക്കും പാരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധത്തിലാണ് സമഗ്ര വികസന മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നത്. വികസനത്തിനും പാര്‍ക്കിങ്ങിനുമായി സ്വകാര്യ വ്യക്തികളുടെ സ്ഥലം വിലക്കെടുക്കും. ചുറ്റമ്പല നിര്‍മ്മാണത്തിന് 380 ലക്ഷവും വിളക്ക് മാടം വിപുലീകരണത്തിന് 194 കോടിയും തിരുമുറ്റം കരിങ്കല്‍ പതിക്കലിന് മുപ്പത് ലക്ഷവും പടിഞ്ഞാറ് ഭാഗം മതില്‍ കെട്ടാന്‍ 160 ലക്ഷവും വഴിപാട് കൗണ്ടര്‍ നിര്‍മ്മാണത്തിന് 25 ലക്ഷവും രൂപ അനുവദിച്ചിട്ടുണ്ട്.

thirunelli

തിരുനെല്ലി ക്ഷേത്രത്തിലെ പ്രധാനചടങ്ങായ വാവുബലിയില്‍ നിന്ന്

ശുദ്ധജലം എത്തിക്കുന്ന പദ്ധതിക്ക് 75 ലക്ഷം രൂപയും തെക്ക് ഭാഗത്ത് വിശ്രമ മന്ദിര ഹാള്‍ നിര്‍മ്മിക്കാന്‍ 45 ലക്ഷം രൂപയും അന്നദാനഹാള്‍ നിര്‍മ്മാണത്തിന് 80 ലക്ഷം രൂപയും കരിങ്കല്‍ പാത്തി സംരക്ഷണത്തിന് 10 ലക്ഷം രൂപയും പഞ്ച തീര്‍ത്ഥകുളം റിപ്പേറിന് പത്ത് ലക്ഷം രൂപയും ഗുണ്ഡി കാക്ഷേത്ര നവീകരണത്തിന് 25 ലക്ഷം രൂപയും പാപനാശിനിയില്‍ പോകുന്ന വഴികരിങ്കല്‍ പതിക്കലിന് 75 ലക്ഷം രൂപയും പാപനാശിനിയില്‍ വൈദ്യുതീകരണം ക്ലോക്ക് മുറി വസ്ത്രം മാറ്റാനുള്ള സൗകര്യം ചെക്ക്ഡാം ബലികര്‍മ്മ സൗകര്യം എന്നിവക്കായി 65 ലക്ഷം രൂപയും നീക്കിവെച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ട മാ യി നടപ്പാക്കും ആദിവാസി ക്ഷേത്രമായ ദൈവത്താര്‍ മണ്ഡപം നവീകരണത്തിന് 80 ലക്ഷവും ശ്രീവേലിപ്പുര നടപന്തലിന് 125 ലക്ഷവും നാല് ഏക്കര്‍ സ്ഥലത്ത് താമസ സൗകര്യമൊരുക്കാന്‍ 20 കോടി രൂപയും ക്ഷേത്ര റോഡിന് കവാടം നിര്‍മ്മിക്കാന്‍ ലക്ഷം രൂപയും സ്ഥലം വിലക്ക് വാങ്ങാന്‍ രണ്ട് കോടി ഇരുപത്തി അഞ്ച് ലക്ഷം രൂപയും മേച്ചിലാട്ട് ക്ഷേത്രം ശ്രീ കോവില്‍ ചുറ്റുമതില്‍ നമസ്‌ക്കാര മണ്ഡപംതിടപ്പള്ളി എന്നിവയുടെ നവീകരണത്തിന്നായി 70 ലക്ഷം രൂപയും അമ്മുക്കാവ് നവീകരണത്തിന് 25 ലക്ഷം രൂപയും ധ്വജപ്രതിഷ്ഠക്കായി 50 ലക്ഷം രൂപയും അനുവദിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു പത്ര സമ്മേളനത്തില്‍ഭാരവാഹികള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് ഒകെ വാസു മാസ്റ്റര്‍ കമ്മീഷണര്‍ കെ മുരളി അസിസ്റ്റന്റ് കമ്മീഷണര്‍ എ എസ് അജയകുമാര്‍ മരാമത്ത് സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ കൊട്ടറ വാസുദേവ് മെമ്പര്‍ മാരായ വികേശവന്‍ പി വി വിമല ദേവസ്വം ബോര്‍ഡ് എഞ്ചിനീയര്‍ കെ കൃഷ്ണന്‍ തിരുനെല്ലി ദേവസ്വം എഞ്ചിനീയര്‍ പി രാജേഷ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ സി സദാനന്ദന്‍ മാനേജര്‍ പി കെ പ്രേ മചന്ദ്രന്‍ ട്രസ്റ്റി പി ബി കേശവദാസ് എന്നിവര്‍ സംബന്ധിച്ചു.

English summary
development activites of 42 crore rupees in thirunelli temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X