• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗുരുതരാവസ്ഥയിൽ ചികിത്സയില്‍ കഴിയുന്ന ദേവു ചന്ദനയുടെ പിതാവ് തൂങ്ങി മരിച്ച നിലയില്‍

തിരുവന്തപുരം: ഉത്സവപ്പറമ്പിലെ ചെണ്ട മേളത്തിന് താളം പിടിച്ച് ആള്‍ക്കൂട്ടത്തിന് നടുവില്‍ നൃത്തം ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ദേവൂ ചന്ദനയെന്ന കൊച്ചു മിടുക്കില്‍ ഗുരുതര രോഗം ബാധിച്ച് ആശുപത്രി കിടക്കയിലാണെന്ന വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പുറത്തു വന്നത്.

തലച്ചോറിലെ കോശങ്ങള്‍ നശിച്ചു പോവുന്ന ഗുരുതര രോഗം ബാധിച്ച ദേവൂ ചന്ദന തിരുവനന്തപരും എസ്എടി ആശുപത്രിയിലെ അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ദേവു ചന്ദനയുടെ അച്ഛനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്തയും ഇന്ന് പുറത്തു വരുന്നത്.

നഴ്സിങ് ഹോസ്റ്റലിന് സമീപം

നഴ്സിങ് ഹോസ്റ്റലിന് സമീപം

ദേവു ചന്ദനയുടെ പിതാവ് ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി. ചന്ദ്രബാബു(38)വിനെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്ന എസ് എ ടി ആശുപത്രിക്ക് പിന്നിലെ നഴ്സിങ് ഹോസ്റ്റലിന് സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് ചന്ദ്ര ബാബുവിനെ കണ്ടെത്തിയത്. പെയിന്റിങ് തൊഴിലാളിയായിരുന്നു ഇദ്ദേഹം.

ഒരാഴ്ച മുമ്പ്

ഒരാഴ്ച മുമ്പ്

വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദേവുവിന്‍റെ രോഗത്തെ കുറിച്ച് അറിയാന‍് കഴിഞ്ഞത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഒരാഴ്ച മുമ്പാണ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍നിന്ന് ദേവുവിനെ എസ്.എ.ടി.യിലേക്ക് മാറ്റിയത്. ചന്ദ്രബാബവും ഭാര്യ സജിതയുമായിരുന്നു ദേവുവിന് ഒപ്പമുണ്ടായിരുന്നത്.

cmsvideo
  പ്രവാസിയോട് സ്വന്തം വീട്ടുകാരുടെ ക്രൂരത | Oneindia Malayalam
  ചികിത്സാ ചിലവ്

  ചികിത്സാ ചിലവ്

  ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ വളരെയധികം തുക ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വന്നിരുന്നു. ഒന്നരലക്ഷത്തോളം രൂപയായിരുന്നു മരുന്നിന് മാത്രമായി ചിലവായത്. ബന്ധുക്കളും നാട്ടിലെ സുമനസ്സുകളും സഹായിച്ചായിരുന്നു ഈ തുക കൈമാറിയത്. ചികിത്സക്കായി വന്‍തുക വീണ്ടും ആവശ്യമായി വന്നതോടെ ഇത് കണ്ടെത്താനുള്ള നെട്ടോട്ടതിലായിരുന്നു
  പെയിന്റിം​ഗ് തൊഴിലാളിയായ ചന്ദ്രബാബുവും കുടുംബവും.

  വൈറല്‍ ഡാന്‍സ്

  വൈറല്‍ ഡാന്‍സ്

  ചികിത്സാവിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായയതോടെ നിരവധി പേര്‍ സഹായവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് ചന്ദ്രബാബുവിന്‍റെ വിയോഗം. നൂറനാട് സിബിഎം എച്ച് എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ് ഒമ്പതു വയസ്സുകാരിയായ ദേവു. നൂറനാട് പുത്തന്‍വിള ക്ഷേത്ര ഉത്സവത്തിന് ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ച ദേവുവിന്റെ വീഡിയോ ആയിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്, ഇതിന് പിന്നാലെ 2019 മേയില്‍ ഫളവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിലും ദേവു പങ്കെടുത്തിരുന്നു

  സഹായം നല്‍കാം

  സഹായം നല്‍കാം

  താൽപ്പര്യമുള്ളവർക്ക്‌ ദേവുവിന്റെ അമ്മയുടെ പേരിലുള്ള കനറ ബാങ്ക്‌ നൂറനാട്‌ ശാഖയിലെ അക്കൗണ്ടിലൂടെ സഹായം എത്തിക്കാം.
  ജെ ആർ രജിത
  കനറ ബാങ്ക് നൂറനാട് ശാഖ
  അക്കൗണ്ട് നമ്പർ 3015101009582
  ഐഎഫ്‌എസ്‌സി കോഡ്‌: CNRB - 0003015

   അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം അണ്‍ലോക്ക് 2.0; ഇന്നുമുതല്‍ പ്രാബല്യത്തില്‍; രാത്രി കര്‍ഫ്യൂവില്‍ ഇളവ്, പാസ് തുടരാന്‍ കേരളം

  English summary
  devu chandhna's father found dead in near sat hospital
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X