കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ പിടി വീഴും; പ്രതികളെ കുരുക്കാൻ തയ്യാറെടുത്ത് കേരള പൊലീസ്

മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ പിടി വീഴും; പ്രതികളെ കുരുക്കാൻ തയ്യാറെടുത്ത് കേരള പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിൽ നവമാധ്യമങ്ങളിൽ മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടാൽ അവരെ ഉടൻ തന്നെ അറസ്റ്റ് ചെയ്യാൻ നിർദ്ദേശം. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് നിർദ്ദേശം നൽകിയത്. ഇത് സംബന്ധിക്കുന്ന ഉത്തരവ് പുറത്തിറക്കി. അതു പ്രകാരം ജില്ലയിലെ പൊലീസ് മേധാവിമാ‍ർക്ക് ഡിജിപി നിർദ്ദേശം നൽകിട്ടുണ്ട്. പോലീസ് മുന്നറിയിപ്പ് നൽകിയിട്ടും പോസ്റ്റുകള്‍ വീണ്ടും പ്രചരിപ്പിക്കുകയാണ്.

ഈ സാഹചര്യം കണക്കിലെടുത്താണ് പൊലീസ് കർശന നടപടികളിലേക്ക് കടക്കുന്നത്. നവ മാധ്യമങ്ങളിൽ മത സ്പർധ വളർത്തുന്ന തരത്തിലുളള പോസ്റ്റുകളുടെ പ്രചരണം കൂടുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്ത് ഒരു മാസത്തിനിടെ 144 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

dgp

എന്നാൽ, കഴിഞ്ഞ മാസം 18 മുതൽ ഈ മാസം മൂന്നു വരെയുളള കണക്കുകളാണ് 144. എന്നാൽ, ഇതിൽ പൊലീസിന് 41 പ്രതികളെ മാത്രമാണ് പിടികൂടാൻ സാധിച്ചത്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകള്‍ രജിസ്റ്റർ ചെയ്തത്. 32 കേസുകളാണ് ഇവിടെ. എന്നാൽ, 21 പ്രതികളെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്യുകയും ചെയ്തു.

അതേ സമയം, ആലപ്പുഴയിൽ 16 കേസുകള്‍ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ജില്ലയിൽ ഒരാളെ മാത്രം ആണ് പൊലാസ് അറസ്റ്റ് ചെയ്യാൻ സാധിച്ചത്. എറണാകുളം റൂറലിൽ 14 കേസുകള്‍ രജിസ്റ്റർ ചെയ്തെങ്കിലും ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളൂ. ബാക്കി പ്രതികളെ ഉടൻ പിടി കൂടണം എന്നാണ് ജില്ലാ പൊലീസ് മേധാവിമാർക്ക് ഡിജിപി നൽകിയ നിർദ്ദേശം. ഇനിയും കേസുകൾ ഉയരാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് കണക്കുകളിൽ ഉൾപ്പെട്ട എല്ലാ പ്രതികളെയും ഉടൻ പിടികൂടാൻ വേണ്ടി നിർദ്ദേശം നൽകി കഴിഞ്ഞത്.

ആലപ്പുഴയിൽ ആർ എസ് എസ് - എസ് ഡി പി ഐ നേതാക്കളുടെ കൊലപാതകത്തിന് ശേഷം ആണ് സംസ്ഥാനത്ത് നവമാധ്യമങ്ങൾ വഴി മതസ്പർധ വളർത്തുന്ന പോസ്റ്റുകള്‍ വ്യാപകമായി പ്രചരിച്ചു തുടങ്ങിയത്. ഇത്തരം പോസ്റ്റിലൂടെ സമൂഹത്തിൽ ഭിന്നത വളർത്തുന്ന പോസ്റ്റുകള്‍ക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പൊലീസ്.

അതേ സമയം, കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇടുക്കിയിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ് ബുക്കിൽ പോസ്റ്റിട്ടുവെന്ന പരാതിയിൽ എസ് ഡി പി ഐ പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കട്ടപ്പന കൊല്ലംപറമ്പിൽ ഉസ്മാൻ ഹമീദ്നെയാണ് കസ്റ്റഡിയിൽ എടുത്തത്. 41 വയസ്സുണ്ട് ഇയാൾക്ക്. സൈബർ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ആർ എസ് എസ് കലാപത്തിന് ആഹ്വാനം ചെയ്തതായുള്ള വാർത്തയുമായി ബന്ധപ്പെട്ടായിരുന്നു ഇയാളുടെ എഫ്ബി പോസ്റ്റ്.

ഇത് മതസ്പർധ വളർത്തുന്ന തരത്തിലുള്ളതാണെന്ന് ആരോപിച്ചുള്ള പരാതിയിലാണ് പൊലീസ് നടപടി സ്വീകരിച്ചിരുന്നത്. കട്ടപ്പന തകടിയേൽ ടെക്സ്റ്റയിസിന് സമീപത്തെ മൊബൈൽ കടയിൽ നിന്നും ആണ് പൊലീസ് അറസ്റ്റ് ഇയാളെ ചെയ്തത്. ജാമ്യം ഇല്ലാ വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍ചിലർക്കിപ്പോള്‍ നല്ല പേടി കുടുങ്ങിയിട്ടുണ്ട്: അതുകൊണ്ടാണ് ചാനലിലെ ഈ പെയ്ഡ് ശ്രമങ്ങള്‍: സംവിധായകന്‍

Recommended Video

cmsvideo
How To Do Self Testing Of COVID | Oneindia Malayalam

അതേ സമയം, ഇയാളെ സ്റ്റേഷനിൽ എത്തിച്ചതോടെ വലിയ തരത്തിലുളള പ്രതിഷേധം ആണ് നടന്നത്. പോപ്പുലർ ഫ്രണ്ട് നെടുങ്കണ്ടം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ സ്റ്റേഷൻ ഉപരോധിച്ചിരുന്നു. കള്ളക്കേസ് ചമച്ചുവെന്ന് ആരോപിച്ചാണ് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ കട്ടപ്പന പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. അനാവശ്യമായി എസ് ഡി പി ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്ന നടപടി പൊലീസ് അവസാനിപ്പിക്കണം എന്നും പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ജനുവരി ആദ്യ ആഴ്ചയിലാണ് ഇത്തമൊരു സംഭവം നടന്നിരുന്നത്.

English summary
DGP Anil Kant order to Arrest those spreading anti-religious post on social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X