'ജീവനോട് മല്ലിട്ട് ദേവീചന്ദന; നിങ്ങളെയൊക്കെ സമ്മതിച്ചു'; ഞാന്‍ പോലും അറിയാത്ത കാര്യങ്ങള്‍ സംഭവിച്ചു
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ടെലിവിഷന്‍ താരവും നടിയും നൃത്താധ്യാപികയുമാണ് ദേവീ ചന്ദന. അടുത്തിടെ, താന്‍ നേരിട്ട ഒരു ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയെ കുറിച്ച് ദേവി ചന്ദന തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവെച്ചിരുന്നു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് അല്‍പം ഗുരുതരമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ കുറച്ച് ദിവസം കഴിയേണ്ടി വന്നിരുന്നു. ചെറിയ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടപ്പോഴാണ് ആശുപത്രിയില്‍ പോയത്. പരിശോധനയിലാണ് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്.
ലിവര്‍ എന്‍സൈമുകള്‍ ക്രമാതീതമായി വര്‍ധിച്ചതോടെയാണ് ഓണക്കാലത്ത് ഐസിയുവില്‍ കഴിയേണ്ടി വന്നത്. രോഗം ഭേദമായ ശേഷം ഇക്കാര്യങ്ങള്‍ എല്ലാം വിശദമാക്കി ദേവി ചന്ദന തന്റെ യൂട്യൂബ് വീഡിയോയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും താരം ഉപദേശിച്ചിരുന്നു. ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനെ തുടര്‍ന്ന് നൃത്ത പരിപാടികള്‍ ഉള്‍പ്പെടെ മാറ്റിവയ്‌ക്കേണ്ടി വന്നു.

ഇപ്പോഴിതാ, താന്‍ പങ്കുവെച്ച ആരോഗ്യസംബന്ധമായ കാര്യങ്ങള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചത് വിമര്‍ശിക്കുകയാണ് ദേവി ചന്ദന. പുതിയ വീഡിയോയില്‍ ആയിരുന്നു ചില മാധ്യമങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനം.
ദേവി ചന്ദനയുടെ വാക്കുകള്‍: ഒന്നും ചെയ്യാന്‍ പറ്റാതെ കിടന്ന കിടപ്പ് വലിയ സങ്കടം ആയിരുന്നു. പുറത്തു പോകാന്‍ പറ്റുന്നില്ല, ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല അങ്ങനെ ഒരു ഡാര്‍ക്ക് ഫെയ്‌സിലൂടെയാണ് കടന്നുപോയത്. അതെല്ലാം ഏകദേശം കഴിഞ്ഞു. തിരിച്ച് ഷൂട്ടിങ്ങിലേക്ക് മടങ്ങുകയാണ്. അതിനിടയ്ക്ക് ഓണ്‍ലൈന്‍ മീഡിയ, നിങ്ങളെയൊക്കെ സമ്മതിച്ചു. ഞാന്‍ പോലും അറിയാത്ത കാര്യങ്ങളാണ് സംഭവിച്ചത്.
'ജീവനോടു മല്ലിട്ട് ദേവി ചന്ദന', എന്റെ ഫ്രണ്ട്‌സ് എന്നോട് ചോദിച്ചു. താന്‍ എപ്പോഴാടോ മരിക്കാന്‍ പോയത്. സോഷ്യല്‍ മീഡിയയില്‍ ചില ചാനലുകള്‍ ഒക്കെ രോഗാവസ്ഥയെക്കുറിച്ച് ഭയങ്കരമായി എഴുതിയിട്ടുണ്ട്. അതില്‍ നമുക്ക് ഒന്നും ചെയ്യാന്‍ പറ്റത്തില്ല. ചെറിയൊരു കാര്യം വലുതായി വരുന്നത് നമ്മള്‍ പോലും അറിയുന്നില്ല. കുറെ പേര് വളരെ പോസിറ്റീവ് ആയിട്ട് പ്രതികരിച്ചു. ചില ഡോക്ടര്‍മാര് ഇത് സീരിയസായി എടുത്ത് അതിന്റെ വരുംവരായ്കകളെ കുറിച്ചൊക്കെ സംസാരിക്കുകയുണ്ടായി. അതൊക്കെ എല്ലാവര്‍ക്കും ഗുണം ചെയ്യട്ടെ.
ഇങ്ങനെ ഒരു അസുഖം ഉണ്ടെന്നു പോലും പലര്‍ക്കും അറിയത്തില്ല. പലരും ചോദിക്കുന്നത് ഹെപ്പറ്റൈറ്റിസ് എ എന്ന് പറയുന്നത് എന്തിനാ? മഞ്ഞപ്പിത്തം എന്ന് പറഞ്ഞാല്‍ പോരെ? മഞ്ഞപ്പിത്തം പല ടൈപ്പ് ഉണ്ട്. ചിലര്‍ക്ക് ഒരാഴ്ച കൊണ്ട് അത് മാറും. നമ്മുടെ അശ്രദ്ധ കൊണ്ടോ അല്ലെങ്കില്‍ അറിയാത്തതു കൊണ്ടോ, ഏതെങ്കിലും ഒരു പോയിന്റില്‍ വച്ചായിരിക്കും രോഗം കൂടിപ്പോകുന്നത്. പിന്നെയും വച്ചുകൊണ്ടിരുന്നിട്ടാണ് ഹോസ്പിറ്റലില്‍ പോയത്. അപ്പോഴേക്കും കുറച്ചു സീരിയസ് ആയിപ്പോയി.
ലിവര്‍ എന്‍സൈമുകള്‍ ഒക്കെ 8000 വരെ പോകുക എന്നു പറയുന്നത് ക്രിട്ടിക്കല്‍ സ്‌റ്റേജ് തന്നെയാണ്. പക്ഷേ അത് ജീവന്‍ മരണ പോരാട്ടം ഒന്നും അല്ലായിരുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥന കൊണ്ടും നല്ല ട്രീറ്റ്‌മെന്റിലൂടെയും കാര്യങ്ങളെല്ലാം നോര്‍മല്‍ ആയിക്കൊണ്ടിരിക്കുകയാണ്. കുറച്ചു റസ്റ്റ് കൂടി വേണം. ഷൂട്ടിങ്ങിനൊക്കെ പോകാം. കായികമായിട്ട് ഒരുപാടൊന്നും ചെയ്യാതിരുന്നാല്‍ മതി. രണ്ടു ദിവസത്തെ ഷൂട്ടിങ്ങിനാണ് ഇനി പോകുന്നതെന്നും ദേവി ചന്ദന പറഞ്ഞു.












Click it and Unblock the Notifications