• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സാത്താൻ സേവ കേരളത്തേയും വരിഞ്ഞുമുറുക്കുന്നു..!! വൈകൃതങ്ങളുടെ കൂത്തരങ്ങായ ആഭിചാരക്രിയകള്‍..!!

  • By അനാമിക

കൊച്ചി: നന്തന്‍കോട്ട് ഒരു കുടുംബം അതിക്രൂരമായി കൊല ചെയ്യപ്പെട്ടതിന് പിന്നാലെയാണ് സാത്താന്‍ സേവയെന്ന വാക്ക് കേരളം കൂടുതലായും കേട്ട് തുടങ്ങിയത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ സംബന്ധിച്ച് സാത്താന്‍ സേവ പുതിയ കാര്യമല്ല എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. പ്രധാനമായും കൊച്ചി കേന്ദ്രീകരിച്ച് സാത്താന്‍ സേവക്കാര്‍ ആഭിചാര ക്രിയകള്‍ നടത്തുന്നുണ്ട് എന്നാണ് ഞെട്ടിക്കുന്ന വിവരം.

സാത്താൻ സേവ കൂടുന്നു

ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാത്താന്‍ സേവ കേരളത്തില്‍ ചര്‍ച്ചയായതാണ്. കോഴിക്കോടും കൊച്ചിയിലും ആലപ്പുഴയിലും കോട്ടയത്തും തിരുവനന്തപുരത്തുമായി സാത്താന്‍ സേവ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍.

ഞെട്ടിക്കുന്ന ആചാരങ്ങൾ

പ്രധാനമായും നഗരങ്ങളില്‍ ഒറ്റപ്പെട്ടുകിടക്കുന്ന വീടുകളും ഫ്‌ളാറ്റുകളും കേന്ദ്രീകരിച്ച് സാത്താന്‍ ആരാധന നടക്കുന്നുണ്ടത്രേ. സമൂഹത്തിലെ ഉന്നത നിലയിലുള്ളവര്‍ പലരുമാണ് ഇത്തരം സംഘങ്ങളിലെ അംഗങ്ങളെന്നതാണ് ഞെട്ടിക്കുന്നത്. ഭയജനകവും വിചിത്രവുമാണ് ഇവരുടെ രീതികള്‍.

ലഹരി മാഫിയ ഭരിക്കുന്നു

വിദേശികളടക്കം പങ്കെടുക്കുന്ന ഇത്തരം സാത്താന്‍ സേവകള്‍ പലപ്പോഴും സ്‌പോണ്‍സര്‍ ചെയ്യുന്നത് ലഹരി മാഫിയകളാണ്. അതീന്ദ്രിയ ശക്തി ലഭിക്കുമെന്നും സമ്പത്ത് ലഭിക്കുമെന്നും ശത്രുക്കളെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ഉള്ള ധാരണകളിലാണ് പലരും ഇത്തരം സംഘങ്ങളുടെ ഭാഗമാകുന്നത്.

പതിമൂന്നാം തിയ്യതി വെള്ളിയാഴ്ച

സാത്താന്‍ സേവകര്‍ ഇതിനായി ഞെട്ടിക്കുന്ന ആഭിചാരക്രിയകള്‍ നടത്തുന്നുണ്ടെന്നാണ് വിവരം. പതിമൂന്നാണ് ഇത്തരക്കാരുടെ ഇഷ്ടനമ്പര്‍ എന്നിരിക്കേ 13ാം തിയ്യതി വെള്ളിയാഴ്ചയാവുന്ന ദിവസങ്ങളില്‍ ഇത്തരം ആഭിചാരങ്ങള്‍ കൂടുതലായി നടക്കുന്നുണ്ടത്രേ.

തലതിരിഞ്ഞ കുരിശും കറുപ്പും

666 ആണ് സാത്താന്റെ ഇഷ്ട നമ്പര്‍ എന്നതിനാല്‍ സാത്താന്‍ സേവകര്‍ ഈ നമ്പര്‍ ഉള്ള ഫ്‌ളാറ്റുകളും വീടുകളുമാണ് സാധാരണ ക്രിയകള്‍ക്കായി തിരഞ്ഞെടുക്കാറുള്ളത്. ഇവര്‍ക്ക് തല തിരിഞ്ഞ കുരിശും സാത്താന്റെ ബൈബിളും കറുപ്പും ചുവപ്പും നിറമുള്ള വസ്ത്രങ്ങളുമെല്ലാം പ്രധാനമാണ്.

വിദേശികൾക്ക് ഡിമാൻഡ്

വന്‍തോതില്‍ പണം ഇത്തരം സാത്താന്‍ സേവകള്‍ക്കായി ഒഴുകുന്നുണ്ട്. വനമേഖലയോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളിലും മറ്റും സാത്താന്‍ സേവ വന്‍തോതില്‍ നടക്കുന്നതായി സംശയിക്കുന്നു. വിദേശികള്‍ പരികര്‍മ്മികളായുള്ള സേവയ്ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍.

മൂത്രവും ആർത്തവരക്തവും

ചെകുത്താനെ വാഴ്ത്തിപ്പാടുന്നതോടെ ആരാധനകള്‍ക്ക് തുടക്കമാകുന്നു. തലയോട്ടിയില്‍ ശേഖരിച്ച മൂത്രവും, ആര്‍ത്തവ രക്തവും , നഗ്നയായ സ്ത്രീയോ ആടോ ഒക്കെ ആവശ്യമുണ്ട് ഇവരുടെ ആഭിചാരക്രിയകള്‍ക്ക്. വിശുദ്ധ ഗ്രന്ഥങ്ങളിലെ വരികള്‍ തലതിരിച്ചാണ് വായിക്കുക.

ലൈംഗികതയും നഗ്നനൃത്തവും

ദൈവം എന്നിടത്ത് സാത്താന്‍ എന്നും നന്മ എന്നിടത്ത് തിന്മയെന്നും പറയും. മണിക്കൂറുകളോളം നീളുന്ന സാത്താന്‍ സേവയ്ക്ക് ശേഷം നഗ്നനൃത്തവും പരസ്യമായ ലൈംഗിക വേഴ്ചയും നടക്കും. ഒരിക്കല്‍ ചെന്നു പെടുന്നവര്‍ക്ക് രക്ഷപ്പെടുക അസാധ്യം.

ആന്റി ക്രൈസ്റ്റ് മൂവ്‌മെന്റ്

ഇത്തരം സാത്താന്‍ സേവകള്‍ക്കായി കേരളത്തില്‍ ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയുന്നത്. ആന്റി ക്രൈസ്റ്റ് മൂവ്‌മെന്റ് എന്നും സാത്താന്‍ സേവക്കാര്‍ അറിയപ്പെടുന്നുണ്ട്. സാത്താന്‍ സേവയില്‍ ആരാധനമൂത്തവരാണ് പലപ്പോഴും ക്രൂരമായ കുറ്റകൃത്യങ്ങളിലേക്ക് കടക്കുന്നതത്രേ.

ഗൌരവത്തിലെടുക്കാതെ നിയമം

ഇത്തരം സാത്താന്‍ ആരാധകരെ പോലീസും നിയമസംവിധാനങ്ങളും ഗൗരവമായി എടുക്കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ടുതന്നെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം പ്രവരണതകള്‍ വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരം ആഭിചാര കേന്ദ്രങ്ങള്‍ റെയ്ഡ് ചെയ്യാന്‍ പോലീസിന് അധികാരമുണ്ടെങ്കിലും അത് നടക്കുന്നില്ല എന്നതാണ് ദൗര്‍ഭാഗ്യകരം.

English summary
Satan Worship is increasing in Kerala, especially in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X