കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആ 'ഒരു ഭക്തൻ' ദിലീപോ? തിക്കിത്തിരക്കി സ്ത്രീകളും കുട്ടികളും... രാത്രി വൈകുംവരെ! ഒടുവിൽ സംഭവിച്ചത്...

ജനപ്രിയ നടൻ ക്ഷേത്രത്തിലെത്തുമെന്ന പ്രതീക്ഷയിൽ ദിലീപ് ആരാധകരും ഇവിടെക്കെത്തിയതോടെ ക്ഷേത്രപരിസരത്ത് വൻ തിരക്കായി.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: ചെറുവള്ളി ദേവീക്ഷേത്രത്തിൽ കഴിഞ്ഞദിവസം അനുഭവപ്പെട്ടത് വൻ ഭക്തജനതിരക്ക്. നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ദീലിപ് ജഡ്ജിയമ്മാവൻ കോവിലിൽ ദർശനത്തിനെത്തുമെന്ന പ്രചരണത്തെ തുടർന്നാണ് ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്കെത്തിയത്.

കോഴിക്കോട് ബംഗാളിയെ അടിച്ചുകൊന്നെന്ന് വ്യാജ സന്ദേശം! ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നുകോഴിക്കോട് ബംഗാളിയെ അടിച്ചുകൊന്നെന്ന് വ്യാജ സന്ദേശം! ഇതരസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങുന്നു

മദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽമദ്യപിച്ച് മെഡിക്കൽ ഷോപ്പിലെത്തിയ യുവതി കാണിച്ചുകൂട്ടിയത്! നാട്ടുകാരും ഞെട്ടി; സംഭവം കൊച്ചിയിൽ

ഞായറാഴ്ച വൈകീട്ടോടെ ദിലീപ് ജഡ്ജിയമ്മാവൻ കോവിലിൽ എത്തുമെന്നായിരുന്നു പ്രചാരണം. ഇതോടെ, സ്ത്രീകളും കുട്ടികളുമടക്കം ജഡ്ജിയമ്മാവൻ കോവിലിലെത്തി. ജനപ്രിയ നടൻ ക്ഷേത്രത്തിലെത്തുമെന്ന പ്രതീക്ഷയിൽ ദിലീപ് ആരാധകരും ഇവിടെക്കെത്തിയതോടെ ക്ഷേത്രപരിസരത്ത് വൻ തിരക്കായി. താരം വരുമെന്ന പ്രതീക്ഷയിൽ രാത്രി ഒമ്പതര വരെ കാത്തിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. ഒടുവിൽ ദിലീപ് വരില്ലെന്ന് തീർച്ചയായതോടെ കാത്തിരുന്നവരെല്ലാം നിരാശരായി മടങ്ങി.

ജഡ്ജിയമ്മാവൻ കോവിൽ...

ജഡ്ജിയമ്മാവൻ കോവിൽ...

കോടതിവ്യവഹാരങ്ങളിൽ ഉൾപ്പെടുന്നവർ വഴിപാട് നടത്തുന്ന ജഡ്ജിയമ്മാവൻ എന്ന അപൂർവ്വ പ്രതിഷ്ഠയാണ് ചെറുവള്ളി ദേവീക്ഷേത്രത്തെ പ്രശസ്തമാക്കിയത്.

സഹോദരങ്ങളും ബന്ധുക്കളും...

സഹോദരങ്ങളും ബന്ധുക്കളും...

നടിയെ ആക്രമിച്ച കേസിൽ ദിലീപ് ജയിലിൽ കഴിയുന്നതിനിടെ അദ്ദേഹത്തിന്റെ സഹോദരൻ അനൂപും മറ്റു ചില ബന്ധുക്കളും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട് നടത്തിയിരുന്നു.

നിരവധിപേർ...

നിരവധിപേർ...

ദിലീപ് ജയിലിലായിരുന്ന സമയത്ത് കാവ്യാ മാധവൻ ജഡ്ജിയമ്മാവൻ കോവിലിലെത്തുമെന്നും പ്രചാരണമുണ്ടായിരുന്നു. ആ ദിവസങ്ങളിൽ മാധ്യമപ്രവർത്തകരടക്കം നിരവധിപേരാണ് ക്ഷേത്രത്തിലെത്തിയത്.

ആദ്യം വെള്ളിയാഴ്ച...

ആദ്യം വെള്ളിയാഴ്ച...

ജാമ്യം ലഭിച്ച് ജയിലിന് പുറത്തിറങ്ങിയ നടൻ ദിലീപ് വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തുമെന്നായിരുന്നു ആദ്യത്തെ ഊഹാപോഹം. വെള്ളിയാഴ്ച ദിലീപ് എത്തുമെന്ന പ്രതീക്ഷയിൽ ഒട്ടേറെപേരാണ് ക്ഷേത്രത്തിലെത്തിയത്.

വഴിപാട് കഴിക്കാൻ....

വഴിപാട് കഴിക്കാൻ....

പിന്നീട് ദിലീപ് ഒക്ടോബർ 8 ‍ഞായറാഴ്ച വരുമെന്നായി പ്രചാരണം. അവധിദിവസമായതിനാൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേർ കഴിഞ്ഞദിവസം ക്ഷേത്രത്തിലെത്തി. ദിലീപിനെ ഒരുനോക്ക് കാണാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ക്ഷേത്രത്തിലെത്തിയത്.

സമൂഹമാധ്യമങ്ങളിൽ...

സമൂഹമാധ്യമങ്ങളിൽ...

വൻ ജനക്കൂട്ടം ദിലീപിനെ കാത്തുനിൽക്കുന്നതിനിടെ, നടൻ ക്ഷേത്രത്തിലെത്തിയെന്ന് സമൂഹമാധ്യമങ്ങളിലും വാർത്ത പ്രചരിച്ചിരുന്നു.

രാത്രി എട്ട് മണിയോടെ....

രാത്രി എട്ട് മണിയോടെ....

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ദേവിയുടെയും മറ്റ് ഉപദേവാലയങ്ങളിലെയും പൂജ കഴിഞ്ഞ് രാത്രി എട്ടു മണിയോടെയാണ് ജഡ്ജിയമ്മാവന്റെ നട തുറക്കുന്നത്.

അടവഴിപാട്...

അടവഴിപാട്...

എട്ട് മണിക്ക് നട തുറന്നാൽ ഒമ്പതര വരെ ചടങ്ങുകൾ നീളും. രാത്രിയിലെ അടവഴിപാടിനും നിരവധിപേരാണ് ക്ഷേത്രത്തിലെത്താറുള്ളത്. നടൻ ദിലീപ് അടവഴിപാട് കഴിക്കാനെത്തുമെന്നായിരുന്നു കാത്തിരുന്നവരുടെ പ്രതീക്ഷ.

ആരും വന്നില്ല....

ആരും വന്നില്ല....

ദിലീപ് എത്തുമെന്ന പ്രതീക്ഷയിൽ രാത്രി ഒമ്പതര വരെ സ്ത്രീകളും കുട്ടികളുമടക്കമുള്ള ഭക്തജനങ്ങൾ ക്ഷേത്രത്തിൽ കാത്തിരുന്നു. ഒടുവിൽ താരം വരില്ലെന്ന് തീർച്ചയായതോടെയാണ് ഇവർ മടങ്ങിയത്.

ഒരു ഭക്തൻ...

ഒരു ഭക്തൻ...

ഞായറാഴ്ചത്തേക്ക് 'ഒരു ഭക്തൻ' എന്ന പേരിൽ ആരോ വഴിപാട് ബുക്ക് ചെയ്തിരുന്നു. ഇത് ദിലീപിന്റെ വഴിപാടായിരിക്കുമെന്ന ഊഹാപോഹത്തെ തുടർന്നാണ് ക്ഷേത്രത്തിൽ പതിവില്ലാത്ത തിരക്ക് അനുഭവപ്പെട്ടത്.

English summary
devotees was waiting for actor dileep in judge ammavan temple.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X