വ്യാജ പ്രചരണം; ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു,എറണാകുളം ഡിസിപി അന്വേഷിക്കും
കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്‌തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിലൂടെ തനിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന ദിലീപിന്റെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ പൊലീസ് ചോദ്യം ചെയ്‌തെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.
തുടര്‍ന്ന് തന്നെ ചോദ്യം ചെയ്തിട്ടില്ലെന്നും തനിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ദിലീപ് പ്രതികരിച്ചിരുന്നു. അന്വേഷണ സംഘം ആലുവയിലെത്തി പ്രമുഖ നടന്റെ മൊഴിയെടുത്തു എന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയായിരുന്നു ദിലീപിന്റെ പ്രതികരണം.

സിനിമ സംഘടനകളുടെ പിന്തുണയോടെയും ഒരു പുതിയ സംഘടന രൂപീകരിക്കുകയും എല്ലാവരുടെയും നിര്‍ബന്ധപ്രകാരം അതിന്റെ നേതൃത്വം ഏറ്റെടുക്കുകയും ചെയ്തതിന്റെ പേരില്‍ ചിലര്‍ ക്രൂശിക്കുകയാണെന്നായിരുന്നു എന്നും ദിലീപ് ആരോപിച്ചിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയ പ്രതികളുമായി നേരിട്ടോ അല്ലാതെയോ ബന്ധമില്ലെന്നും യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് താനും ആഗ്രഹിക്കുന്നതായി ദിലീപ് വിശദീകരിച്ചിരുന്നു.












Click it and Unblock the Notifications