കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡില്‍ വിജനമായി ശബരിമല; ഭക്തരുടെ എണ്ണത്തില്‍ വന്‍ കുറവ്‌

Google Oneindia Malayalam News

ശബരിമല: തീര്‍ഥാടകരുടെ എണ്ണം കൂട്ടിയിട്ടും ശബരിമലയില്‍ ഭക്‌തരുടെ സാന്നിധ്യത്തില്‍ കാര്യമായ വര്‍ധനവുണ്ടായില്ല. സന്നിധാനം മിക്കപ്പോഴും വിജനമാണ്‌. ദര്‍ശനത്തിന്‌ പതിനാട്ടാം പടി കയറ്റത്തിനും പണ്ട്‌ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വന്നിരുന്നെങ്കില്‍ ഇപ്പോള്‍ തിരക്കില്ലെന്ന്‌ മാത്രമല്ല ഒരോ പടിയിലും തൊട്ട്‌തൊഴുത്‌ കയാറാം എന്ന അവസ്ഥയാണ്‌.

‌ഭക്തര്‍ കുറഞ്ഞതോടെ ശബരിമലയിലെ വഴിപാട്‌ പ്രസാദമായ അരവണയുടേയും അപ്പത്തിന്റെയും വിറ്റുവരവിലും വലിയ രീതിയില്‍ ഇടിവുണ്ടായി. ദേവസ്വം ബോര്‍ഡിന്റെ പ്രാധാന വരുമാനം കൂടിയാണ്‌ അരവണയും അപ്പവും. തീര്‍ഥാടനം തുടങ്ങി ഇരുപത്‌ ദിവസം പിന്നിടുമ്പോള്‍ സാധരണ ലഭിക്കുന്ന ഒരു ദിവസത്തെ വരുമാനം പോലും ഇത്തവണ മുഴുവന്‍ ലഭിച്ചിട്ടില്ല.

sabarimala

കഴിഞ്ഞ വര്‍ഷം വൃശ്ചികം ഒന്നിന്‌ 3.32 കോടി രൂപയായിരുന്നു വരുമാനം. അതില്‍ അപ്പം വിറ്റുവരവ്‌ 13.98 ലക്ഷവും അരവണ വിറ്റു വരവ്‌ 1.19 കോടി രൂപയും ആയിരുന്നു. എന്നാല്‍ ഇത്തവണ അപ്പം, അരവണ വിറ്റു വരവിലൂടെ ആകെ ലഭിച്ചത്‌ 65 ലക്ഷം രൂപ മാത്രമാണ്‌. കഴിഞ്ഞ വര്‍ഷം അപ്പം,അരവണ എന്നിവ തയാറാക്കുന്നതിനായി തിടപ്പള്ളിയില്‍ കഴിഞ്ഞ വര്‍ഷം 450 തൊഴിലാളികളെ ദിവസവേദനത്തില്‍ നിയോഗിച്ചിരുന്നു. ഇത്തവണ പക്ഷെ ആകെ തൊഴിലാളികള്‍ 35 പേര്‍ മാത്രം.
നിലവില്‍ എല്ലാ ദിവസവും അപ്പവും അരവണയും തയാറാക്കുന്നില്ല. വിറ്റുവരവിനനുസരിച്ചു മാത്രമാണ്‌ തയാറാക്കല്‍. നട തുറക്കുന്നതിന്‌ 2 ദിവസം മുന്‍പ്‌ 5000 ടിന്‍ അരവണയാണ്‌ തയാറാക്കിയിരുന്നത്‌. അത്‌ വിറ്റഴിക്കാന്‍ തന്നെ ദിവസങ്ങളാണെടുത്തത്‌. ശനി ഞായര്‍ ദിവസങ്ങലാണ്‌്‌ അല്‍പമെങ്കിലും വില്‍പ്പനയുള്ളത്‌. 2120 ടിന്‍ അരവണ ഒരു ദിവസം വില്‍ക്കാന്‍ കഴിഞ്ഞതാണ്‌ ഇത്തവണത്തെ റെക്കോര്‍ഡ്‌.
പ്രസാദ വിതരണത്തിന്‌ നേരത്തെ 16 കൗണ്ടറുകളാണ്‌ പതിനെട്ടാം പടിക്കു സമീപം ഉണ്ടായിരുന്നത്‌. എന്നാല്‍ ഇത്തവണ 3 കൗണ്ടര്‍ മാത്രമാണ്‌ തുറന്നിട്ടുള്ളത്‌. മാളികപ്പുറത്ത്‌ ഇത്തവണ കൗണ്ടറുകള്‍ തുറന്നിട്ടില്ല.
ഇന്ത്യയില്‍ എവിടെയുമുള്ള തപാല്‍ ഓഫീസിലൂടെയും ഭക്തര്‍ക്ക്‌ അപ്പം അരവണ പ്രസാദങ്ങള്‍ ബുക്ക്‌ ചെയ്യാം. പണം അടച്ച്‌ 4 ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ ഏത്‌ പോസ്‌റ്റ്‌ ഓഫീസ്‌ വഴിയും മേല്‍വിലാസക്കാരന്‌ വിതരണം ചെയ്യാനുള്ള ക്രമീകരണമുണ്ട്‌.
കഴിഞ്ഞ വര്‍ഷം അയ്യപ്പന്‍മാര്‍ക്ക്‌ കാണിക്ക അര്‍പ്പിക്കുന്ന പണം എണ്ണുന്നതിന്‌ കഴിഞ്ഞ വര്‍ഷം 325 ദേവശ്വം ജീവനക്കാരാണ്‌ ഉണ്ടായിരുന്നത്‌. ഇത്തവണ 30 പേര്‍ മാത്രമാണ്‌ ഇവിടെ ജീവനക്കാരായി ഉള്ളത്‌. വരുമാനം കുറവായതിനാല്‍ കണ്‍വെയര്‍ പ്രവര്‍ത്തിക്കുന്നില്ല. പുതിയ ഭണ്ഡാരവും തുറന്നിട്ടില്ല.
കാണിക്ക വഞ്ചികളില്‍ അര്‍പ്പിക്കുന്ന പണം ചാക്കുകളില്‍ നിറച്ച്‌ പഴയ ഭണ്ഡാരത്തില്‍ എത്തിച്ച്‌ എണ്ണുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. കഴിഞ്ഞ വര്‍ഷം 1 കോടി രൂപയില്‍ കുറയാതെ എല്ലാ ദിവസവും വരുമാനം ഉണ്ടായിരുന്നു. അതോ സ്ഥാനത്ത്‌ ഇത്തവമ ഏറ്റവും കൂടുതലായി ലഭിച്ചത്‌ 4.23 ലക്ഷം രൂപയാണ്‌.

English summary
devotees largely decreased in sabarimala, revenue lose increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X