ദേവികുളം തിരഞ്ഞെടുപ്പ് ഫലം: എ രാജ അപ്പീലുമായി സുപ്രീം കോടതിയിലേക്ക്, സിപിഎം അനുമതി

തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതിനായി സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അനുമതി നല്കി. കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ചശേഷം അപ്പീല്‍ നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സുപ്രീം കോടതിയില്‍ നിന്ന് അനുകൂല നിലപാടുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കള്‍.
അതേസമയം, ദേവികുളത്തെ എം എല്‍ എയായിരുന്നു എസ് രാജേന്ദ്രനെ മാറ്റിയായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ രാജയ്ക്ക് അവസരം നല്‍കിയകത്. ഇതോടെ സി പി എം ജില്ലാ നേൃതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രന് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എ രാജയ്ക്ക് 7842 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. 2016ല്‍ രാജേന്ദ്രന് 5782 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. 2006 മുതല്ഡ ദേവികുളത്തെ പ്രതിനിധീകരിച്ചത് എസ് രാജേന്ദ്രനായിരുന്നു.
ദേവികുളം പട്ടികജാതി സംവരണ മണ്ഡലമായിരുന്നു. ഈ മണ്ഡലത്തില്‍ മത്സരിക്കാന്‍ രാജ തെറ്റായ രേഖകള്‍ സമര്‍പ്പിച്ചെന്നാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥിയായിരുന്നു ഡി കുമാറാണ് കോടതിയെ സമീപിച്ചത്. സംവരണ സീറ്റില്‍ എ രാജയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി.
രാജ ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പറയനാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. രാജയുടെ നാമനിര്‍ദ്ദേശം അന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല എ രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ല. അതുകൊണ്ട് ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണെന്ന്് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.
ഹര്‍ജിയില്‍ യു ഡി എഫ് മുന്നോട്ടുവച്ച വാദങ്ങള്‍ ഇങ്ങനെയായിരുന്നു. ക്രിസ്തുമത വിശ്വാസകളായ അന്തോണി- എസ്തര് ദമ്പതികളുടെ മകനായാണ് എ രാജ ജനിച്ചതെന്നും ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണെന്നുമാണ്. എ രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിസ്വാസ പ്രകാരമാണ് നടന്നതെന്നും വാദിച്ചു.
-
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ?












Click it and Unblock the Notifications