Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവികുളം തിരഞ്ഞെടുപ്പ് വിധി:' എ രാജയ്ക്ക് മുന്‍ഗാമികളേറെ: വിജയം റദ്ദാക്കപ്പെട്ടവർ നിരവധി

 raja2

ദേവികുളം നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയില്‍ സി പി എമ്മിനെ വിമർശിക്കുന്ന യു ഡി എഫിനും ബി ജെ പിക്കുമെതിരെ സി പി എം സംസ്ഥാന സമിതി അഗം ആനാവൂർ നാഗപ്പന്‍. കേരത്തിൽ ഇത്തരം വിധികൾ ഉണ്ടാവുന്നത് ആദ്യമായിട്ടല്ലെന്ന് വ്യക്തമാക്കുന്ന അദ്ദേഹം 2009ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ ജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയത് ഉള്‍പ്പടേയുള്ള മുന്‍ കോടതി നടപടികള്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ പലപ്പോഴും ഇത്തരം വിധികൾ ഉണ്ടായിട്ടുണ്ട്. അപ്പീലുകളിൽ കൂടുതൽ വിധികളും അനുകൂലമാവുകയാണ് ഉണ്ടായിട്ടുള്ളതെന്നും ആനാവൂർ നാഗപ്പന്‍ കൂട്ടിച്ചേർക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ...

ദേവികുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാർഥി രാജയുടെ തിരഞ്ഞെടുപ്പിനെതിരായി കേരള ഹൈക്കോടതി വിധി പ്രസ്ഥാപിച്ചിരിക്കുന്നു...
സിപിഐഎം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബി ജെ പി നേതാവ് സുരേന്ദ്രനും ഒരേ സ്വരത്തിൽ ആവശ്യപ്പെട്ടു. കുറേക്കാലമായി രണ്ടാളും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നത്...

kodikkunnil-

വിധിക്കെതിരായി അപ്പീൽ കൊടുക്കുമെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റിയും സഖാവ് രാജയും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിൽ ഇത്തരം വിധികൾ ഉണ്ടാവുന്നത് ആദ്യമായിട്ടല്ല...

2009ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ മാവേലിക്കര മണ്ഡലത്തിൽ ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി. കൊടിക്കുന്നിൽ അപ്പീൽ കൊടുത്തു സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദ് ചെയ്തു.

1960ൽ തലശ്ശേരി മണ്ഡലത്തിൽ വിജയിച്ച കോൺഗ്രസ് സ്ഥാനാർത്ഥി പി കുഞ്ഞിരാമന്റെ വിജയം കോടതി അസാധുവാക്കി.

1977ൽ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്ന ശ്രീ.സി എച്ച് മുഹമ്മദ് കോയയുടെ മലപ്പുറം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. തുടർന്ന് സുപ്രീം കോടതി സി എച്ചിന് അനുകൂലമായി വിധി പ്രസ്ഥാവിച്ചു.

1977ൽ ആന്റണി മന്ത്രിസഭയിൽ അംഗമായിരുന്ന ശ്രീ കെ എം മാണിയുടെ പാലാ മണ്ഡലത്തിലെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി കെഎം മാണിക്ക് അനുകൂലമായി വിധി പ്രസ്ഥാവിച്ചു.

1982ൽ പറവൂർ മണ്ഡലത്തിൽ സിപിഐഎം സ്ഥാനാർത്ഥി ശിവൻപിള്ളയുടെ വിജയം കോടതി റദ്ദ് ചെയ്തു.

1987ൽ മട്ടാഞ്ചേരിയിൽ എം ജെ സക്കറിയയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി ഹൈക്കോടതി വിധി റദ്ദാക്കി.

1991ൽ കോവളത്ത് ശ്രീ.എ നീലലോഹിദാദാസൻ നാടാരുടെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കി.

1991ൽ എടക്കാട് മണ്ഡലത്തിലെ സിപിഐഎം സ്ഥാനാർത്ഥി സഖാവ് ഓ ഭരതന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി ഭരതന് അനുകൂലമായി വിധി പ്രസ്ഥാവിച്ചു.

2001ൽ കൂത്തുപറമ്പിൽ സിപിഎം സ്ഥാനാർത്ഥി പി ജയരാജന്റെ വിജയം സുപ്രീം കോടതി റദ്ദാക്കി.

2006ൽ പിറവത്ത് സിപിഐഎം സ്ഥാനാർത്ഥി എം ജെ ജേക്കബിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി ജേക്കബിന് അനുകൂലമായി വിധിച്ചു.

1977ൽ മഞ്ചേരി മണ്ഡലത്തിൽ ലീഗ് സ്ഥാനാർഥി ശ്രീ.ഇബ്രാഹിം സുലൈമാൻ സേട്ടിന്റെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി സുലൈമാൻ സേട്ടിന് അനുകൂലമായി വിധി പ്രസ്ഥാവിച്ചു.

2004ൽ മൂവാറ്റുപുഴയിൽ പിസി തോമസിനെ ഹൈക്കോടതി മൂന്നുവർഷക്കാലത്തേക്ക് അയോഗ്യത കൽപ്പിച്ചു.

2021ൽ അഴീക്കോട് കെഎം ഷാജിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീം കോടതി സ്റ്റേ നൽകി.

2021ൽ കല്ലുപ്പാറയിൽ വിജയിച്ച ജോസഫ് എം പുതുശ്ശേരിയുടെ വിജയം ഹൈക്കോടതി റദ്ദാക്കി. സുപ്രീംകോടതി സ്റ്റേ നൽകി.

കേരളത്തിൽ പലപ്പോഴും ഇത്തരം വിധികൾ ഉണ്ടായിട്ടുണ്ട്. അപ്പീലുകളിൽ കൂടുതൽ വിധികളും അനുകൂലമാവുകയാണ് ഉണ്ടായിട്ടുള്ളത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+