എൻഡിഎ ഇവിടെ അധികാരത്തിൽ വന്നാലേ കേരളത്തിൽ വികസനം വരൂ';രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ വികസനം സാധ്യമാകണമെങ്കിൽ എൻ ഡി എ സർക്കാർ വരണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബജറ്റിൽ ഒന്നും കിട്ടിയില്ലെന്ന് കരയുന്നവർ ഇതുവരെ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച പദ്ധതികളിൽ ഏതൊക്കെ നടപ്പാക്കിയെന്ന് വ്യക്തമാക്കാൻ തയ്യാറാകണം. എയിംസിന് വേണ്ടി വാദിക്കുന്നർ എന്തുകൊണ്ടാണ് ഇതുവരേയും സ്ഥാലമേറ്റെടുക്കുക പോലും ചെയ്യാതിരുന്നതെന്നും രാജീവ് ചന്ദ്രേശഖർ ചോദിച്ചു.
'കഴിഞ്ഞ 11 കൊല്ലം മോദി സർക്കാർ ഇന്ത്യയെ ദുർബലമായ സാമ്പത്തികാവസ്ഥയിൽ നിന്ന് മാറ്റി ലോകത്തില നാലാം ശക്തിയാക്കി മാറ്റി. ദീർഘകാല സാമ്പത്തിക തന്ത്രത്തിൻ്റെ ഫലമാണ് നാം ഇന്ന് കാണുന്നത്. കേരളത്തിന് ഒന്നും കിട്ടിയിട്ടില്ല എന്ന് പറഞ്ഞ് പ്രചരണം നടത്തുന്ന എൽഡിഎഫ് സർക്കാരിനോട് പറയാൻ ഒരു കാര്യം മാത്രമേ ഉള്ളൂ, ഇതിനുമുമ്പ് എത്രയോ പദ്ധതികൾ കൊടുത്തിട്ടും സംസ്ഥാന സർക്കാർ അതൊന്നും നടപ്പിലാക്കിയിട്ടില്ല. കിട്ടുന്നില്ല കിട്ടുന്നില്ല എന്ന് പറയുന്നവർ തന്ന കാര്യം നടപ്പിലാക്കാൻ വൈകുന്നത് എന്തുകൊണ്ടാണ്. പദ്ധതികൾ എന്തുകൊണ്ട് നിങ്ങൾ ചെയ്യുന്നില്ല? 2017ൽ എയിംസ് പ്രഖ്യാപിച്ചിട്ട് ഇതുവരെ ഭൂമി ഏറ്റെടുക്കാത്ത സർക്കാരാണിത്.

പിഎം ആയുഷ്മാൻ എന്ന പദ്ധതി സെൻട്രൽ ഗവൺമെന്റ് കൊടുത്തിട്ടും 70 വയസ്സിനുമേലെ ആർക്കും ഇതിൻ്റെ പ്രയോജനം ഇവിടെ ലഭിച്ചിട്ടില്ല. പിഎം ആവാസ് യോജനക്ക് വേണ്ടി സംസ്ഥാനം ഒന്നും ചെയ്തിട്ടില്ല. ജലജീവൻ മിഷൻ എവിടേയും എത്തിയിട്ടില്ല. ഇവിടെ എന്തെങ്കിലും നടക്കണമെങ്കിൽ, നാടിന്റെ വികസനത്തിന് വേണ്ടി പുതിയ പ്രോജക്ട്റ് വരണമെങ്കിൽ, അത് നടപ്പിലാക്കണമെങ്കിൽ എൻഡിഎ സർക്കാർ ഇവിടെ വരണം. ഡബിൾ എൻജിൻ സർക്കാർ വന്നാൽ പത്ത് കൊല്ലം നമ്മൾ കണ്ട അനാസ്ഥയും കഴിവില്ലായ്മയം എല്ലാം മാറ്റി വികസനത്തിൻ്റെ ഒരു പുതിയ ചാപ്റ്റർ തുടങ്ങാനാകും.
ഇന്ന് ഈ ബജറ്റിൽ യുവാക്കൾക്ക് വേണ്ടി എത്രയോ അവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ടൂറിസം മേഖല, സ്ട്രാറ്റജിക് മാനുഫാക്ചറിങ്, ഇലക്ട്രോണിക് മാനുഫാക്ചറിങ്ങ്, എഐ, കർഷക മേഖല എന്നിങ്ങനെ എല്ലാ മേഖലയിലും അവസരങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതെല്ലാം രാജ്യത്തെ ജനങ്ങൾക്ക് മൊത്തമായുള്ളതാണ.ഇതൊക്കെ യാഥാർത്ഥ്യമാകണമെങ്കിൽ സംസ്ഥാന സർക്കാരിന് അതിനുള്ള കപ്പാസിറ്റി വേണം', അദ്ദേഹം പറഞ്ഞു.
അതേസമയം ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. എയിംസ് അടക്കം ഏകദേശം 21000 കോടിയുടെ പാക്കേജ് സംസ്ഥാനത്തിന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ധാതു ഇടനാഴിയിൽ മാത്രമാണ് കേരളത്തിനെ ഉൾപ്പെടുത്തിയത്. കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗ റെയിൽ ഇടനാഴിയിൽ നിന്നും സംസ്ഥാനത്തെ തഴഞ്ഞു. 12 പുതിയ ജലപാതകളിലും കേരളത്തെ ഉൾപ്പെടുത്തിയിട്ടില്ല. കടലാമ പരിചരണത്തിന് മാത്രമായി ഒരു പ്രത്യേക കേന്ദ്രമാണ് ബജറ്റിൽ കേരളത്തിന് ലഭിച്ച മറ്റൊരു പദ്ധതി.












Click it and Unblock the Notifications