കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല വിധി; സുപ്രീം കോടതി വിധി എന്ത് തന്നെയായാലും അംഗീകരിക്കുമെന്ന് കടകംപള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനപരിശോധന ഹര്‍ജികളില്‍ ഇന്ന് വിധി വരാനിരിക്കെ നിലപാട് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി. വിധി എന്ത് തന്നെയായാലും അത് നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വ്യക്തിപരമായ താത്പര്യങ്ങള്‍ മാറ്റിവെച്ച് പരമോന്നത നീതിപീഡത്തിന്‍റെ വിധി അംഗീകരിക്കുമെന്നും കടകംപള്ളി പറഞ്ഞു.

 kadakampallysabari-

വ്യാഴാഴ്ച രാവിലെ 10.30 യ്ക്കാണ് പുനപരിശോധന ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വിധി പറയുക. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സപ്തംബര്‍ 28 ലെ വിധിയ്ക്ക് എതിരായി 65 പരുനപരിശോധന ഹര്‍ജികളാണ് കോടതിയില്‍ എത്തിയത്. ഫിബ്രവരി ആറിന് സുപ്രീം കോടതി ഹര്‍ജികളില്‍ വാദം കേട്ടിരുന്നു.

വിധി പുനപരിശോധിക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006 ല്‍ നല്‍കിയ ഹര്‍ജികളില്‍ തുടക്കം മുതല്‍ തന്നെ വാദം കേള്‍ക്കേണ്ടി വരും. പുനപരിശോധന ആവശ്യം അംഗീകരിക്കുന്നില്ലേങ്കില്‍ പിഴവ് തിരുത്തല്‍ ഹര്‍ജികള്‍ നല്‍കാം.

Recommended Video

cmsvideo
sabarimala verdict: supreme court order on review petition

അതേസമയം വിധി പ്രസ്താവിക്കാനിരിക്കെ സംസ്ഥാനത്ത് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. വിധിയുടെ മറവില്‍ ആക്രമണം നടത്തുയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. നവമാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണം നടത്തുന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

കോടതി കയറിയ ശബരിമല; വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെകോടതി കയറിയ ശബരിമല; വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ കേസിന്‍റെ നാള്‍വഴികള്‍ ഇങ്ങനെ

ശബരിമല: ബിജെപിക്ക് സുവർണാവസരം, സിപിഎമ്മിന് നവോത്ഥാനം, ഇരുതോണിയിലും കാലിട്ട കോൺഗ്രസും

ശബരിമല വിധി; കോടതിയിൽ എത്തിയത് 65 ഹർജികൾ, വിധി പ്രഖ്യാപനം രാവിലെ 10.30ന് !

English summary
Dewaswam minister Kadakampally Surendran about sabarimala verdict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X