കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് കലക്ടറുടെ വാഹനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു...പിന്നെ സംഭവിച്ചത്, അപകടം ഇടുക്കിയില്‍

തിങ്കളാഴ്ച രാത്രിയിലാണ് അപകടം നടന്നത്

  • By Sooraj
Google Oneindia Malayalam News

മറയൂര്‍: ഇടുക്കിയിലെ ദേവികുളം സബ് കലക്ടര്‍ മരണത്തില്‍ നിന്നും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. സബ് കലക്ടര്‍ പ്രേംകുമാര്‍ സഞ്ചരിച്ച വാഹനം മറയൂര്‍-മൂന്നാര്‍ റോഡില്‍ നിന്നു തോട്ടത്തിലേക്ക് മറിയുകയായിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് അപകടം നടന്നത്.

ദിലീപിന് പുറത്തിറങ്ങുക അസാധ്യമാവും...തെളിവുകള്‍ ഇനിയും, ഡിജിപി പറയുന്നത്...ദിലീപിന് പുറത്തിറങ്ങുക അസാധ്യമാവും...തെളിവുകള്‍ ഇനിയും, ഡിജിപി പറയുന്നത്...

1

30 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. പ്രേംകുമാറിനൊപ്പം ഗണ്‍മാന്‍ മാത്രമേ അപ്പോള്‍ വാഹനത്തിലുണ്ടായിരുന്നുള്ളൂ. സമീപത്തുള്ള തേയില ഫാക്ടറിയിലെ ജീവനക്കാര്‍ ഉടന്‍ എത്തിയതിനാലാണ് കാര്യമായ പരിക്കില്ലാതെ സബ് കലക്ടര്‍ രക്ഷപ്പെട്ടത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. സബ് കലക്ടറെയും ഡ്രൈവറെയും ഇവര്‍ മറ്റൊരു വാഹനത്തില്‍ മൂന്നാര്‍ ടാറ്റ ടീം ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

2

പരിക്ക് ഗൗരവമുള്ളത് അല്ലാത്തതിനാല്‍ പ്രാഥമിക ചികില്‍സയ്ക്കു ശേഷം രാവിലെ വിട്ടയച്ചു. ഡ്രൈവര്‍ റോണിയുടെ പരിക്കും സാരമുള്ളതല്ലെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവാം അപകടകാരണമെന്നാണ് സംശയിക്കുന്നത്.

English summary
Devikulam sub collctor car accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X