മണി ഇത് കാണണം!! കണ്ട് പഠിക്കണം!! വിവാഹ സത്കാരത്തിലും താരം ശ്രീറാം വെങ്കിട്ടരാമന്!!
ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുലിന്റെ ഡ്രൈവര്‍ തൊടുപുഴ തേടപ്പാട്ട് ഹരികുമാറിന്റെ മകളുടെ വിവാഹ സത്കാരത്തിലാണ് ഇടുക്കി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാന് താരമായത്.
തൊടുപുഴ: എംഎം മണിയെന്ന നാലാം ക്ലാസും ഗുസ്തിയും കൈമുതലാക്കിയ മന്ത്രി ശ്രീറാം വെങ്കിട്ടരാമന് എന്ന സബ്കളക്ടറെ നാടു നീളെ നടന്ന് വായില്‍ തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞാലും ആരാണ് ശരിയെന്ന് ജനങ്ങള്‍ക്ക് അറിയാം. അതിന്റെ വ്യക്തമായ തെളിവാണ് കഴിഞ്ഞ ദിവസം തൊടുപുഴയിലെ വിവാഹ വേദിയില്‍ കണ്ടത്.
ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുലിന്റെ ഡ്രൈവര്‍ തൊടുപുഴ തേടപ്പാട്ട് ഹരികുമാറിന്റെ മകളുടെ വിവാഹ സത്കാരത്തിലാണ് സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാന് താരമായത്. കളക്ടര്‍ ജിആര്‍ ഗോകുലും മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു.

സെല്‍ഫി മയം
രാവിലെ വിവാഹ വേദിയില്‍ എത്തിയതു മുതല്‍ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ ശ്രീറാമിനൊപ്പം സെല്‍ഫി എടുക്കുന്ന തിരക്കിലായിരുന്നു. മാധ്യമങ്ങളിലെ ഇപ്പോഴത്തെ താരമായ ശ്രീറാമിനെ കണ്ടപ്പോള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്ക്കും ആഹ്ലാദമായിരുന്നു.

അഭിനന്ദന പ്രവാഹം
സെല്‍ഫി എടുക്കാന്‍ സമീപിച്ച എല്ലാവര്‍ക്കൊപ്പവും നിന്ന് ശ്രീറാം സെല്‍ഫി എടുത്തു. സെല്‍ഫി എടുക്കുക മാത്രമല്ല, നേതാക്കളുടെ ഭീഷണിക്ക് മുന്നില്‍ മുട്ട് മടക്കാതെ മൂന്നാറിലെ കൈയ്യേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടു പോകുന്ന ശ്രീറാമിനെ അഭിനന്ദിക്കാനും മറന്നില്ല.

കൂടെക്കൂടി
ശ്രീറാം വെങ്കിട്ടറാം മാത്രമല്ല, ജടുക്കി ജില്ലാ കളക്ടര്‍ ജിആര്‍ ഗോകുല്‍, കളക്ടര്‍ ബ്രോയെന്നറിയപ്പെടുന്ന മുന്‍ കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായര്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ഇര്ക്കൊപ്പവും സെല്‍ഫി എടുക്കുന്നതിനും ആളുകള്‍ എത്തിയിരുന്നു.

വരനും വധുവുമല്ല താരം
സന്ന്യാസി ഓടയില്‍ നിന്നെത്തിയ വരന്റെ വീട്ടുകാര്‍ക്കും സബ്കളക്ടരെയും കളക്ടറെയും കലക്ടര്‍ ബ്രോയെയും കണ്ടപ്പോള്‍ സന്തോഷമായി. ഇവരും സെല്‍ഫി എടുക്കാന്‍ മറന്നില്ല.

താരം സബ് കളക്ടര്‍
ഇടുക്കി കളക്ടര്‍ ജിആര്‍ ഗോകുലിന്റെ ഡ്രൈവര്‍ തൊടുപുഴ തേടപ്പാട്ട് ഹരികുമാറിന്റെ മകളുടെ വിവാഹ സത്കാര വേദിയിലാണ് സബ് കളക്ടര്‍ താരമായത്.

ഭൂമി കൈയ്യേറ്റത്തിനെതിരെ
മൂന്നാറിലെ ഭൂമി കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഭാഗത്തു നിന്ന് ഉണ്ടായിരിക്കുന്നത്. തുടക്കം മുതല്‍ സബ്കലക്ടര്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. പാപ്പാത്തിച്ചോലയില്‍ ഭൂമി കൈയ്യേറി സ്ഥാപിച്ച കുരിശ് നീക്കിയതോടെയാണ് നടപടി വിവാദമായത്. ക്രിസ്തീയ സഭ അടക്കം സബ്കളക്ടറുടെ നടപടിയെ പിന്തുണച്ചപ്പോള്‍ മുഖ്യമന്ത്രി വിമര്‍ശിച്ചതും വിവദമായി.

ആക്ഷേപം
പിണറായിക്ക് പുറമെ സബ്കളക്ടറെ മോശമായ ഭാഷയില്‍ അധിക്ഷേപിച്ച് എംഎം മണി എത്തിയതും വിവാദങ്ങള്‍ ശക്തമാക്കി. ആദ്യം ഭീഷണിയില്‍ തുടങ്ങിയ മണി സബ്കളക്ടര്‍ക്കെതിരെ അധിക്ഷേപ വര്‍ഷം തന്നെ നടത്തി. ശ്രീറാം വെങ്കിട്ടരാമന് ആര്‍എസ്എസുകാരനാണെന്നും, അദ്ദേഹത്തിന് തലയ്ക്ക് സുഖമില്ലെന്നും ഊളമ്പാറയ്ക്ക് കൊണ്ടു പോകണമെന്നുമായിരുന്നു ആക്ഷേപം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications