എന്തുകൊണ്ട് എ രാജ അയോഗ്യനായി? തിരിച്ചടിയായത് ഈ വാദങ്ങള്‍, തെളിവുകള്‍ നിരത്തി യുഡിഎഫ്

കൊച്ചി: നിയമസഭ സമ്മേളനം നടക്കുകൊണ്ടിരിക്കെയാണ് ദേവികുളം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിര്‍ണായക വിധി പുറത്തുവന്നിരിക്കുന്നത്. ദേവികുളത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി സി പി എം എം എല്‍ എ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഉത്തരവിട്ടു. സംവരണ സീറ്റില്‍ എ രാജയ്ക്ക് മത്സരിക്കാന്‍ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. നിയമസഭ സമ്മേളനം നടന്നുകൊണ്ടിരിക്കെ നിര്‍ണായക വിധി വന്നത് സര്‍ക്കാരിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്.
ഈ സാഹചര്യത്തില്‍ എന്തുകൊണ്ടാണ് എ രാജയെ ഹൈക്കോടതി അയോഗ്യനാക്കിയതെന്ന് പരിശോധിക്കാം. പട്ടികജാതി സംവരണ മണ്ഡലമാണ് ദേവികുളം. ഈ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടാന്‍ പട്ടികജാതിക്കാരന്‍ അല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാര്‍ ഹര്‍ജി നല്‍കിയത്. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഡി കുമാറിനെതിരെ എ രാജ 7847 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
ക്രിസ്തുമത വിശ്വാസകളായ അന്തോണി- എസ്തര്‍ ദമ്പതികളുടെ മകനായാണ് എ രാജ ജനിച്ചതെന്നും ക്രിസ്ത്യാനിയായി ജീവിക്കുന്ന ആളാണെന്നുമാണ് ഡി കുമാര്‍ വാദിച്ചത്. എ രാജയുടെ ഭാര്യ ഷൈനിപ്രിയയും ക്രിസ്തുമത വിശ്വാസിയാണെന്നും ഇരുവരുടെയും വിവാഹം ക്രിസ്തുമത വിസ്വാസ പ്രകാരമാണ് നടന്നതെന്നും ഡി കുമാര്‍ വാദിച്ചിരുന്നു. ഇതിന്റെ പ്രാഥമിക തെളിവായി കോടതിയില്‍ ഹാജരാക്കിയിരുന്നു. താലിമാലയുടെ ലോക്കറ്റില്‍ കുരിശ് ആലേഖനം ചെയ്തതായി വിവാഹഫോട്ടോയില്‍ കാണണമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.
രാജ ഹിന്ദു വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് പറയനാകില്ല എന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തല്‍. രാജയുടെ നാമനിര്‍ദ്ദേശം അന്ന് തന്നെ റിട്ടേണിംഗ് ഓഫീസര്‍ തള്ളേണ്ടതായിരുന്നു. ഹിന്ദു പറയ സമുദായത്തില്‍പ്പെട്ടയാളല്ല എ രാജയെന്ന് വ്യക്തമാകുന്നു. അതുകൊണ്ട് പട്ടികജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ യോഗ്യനല്ല. അതുകൊണ്ട് ദേവികുളത്തെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കുകയാണെന്ന്് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മിഷനും നിയമസഭ സ്പീക്കര്‍ക്കും സംസ്ഥാന സര്‍ക്കാരിന് കൈമാറാനും കോടതി നിര്‍ദ്ദേശം നല്‍കി.
അതേസമയം, സി പി എം സ്ഥാനാര്‍ത്ഥിയായ എ രാജയുടെ മതപരിവര്‍ത്തനവുമായി ബന്ധപ്പെട്ട ചര്‍ച്ച ദേവികുളം നിയോജക മണ്ഡലത്തില്‍ ആ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു എന്നാണ് ഇടുക്കിയിലെ മാധ്യമപ്രവര്‍ത്തകനായ എം ജെ ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഇദ്ദേഹത്തിന്റെ മാതാപിതാക്കള്‍ തന്നെ മതപരിവര്‍ത്തനം ചെയ്തിരുന്നു. അതിന് ശേഷമാണ് ഇദ്ദേഹം ക്രിസ്ത്യന്‍ ആചാര പ്രകാരമാണ് വിവാഹം കഴിച്ചതെന്ന ചര്‍ച്ചകള്‍ വന്നിരുന്നു.
നേരത്തെ ദേവികുലം എം എല്‍ എയായിരുന്നു സുന്ദര മാണിക്യം. അദ്ദേഹത്തിന്റെ കേസും ഇതേ പോലെ തന്നെയായിരുന്നു. സുന്ദര മാണിക്യത്തിന് നേരത്തെ ഉണ്ടായിരുന്ന പേര് സുസെ മാണിക്യം എന്നായിരുന്നു. അന്ന് ആ സമയത്ത് യു ഡി എഫ് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തപ്പോള്‍, അദ്ദേഹം ഹിന്ദുമതം സ്വീകരിച്ച് തിരിച്ചുപോയി, അതുകൊണ്ട് ഇദ്ദേഹം ഘര്‍വാപ്പസി എന്ന നിലയിലാണ് സുന്ദരമാണിക്യത്തിന് അനുകൂലമായ വിധി വന്നതെന്ന് എം ജെ ബാബു പറഞ്ഞു.












Click it and Unblock the Notifications