കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കണമെന്ന് ഡിജിപിയുടെ നിര്‍ദ്ദേശം

Google Oneindia Malayalam News

തിരുവനന്തപുരം: വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്ന തരത്തിലുള്ള പരിശോധനകള്‍ ഒഴിവാക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കള്ളക്കടത്ത്, അനധികൃതമായി പണംകൈമാറല്‍, മയക്ക് മരുന്ന് കടത്ത്, ആയുധ കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ മാത്രമെ വാഹനങ്ങള്‍ തടഞ്ഞുള്ള പരിശോധന പാടുള്ളുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നത്.

താരങ്ങളുടെ ധാർഷ്ട്യം സെറ്റിൽ അനുവദിക്കില്ല, തുറന്നടിച്ച് ബി ഉണ്ണിക്കൃഷ്ണൻ! കടുത്ത തീരുമാനത്തിൽ ഫെഫ്കതാരങ്ങളുടെ ധാർഷ്ട്യം സെറ്റിൽ അനുവദിക്കില്ല, തുറന്നടിച്ച് ബി ഉണ്ണിക്കൃഷ്ണൻ! കടുത്ത തീരുമാനത്തിൽ ഫെഫ്ക

അലക്ഷ്യമായും അശ്രദ്ധമായും വാഹനം ഓടിക്കുമ്പോഴും വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പരിശോധന നടത്താവുന്നതാണ്. ഇന്‍സ്പെക്ടര്‍ റാങ്കിലോ അതിന് മുകളിലോ ഉള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ മാത്രമെ കഴിയുന്നതും വാഹനങ്ങള്‍ തടഞ്ഞ് പരിശോധിക്കാവു. അപകടങ്ങളടക്കം ഹൈവേ ട്രാഫിക് സംബന്ധമായ കാര്യങ്ങള്‍ നോക്കേണ്ടത് അതാത് പ്രദേശത്തെ ഹൈവെ പോലീസ് വാഹനങ്ങള്‍ക്കാണെന്ന് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

behra

ചില ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥര്‍ ട്രാഫിക് കുറ്റകൃത്യങ്ങളുടേയും വാഹന പരിശോധനയുടേയും ചിത്രങ്ങളും വീഡിയോയും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്നുണ്ട്. ഈ സംവിധാനം സംസ്ഥാനം ഒട്ടാകെ വ്യാപിപ്പിക്കണം. നേരത്തെ നിശ്ചയിച്ച സ്ഥലങ്ങളില്‍ മുന്‍കൂട്ടി പ്രഖ്യാപിച്ച പ്രകാരം വാഹന പരിശോധന നടത്തണമെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു; ദുരൂഹതയെന്ന് ദൃക്‌സാക്ഷികള്‍കൊടുങ്ങല്ലൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഡ്രൈവര്‍ മരിച്ചു; ദുരൂഹതയെന്ന് ദൃക്‌സാക്ഷികള്‍

 മഹാരാഷ്ട്ര ബിജെപി വന്‍ പിളര്‍പ്പിലേക്ക്; പങ്കജ മുണ്ടയും 12 എംഎല്‍എമാരും ശിവസേനയിലേക്കെന്ന് സൂചന മഹാരാഷ്ട്ര ബിജെപി വന്‍ പിളര്‍പ്പിലേക്ക്; പങ്കജ മുണ്ടയും 12 എംഎല്‍എമാരും ശിവസേനയിലേക്കെന്ന് സൂചന

English summary
dgp behra on traffic police checking
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X