ഉണ്ണിമുകുന്ദന്‍ നടന്‍ മാത്രം, അയ്യപ്പനായൊന്നും കാണാന്‍ പറ്റില്ല; പൊങ്കാലക്കെത്തിയ ഭക്തര്‍ പറയുന്നു
വരും തലമുറ തന്റെ മുഖമായിരിക്കും അയ്യപ്പനായി കാണുക എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നത്. മാളികപ്പുറത്തിന്റെ ഗംഭീര വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്

തിരുവനന്തപുരം: വരും തലമുറക്ക് അയ്യപ്പന്റെ മുഖമായി തന്നെയായിരിക്കും ഓര്‍മ വരിക എന്ന നടന്‍ ഉണ്ണി മുകുന്ദന്റെ പരാമര്‍ശത്തിന് എതിരെ ഭക്തര്‍. ആറ്റുകാല്‍ പൊങ്കാലയ്ക്കായി എത്തിയ ഭക്തരാണ് ഉണ്ണി മുകുന്ദന്റെ പ്രസ്താവന തള്ളിക്കളഞ്ഞക്. സിനിഫൈല്‍ എന്ന യൂ ട്യൂബ് ചാനലിനോടായിരുന്നു ഭക്തരുടെ പ്രതികരണം. ഭഗവാന്‍ ചെയ്തതൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ എന്നും ഭക്തര്‍ ചോദിക്കുന്നു.
നേരത്തെ വനിതക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ പരാമര്‍ശം. ഇനി ഓരോ മണ്ഡല കാലത്തും ഈ സിനിമ ആളുകള്‍ കാണുമ്പോള്‍ അയ്യപ്പനായിട്ട് തന്റെ മുഖമാവും ഇനി ഒരു തലമുറ കാണാന്‍ പോകുന്നത് എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇതിന് എതിരെയാണ് ഭക്തരുടെ വാക്കുകള്‍. വീഡിയയോട് പ്രതികരിച്ച ഭൂരിഭാഗം ഭക്തരും ഉണ്ണി മുകുന്ദന്റെ അവകാശ വാദം തള്ളുകയാണ് ചെയ്തത്.

ഭക്തരുടെ വാക്കുകള്‍
ഭക്തരുടെ വാക്കുകള്‍ ഇങ്ങനെയാണ്...
ഉണ്ണിമുകുന്ദനെ അയ്യപ്പനായി കാണാനാകില്ല. അയ്യപ്പനെ അയ്യപ്പനായി തന്നെ കാണും. അതില്‍ ഉണ്ണിമുകുന്ദന്‍ വന്നെന്ന് കരുതി യാതൊരു രക്ഷയുമില്ല. അയ്യപ്പനെ വ്യക്തിയായിട്ട് കാണാനൊക്കുമോ. അയ്യപ്പനെ അയ്യപ്പനായിട്ടാണ് കാണുക. ഞങ്ങള്‍ പന്തളത്തുകാരാണ്. ഞങ്ങളുടെ അയ്യപ്പനെ അയ്യപ്പനായിട്ടേ കാണൂ എന്നാണ് ഒരു ഭക്ത പറഞ്ഞത്.

ഭഗവാന്‍ ചെയ്തതൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ
ഉണ്ണിമുകുന്ദനെ അയ്യപ്പനായിട്ട് കാണാന്‍ പറ്റുമോ. ഭഗവാന്‍ എപ്പോഴും ഭഗവാന്‍ തന്നാ. ഉണ്ണി മുകുന്ദന്‍ ഒരു നടനാണ്. ഉണ്ണിമുകുന്ദന്‍ അങ്ങനെ പറഞ്ഞതിനോട് ഞങ്ങള്‍ യോജിക്കുന്നില്ല. ഭഗവാനെ നമ്മള്‍ എന്നും തൊഴുന്ന ആളാണ്. ഞങ്ങളുടെ അയ്യപ്പനായി ഉണ്ണി മുകുന്ദനെ ഞങ്ങള്‍ക്ക് കാണാന്‍ പറ്റില്ല. ഭഗവാന്‍ ചെയ്തതൊന്നും ഉണ്ണി മുകുന്ദന്‍ ചെയ്തിട്ടില്ലല്ലോ. ചെയ്യത്തുമില്ലല്ലോ എന്നാണ് വേറൊരു ഭക്ത ചോദിച്ചത്.

ഉണ്ണി മുകുന്ദന്‍ പറഞ്ഞതിനോട് യോജിക്കില്ല
അയ്യപ്പന്റെ മുഖം മനസില്‍ വരുമ്പോള്‍ നമുക്ക് ആ രൂപം തന്നെയേ വരികയുള്ളൂ. ഉണ്ണി മുകുന്ദന്‍ പറഞ്ഞതിനോട് ഒരിക്കലും യോജിക്കുന്നില്ല. സിനിമയിലെ കഥാപാത്രം ചെയ്തതല്ലേ. അതിനെ അങ്ങനെ ഒന്നും കാണാന്‍ പറ്റില്ല എന്നാണ് മറ്റൊരു ഭക്തയുടെ പ്രതികരണം.

വന്‍ വിജയം നേടി മാളികപ്പുറം
ആറ്റുകാല്‍ പൊങ്കാലയോട് അനുബന്ധിച്ചുള്ള കലാപരിപാടികള്‍ കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ആയിരുന്നു ഉദ്ഘാടനം ചെയ്തിരുന്നത്. അതേസമയം മാളികപ്പുറം സിനിമ ഗംഭീര വിജയം നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ സിനിമയായി മാളികപ്പുറം മാറിയിട്ടുണ്ട്.












Click it and Unblock the Notifications