'കള്ളപ്പണം കാറിൽ. അതും മൂന്നരക്കോടി', കോടികളുടെ കള്ളപ്പണമാണ് ബിജെപി ഇവിടെയൊഴുക്കിയതെന്ന് എഎ റഹീം
തിരുവനന്തപുരം: ദേശീയ പാർട്ടിയുടെ 3.5 കോടിയുടെ തിരഞ്ഞെടുപ്പ് കുഴൽപ്പണം കവർന്നുവെന്ന വാർത്തയുടെ പശ്ചാത്തലത്തിൽ ബിജെപിക്കെതിരെ ഡിവൈഎഫ്ഐ നേതാവ് എഎ റഹീം രംഗത്ത്. കോടികളുടെ കള്ളപ്പണമാണ് ബിജെപി ഇവിടെയൊഴുക്കിയത് എന്ന് റഹീം ആരോപിച്ചു.
എഎ റഹീമിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: കള്ളപ്പണം കാറിൽ. അതും മൂന്നരക്കോടി. സിനിമാ സ്റ്റൈലിൽ ആക്സിഡന്റ് സൃഷ്ടിച്ചു കാറിലുണ്ടായിരുന്ന കോടികൾ കവർച്ച നടത്തുന്നു. സംഭവം തൃശൂരിലാണ്. സംഭവത്തിൽ പോലീസ് അന്വഷണം പുരോഗമിക്കുന്നു. പണം കൊണ്ട് വന്നത് രാജ്യം ഭരിക്കുന്ന പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിലവിന്. കൊള്ളയടിച്ചതും അതേ പാർട്ടിക്കാർ തന്നെയെന്ന് മനോരമ വാർത്ത. ആർഎസ്എസ്,ബിജെപി നേതൃത്വം അന്വഷണം ആരംഭിച്ചതായും വാർത്തകൾ വന്നു കഴിഞ്ഞു. ബിജെപിയുടെ പ്രമുഖരായ സംസ്ഥാന നേതാക്കൾക്ക് ഈ കൊള്ളയിൽ പങ്കുണ്ടെന്നും വാർത്ത.

ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കേന്ദ്ര സഹമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നു. അനാവശ്യ വിവാദം സൃഷ്ടിച്ചത്, കള്ളപ്പണ കടത്തും സിനിമാ സ്റ്റൈൽ കൊള്ളയും മാധ്യമങ്ങളിൽ ചർച്ചയാകാതിരിക്കാനാണ് എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനാകില്ല. കോടികളുടെ കള്ളപ്പണമാണ് ബിജെപി ഇവിടെയൊഴുക്കിയത്. കള്ളപ്പണം അവർ തന്നെ കൊള്ളയടിക്കുകയും ചെയ്യുന്നു. ഒരു പ്രത്യേക തരം 'ദേശ സ്നേഹ'പ്രവൃത്തി.
തിരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ എംഎൽഎ മാരെ പർച്ചേയ്‌സ് ചെയ്യാൻ കള്ളപ്പണം... എവിടെ നിന്നാണ് ഈ കോടികൾ?? മനോരമ വാർത്ത പ്രകാരം എറണാകുളം ജില്ലയിലേക്ക് കൊണ്ട് പോയ പണമാണ് ഈ മൂന്നരക്കോടി. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ ചിലവിന് മാത്രമുള്ള തുകയാണിത് എന്നോർക്കണം. അതും ഒരു ജില്ലയ്ക്ക് മാത്രം!!. അപ്പോൾ, സംസ്ഥാനത്ത് അകെ എത്ര കോടിയുടെ കള്ളപ്പണമായിരിക്കും ബിജെപി ഒഴുക്കിയിട്ടുണ്ടാവുക? രാജ്യത്താകെ എത്രയാകും? എവിടെ നിന്നാണ് ഈ പണം?
രാജ്യത്തിന്റെ പൊതുമേഖലയും വിഭവങ്ങളും കോർപ്പറേറ്റ് ഭീമന്മാർക്ക് വിറ്റ വകയിൽ കിട്ടുന്ന കോടികളുടെ കോഴപ്പണമാണ് ചാക്കിൽ കെട്ടി രാജ്യത്താകെ ജനാധിപത്യത്തെ വിലയ്ക്ക് വാങ്ങാൻ കയറ്റി അയയ്ക്കുന്നത്. ഒരു രൂപയുടെ അധിക ഇടപാട് പോലും സാധാരണക്കാരൻ ബാങ്ക് വഴി നടത്തണമെന്ന് മോദിയുടെ കൽപ്പന. മോദിക്കും അദ്ദേഹത്തിന്റെ പാർട്ടിക്കും കറൻസി മതിപ്പുകണക്കിന് ചാക്കിൽ കെട്ടി കടത്താം.
കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നതിനു ശേഷം, ഓരോ തിരഞ്ഞെടുപ്പും, കേരളാ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾക്ക് ചാകരയാണ്. ഇപ്പോൾ നടുറോഡിൽ കൊള്ളയും തുടങ്ങിയിരിക്കുന്നു. തൃശൂരിൽ നടന്ന കുഴൽപ്പണകടത്തും കൊള്ളയും സംബന്ധിച്ച് സമഗ്രമായ അന്വഷണം നടത്തണം. കള്ളപ്പണം കൊടുത്തു വിട്ടവരെയും കൊള്ളയടിച്ചവരെയും കയ്യാമം വെയ്ക്കണം'.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications