തീരദേശത്ത് വികസനപദ്ധതികള്‍ നടപ്പിലാക്കും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ
വടകര: സംസ്ഥാനത്ത് തീരദേശമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നതായി ഫിഷറീസ് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ പറഞ്ഞു. 4.74 കോടി രൂപ ചിലവഴിച്ച് അഴിയൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പണിയുന്ന അക്കാദമിക്ക് ബ്ലോക്കിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.തീരദേശത്ത് 52 സ്കൂളുകളില്‍ അടിസ്ഥാനസൗകര്യം വര്‍ദ്ധിപ്പിക്കാനായി 77 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. തീരദേശത്തെ 150 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താനായിട്ടുള്ള പദ്ധതികള്‍ നാടപ്പിലാക്കിയുട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേട്ടിടോദ്ഘാട്ന ചടങ്ങിനെത്തിയ മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ വേദിയിലേക്ക് ആനയിക്കുന്നു.
വിദ്യാഭ്യാസ രംഗത്ത് തീരദേശമേഖലയുടെ വികസനം ലക്ഷ്യമാക്കിയാണ് അഴിയൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കെട്ടിടവും, ഓഡിറ്റോറിയവും പണിയുന്നതെന്ന് മന്ത്രി പറഞ്ഞു. സി കെ നാണു എം എല്‍ എ അധ്യക്ഷത വഹിച്ചു. അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ ടി അയ്യൂബ്,ജില്ല പഞ്ചായത്ത് അംഗം എ ടി ശ്രീധരന്‍,സാഹിര്‍ പുനത്തില്‍, നിഷ പറമ്പത്ത്,പി ശ്രീധരന്‍, പാമ്പള്ളി ബാലകൃഷ്ണന്‍,പ്രദീപ് ചോമ്പാല,പി എം അശോകന്‍, കെ. വി രാജന്‍ ഹാരിസ് മുക്കാളി,പി വത്സന്‍,പി നാണു, കെ പ്രേമലത,ശ്രീജിത്ത് കുമാര്‍, മുബാസ് കല്ലേരി, കെ രമാഭായി കെ. പ്രേമലത, സാലിം അഴിയൂര്‍ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications