പ്രതിഷേധക്കാർക്കെതിരെ അയ്യപ്പ ഭക്തർ;നാമജപയാത്രയുടെ പേര് പറഞ്ഞ് അക്രമം നടത്തുമെന്ന് പ്രതീക്ഷിച്ചില്ല
ശബരിമല: പ്രതിഷേധക്കാർക്കെതിരെ വിമർശനവുമായി മലകയറാൻ എത്തിയ അയ്യപ്പ ഭക്തർ. ആര്‍ക്കു വേണമെങ്കിലും ശബരിമലയ്ക്ക വരാം. നാമജപയാത്ര എന്ന പേര് പറഞ്ഞ് ഇവര്‍ ഇങ്ങനെ അക്രമം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചതല്ലെന്ന് ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ വിശ്വാസികള്‍ പറഞ്ഞു. ഇന്ന് നടന്നത് വളരെ മോശം സംഭവമായി പോയെന്നും അവർ ആരോപിച്ചു.
കല്ലമ്പലത്തുംനിന്നും ആറ്റിങ്ങലില്‍ നിന്നും തുലാമാസം പൂജകള്‍ക്കായി ശബരിമലയിലെത്തിയ വിശ്വാസികളുടേതായിരുന്നു പ്രതികരണം. വാഹനങ്ങള്‍ കടത്തിവിടാതെയായിരുന്നു പ്രക്ഷോഭം നടന്നത്. കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടന്നു. നിലയ്ക്കലില്‍സംഭവങ്ങള്‍ ഇത്ര അക്രമാസക്തമാകുന്നത് സാധാരണക്കാരെ കഷ്ടപ്പെടുത്തുന്നതാണെന്നും വിശ്വാസികൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് വൻ പ്രക്ഷോഭം തന്നെയായിരുന്നു നിലക്കലിലും പമ്പയിലും നടന്നത്. പമ്പയിലേക്ക് പോകുന്ന കെഎസ്ആർടിസി ബസിന് നേരം വരെ അക്രമം നടന്നിരുന്നു. മാധ്യമപ്രവർത്തകർക്കെതിരെയും മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കെതിരെയും പ്രതിഷേധക്കാർ അക്രമം അഴിച്ചുവിട്ടിരുന്നു. പോലീസിനെതിരെ കല്ലേറ് നടന്നു. നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












Click it and Unblock the Notifications