ദീപാവലി ദിനത്തില്‍ അയോധ്യയില്‍ വെര്‍ച്വല്‍ മാര്‍ഗം ദീപം തെളിയിക്കാന്‍ അവസരമൊരുക്കി യുപി സര്‍ക്കാര്‍
അയോധ്യ: കോവിഡ് കാലത്തും ദീപാവലി ദിനത്തില്‍ അയോധ്യയില്‍ വിളക്ക് തെളിക്കാന്‍ അവസരം ഒരുക്കി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. എന്നാല്‍ ഇത്തവണ അയോധ്യയില്‍ നേരിട്ടല്ല വെര്‍ച്വല്‍ മാര്‍ഗം വഴിയാണ് അയോധ്യയില്‍ ഭക്തര്‍ക്ക് ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനാവുക. വെര്‍ച്വല്‍ മാര്‍ഗത്തിലൂടെ അയോധ്യയില്‍ വിളക്കു തെളിയിക്കാനും സര്‍ക്കാര്‍ അവസരമൊരുക്കിയിട്ടുണ്ട്.
യുപി സര്‍ക്കാര്‍ രൂപം കൊടുത്ത 'ലോഡ് രാമ' എന്ന വെബ് പോര്‍ട്ടല്‍ വഴിയാണ് ഭക്തര്‍ക്ക് നേരിട്ട് അയോധ്യയിലെ വെര്‍ചല്‍ ദീപാവലി ആഘോഷത്തില്‍ പങ്കെടുക്കാനാകുക.സംസ്ഥാനത്തെ എല്ലാവര്ക്കും പങ്കെടുക്കാന്‍ സാധിക്കാവുന്ന തരത്തിലാണ് സംവിധാനം. നേരിട്ടുള്ള ആഘോഷത്തെക്കാള്‍ രസകരമായിരുക്കും വെര്‍ച്വല്‍ മാര്‍ഗമുള്ള അയോധ്യയിലെ ദാപാവലി ആഘോഷമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
ഭക്തര്‍ക്ക് ഇഷ്ടമുള്ള തരം വിളക്കുകള്‍ തിരഞ്ഞെടുക്കാനും, അവര്‍ക്ക് ഇഷ്ടമുള്ള തരത്തിലുള്ള എണ്ണകള്‍ തിരഞ്ഞെടുക്കാനും പോര്‍ട്ടലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. പുറത്ത് വരുന്ന വിവരങ്ങള്‍ അനുസരിച്ച് ആനിമേഷനിലൂടെ തയാറാക്കിയ രാമ വിരജ്മാന് ക്ഷേത്രം, ഹനുമാന് ഗാര്‍ഹി ക്ഷേത്രം എന്നിവിടങ്ങളിലാണ് ഭക്തര്‍ക്ക് വെര്‍ച്വല്‍ മാര്‍ഗം ദീപം തെളിക്കാനാകുക. ആഘോഷത്തിന്റെ അവസാനം എല്ലാവര്ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനൊപ്പം സെല്‍ഫി എടുക്കുവാനുള്ള അവസരവും ഉണ്ട്.
ദാപാവലി ദിപാവലി ദിനത്തില്‍ അയോധ്യയില്‍ വെര്‍ച്വല്‍ മാര്‍ഗം 5 ലക്ഷത്തിലധികം ദീപങ്ങള്‍ തെളിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അയോധ്യയിലെ ദാപാവലി ആഘോഷം ഗംഭീരമാക്കാന്‍ പതിനായിരം വോളണ്ടിയര്‍മാരാണ് 24 മണിക്കൂറും പണിയെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് നേരിട്ടാണ് അയോധ്യയിലെ ദാപാവലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ദീപാവലി ആഘോഷ ദിനത്തില്‍ യോഗി ആദിത്യ നാഥ് അയോധ്യ സന്ദര്‍ശിക്കുമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വല്‍ ആഘോഷത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.