കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃപ്തിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി

Google Oneindia Malayalam News

Recommended Video

cmsvideo
തൃപ്തിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ല | Oneindia Malayalam

പമ്പ: ഭൂമാതാ ബ്രിഗേഡ് നേതാവും സാമൂഹ്യ പ്രവര്‍ത്തകയും ആയ തൃപ്തി ദേശായിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി. തൃപ്തിയ്ക്ക് ശബരിമലവരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു.

ശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്, ബിജെപി-ബിഎംഎസ് നേതാക്കൾ കരുതൽ തടങ്കലിൽശബരിമലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ്, ബിജെപി-ബിഎംഎസ് നേതാക്കൾ കരുതൽ തടങ്കലിൽ

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നാണ് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയുള്ള റിവ്യു ഹര്‍ജികള്‍ കോടതി ജനുവരി 22 ന് പരിശോധിക്കും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ അതുവരെ നിലവിലുള്ള വിധി സ്‌റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായിട്ടില്ല.

Sabarimala

ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുത് എന്നാണ് തന്റെ ആഗ്രഹം എന്നാണ് മാളികപ്പുറം മേല്‍ശാന്തി പറയുന്നത്. യുവതി പ്രവേശനത്തെ താന്‍ ശക്തമായി എതിര്‍ക്കുന്നു എന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ തവണ മാസപൂജയ്ക്കായി നട തുറന്നപ്പോള്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയിരുന്നു. പക്ഷേ, അവര്‍ക്ക് സന്നിധാനത്ത് എത്താന്‍ പ്രതിഷേധം മൂലം കഴിഞ്ഞിരുന്നില്ല. രഹ്ന ഫാത്തിമ നടപ്പന്തല്‍ വരെ എത്തിയെങ്കിലും സ്ത്രീ പ്രവേശനം നടന്നാല്‍ നടയടച്ച് താക്കോല്‍ ദേവസ്വം ബോര്‍ഡിക് കൈമാറും എന്നായിരുന്നു അന്ന് തന്ത്രി പറഞ്ഞത്. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തിരുന്നു.

English summary
Devotees will not allow Trupti Desai to reach Sabarimala, says Malikappuram Melshanthi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X