
ബിജെപിയുടെ പിന്നിലെ കളികള്‍ പുറത്ത്; ഫഡ്നാവിസ് മഹരാഷ്ട്ര മുഖ്യന്ത്രിയാകും; ഷിന്‍ഡെയ്ക്ക് എന്ത്
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ രാജിയോടെ ബി ജെ പി ക്യാമ്പിൽ വലിയ ആഘോഷങ്ങള്‍ക്കാണ് തുടക്കമായിരിക്കുന്നത്. ഷിന്‍ഡെയുടെ വിമത നീക്കത്തിന്റെ പശ്ചാത്തലത്തില്‍ മഹാ വികാസ് അഘാഡി സർക്കാരിനെ പുറത്താക്കാനുള്ള നീക്കത്തില്‍ സജീവമായി പങ്കെടുക്കുന്നതായുള്ള ഒരു സൂചനയും ബി ജെ പി നല്‍കിയിരുന്നില്ലെങ്കിലും ഉദ്ധവ് താക്കറയുടെ രാജിക്ക് പിന്നാലെ ബി ജെ പി കേന്ദ്രങ്ങളില്‍ നിന്നുണ്ടാവുന്ന ആഹ്ളാദ പ്രകടനങ്ങള്‍ ഇതിന് നേർവിപരീതമായ സൂചനകളാണ് നല്‍കുന്നത്.
സാഹചര്യം ദിലീപിന് പ്രതികൂലമാണ്: എന്നിട്ടും അദ്ദേഹം പോരാടുകയാണ്: രാഹുല്‍ ഈശ്വർ

സർക്കാർ വീഴുന്നതോടെ ദേവേന്ദ്ര ഫഡ്നാവിസും ശിവസേന വിമത മന്ത്രി ഏക്നാഥ് ഷിൻഡെയും തമ്മില്‍ വ്യാഴാഴ്ച നേരിട്ട് തന്നെ കൂടിക്കാഴ്ച നടത്തിയേക്കും. പുതിയ സർക്കാറിലെ പദവികളും സത്യപ്രതിജ്ഞാ തീയതിയും തീരുമാനിച്ചതായിട്ടാമ് പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നത്. ശിവസേനയില്‍ ഏകനാഥ് ഷിൻഡെ വിഭാഗം കലാപം ആരംഭിച്ചത് മുതല്‍ തന്നെ, മുൻ ബി ജെ പി മുഖ്യമന്ത്രിയായ ദേവേന്ദ്ര ഫഡ്നാവിസിന്റെ മുംബൈയിലെ മലബാർ ഹിൽസിലെ വസതി പാർട്ടിയുടെ ഉന്നത നേതാക്കൾ, പ്രാദേശിക പാർട്ടി എം എൽ എമാർ, സ്വതന്ത്രർ എന്നിവർക്ക് കൂടിക്കാഴ്ച നടത്താനും തന്ത്രങ്ങൾ മെനയാനുമുള്ള നാഡീകേന്ദ്രമായി മാറിയിരുന്നു.
ഇത് ചെറായിയുടെ സൗന്ദര്യം: സൂര്യശോഭയില് തിളങ്ങിയ നൈല ഉഷ

ഫഡ്നാവിസിന്റെ വസതിയാണ് ഷിൻഡെ ക്യാമ്പിന്റെ "ബാക്ക് എൻഡ് ഓഫീസ്" എന്നാണ് കോൺഗ്രസ് പോലും ആരോപിച്ചിരുന്നത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ രണ്ട് തവണയെങ്കിലും പാർട്ടിയുടെ ഉന്നതരെ കാണാൻ ഫഡ്നാവിസ് എത്തുകയും ചെയ്തു. കൂറുമാറ്റ നിരോധന നിയമം തങ്ങളുടെ പദ്ധതികൾ തകർക്കാതിരിക്കാന്‍ സേനയുടെ മൂന്നിൽ രണ്ട് അംഗബലം ഉറപ്പിക്കണെന്നായിരുന്നു ഷിൻഡെയ്ക്ക് തുടക്കം മുതല്‍ ബി ജെ പി നല്കിയ നിർദേശമെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.

വിമത ശിവസേന എം എൽ എമാർ വഴി സൂക്ഷ്മമായി നടപ്പാക്കിയ ബി ജെ പിയുടെ തന്ത്രം ഫലവത്താക്കുകയും ക്ഷമ ഫലം കാണുകയും ചെയ്തുവെന്നാണ് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്ന കാര്യം. ഇത്തവണ ബിജെപിക്ക് സർക്കാർ രൂപീകരിക്കാനുള്ള അവസരം നഷ്ടപ്പെടാതിരിക്കാൻ ഫഡ്നാവിസ് കഠിനാധ്വാനം ചെയ്തതായും പാർട്ടി നേതാക്കൾ അഭിപ്രായപ്പെടുന്നു. നേരത്തെ പലതവണ സർക്കാറിനെ വീഴ്ത്താന്‍ ശ്രമിച്ചെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല.

നേരത്തെ, നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം അജിത് പവാർ സർക്കാരിൽ നിന്ന് പിന്മാറുകയും അധികാരം പിടിക്കാൻ ശിവസേനയും കോൺഗ്രസും എൻസിപിയും കൈകോർത്തതും ഫഡ്നാവിസിന് രാജിവെക്കേണ്ടി വന്നത് ബി ജെ പിക്ക് കനത്ത തിരിച്ചടിയായിരുന്നു. അയോഗ്യതാ നീക്കം ഭയന്നായിരുന്നു പവാറിന്റെ മടക്കം. എന്നാല്‍ ഇത്തവണ അയോഗ്യത തടയാൻ ഷിൻഡെയ്ക്ക് ആവശ്യമായ എംഎൽഎമാർ ഉണ്ടെന്ന് ഉറപ്പാക്കാൻ ബിജെപി കാത്തിരിക്കുകയായിരുന്നു.

ഉദ്ധവ് താക്കറെയുടെ വലയില്‍ വീഴാതെ അട്ടിമറി വിജയകരമായി നടത്തിയതിന് ഷിൻഡെയ്ക്ക് പുതിയ സർക്കാറില്‍ നിർണ്ണായക സ്ഥാനം ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ ഉപമുഖ്യമന്ത്രിയാക്കാനും പിഡബ്ല്യുഡി പോലുള്ള സുപ്രധാന വകുപ്പുകൾ ലഭിക്കാനും സാധ്യതയുണ്ടെന്നാണ് വൃത്തങ്ങൾ നൽകുന്ന സൂചന. താക്കറെയ്ക്കെതിരായ പോരാട്ടത്തിൽ തന്നെ സഹായിക്കാൻ മന്ത്രിസ്ഥാനം ഉപേക്ഷിച്ച ഷിന്‍ഡെയുടെ നിരവധി സഹപ്രവർത്തകർക്കും മന്ത്രി സ്ഥാനം ലഭിച്ചേക്കും

അതേസമയം, ഷിൻഡെ വിഭാഗം ബി ജെ പിയിൽ ലയിക്കുമെന്ന റിപ്പോർട്ടുകൾ താക്കറെ ക്യാമ്പ് പ്രചരിപ്പിക്കുമ്പോൾ ബി ജെ പിയും ഷിന്‍ഡെയും ഇത് തള്ളുകയാണ്. ഏകനാഥ് ഷിൻഡെയും അദ്ദേഹത്തിന്റെ അനുയായികളും തങ്ങളാണ് ബാലാസാഹെബ് താക്കറെയുടെ യഥാർത്ഥ ശിവസൈനികരെന്നാണ് അവകാശപ്പെടുന്നത്. പാർട്ടിയുടെ മൂന്നിൽ രണ്ട് എംഎൽഎമാരുടേയും പിന്തുണയുള്ളതിനാല്‍ ശിവസേനയെന്ന പേരും ചിഹ്നവും പിടിക്കാനാവും ഷിന്‍ഡെയുടെ അടുത്ത നീക്കം.