കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉമ്മൻചാണ്ടിക്കെതിരെ വീണ്ടും സരിതയുടെ ലൈംഗിക പീഡന പരാതി; ബെഹ്റ ഉടൻ തീരുമാനമെടുക്കില്ല, കാരണം?

സരിത എസ് നായരുടെ പുതിയ പരാതി ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ലെന്ന് ഡിജിപി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

Google Oneindia Malayalam News

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ് നായരുടെ പുതിയ പരാതിയിൽ നിയമോപദേശം ലഭിച്ച ശേഷം സാധ്യമായ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. അതേസമയം, സരിതയുടെ പരാതി ക്രൈം ബ്രാഞ്ചിന് നൽകിയെന്ന വാർത്ത അദ്ദേഹം നിഷേധിച്ചു.

വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ! സ്ഥലവും സമയവും പിണറായിക്ക് പറയാം... ഞങ്ങൾ റെഡി...വെല്ലുവിളി ഏറ്റെടുത്ത് കെ സുരേന്ദ്രൻ! സ്ഥലവും സമയവും പിണറായിക്ക് പറയാം... ഞങ്ങൾ റെഡി...

16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം16കാരിയുമായി കറങ്ങാൻ പോയ 27കാരൻ പെട്ടത് ഇങ്ങനെ! ലോഡ്ജിൽ വെച്ച് പെൺകുട്ടിക്ക് ബ്ലീഡിങ്, പിന്നെ എല്ലാം

സരിത എസ് നായരുടെ പുതിയ പരാതി ക്രൈം ബ്രാഞ്ചിന് നൽകിയിട്ടില്ലെന്ന് ഡിജിപി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. കഴിഞ്ഞദിവസമാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത എസ് നായർ പുതിയ പരാതി നൽകിയത്. പീഡിപ്പിക്കപ്പെട്ടെന്ന് കാണിച്ച് നേരത്തെ നൽകിയ രണ്ട് പരാതികളിലും നടപടിയുണ്ടായില്ലെന്ന് കാണിച്ചാണ് സരിത മുഖ്യമന്ത്രിക്ക് പുതിയ പരാതി നൽകിയത്.

പീഡനക്കേസുകളിലും വധക്കേസുകളിലും പ്രതിഭാഗം വക്കീൽ! പക്ഷേ, ആളൂർ ഇതുവരെ വിവാഹം കഴിച്ചില്ല, അതിനു കാരണംപീഡനക്കേസുകളിലും വധക്കേസുകളിലും പ്രതിഭാഗം വക്കീൽ! പക്ഷേ, ആളൂർ ഇതുവരെ വിവാഹം കഴിച്ചില്ല, അതിനു കാരണം

ഡിജിപി

ഡിജിപി

പീഡനം സംബന്ധിച്ച് സരിത എസ് നായർ നൽകിയ പുതിയ പരാതി ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടില്ലെന്നാണ് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞത്.

നടപടി പിന്നീട്...

നടപടി പിന്നീട്...

സരിതയുടെ പുതിയ പരാതിയിൽ ഡിജിപി ലോക്നാഥ് ബെഹ്റ നിയമോപദേശം തേടിയിട്ടുണ്ട്. പോലീസ് ആസ്ഥാനത്തുള്ള നിയമോപദേശയ്ക്കാണ് ഡിജിപി പരാതി കൈമാറിയിട്ടുള്ളത്. നിയമോപദേശം ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് ഡിജിപി അറിയിച്ചത്.

വീണ്ടും പരാതി...

വീണ്ടും പരാതി...

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കമുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ ലൈംഗിക പീഡനം ആരോപിച്ച് കഴിഞ്ഞദിവസമാണ് സരിത എസ് നായർ പുതിയ പരാതി നൽകിയത്.

നടപടിയെടുത്തില്ലെന്ന്....

നടപടിയെടുത്തില്ലെന്ന്....

പീഡിപ്പിക്കപ്പെട്ടുവെന്ന തന്റെ രണ്ട് പരാതികളിൽ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത എസ് നായർ കഴിഞ്ഞദിവസം മുഖ്യമന്ത്രിക്ക് വീണ്ടും പരാതി നൽകിയത്.

സർക്കാരിന്റെ ഭാഗത്ത്...

സർക്കാരിന്റെ ഭാഗത്ത്...

രണ്ടു തവണ പരാതി നൽകിയപ്പോളും സർക്കാരിന്റെ ഭാഗമായിരുന്നവരായിരുന്നു പ്രതിസ്ഥാനത്തുണ്ടായിരുന്നത്. അതിനാൽ പരാതി വ്യാജമാണെന്ന് ആരോപിച്ച് ആ കേസുകൾ അട്ടിമറിച്ചെന്നും സരിത പുതിയ പരാതിയിൽ ആരോപിച്ചിരുന്നു.

പ്രത്യേക സംഘം....

പ്രത്യേക സംഘം....

തനിക്ക് നീതി ലഭിക്കാത്ത സാഹചര്യത്തിൽ തന്റെ പരാതി പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്നാണ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ സരിത ആവശ്യപ്പെട്ടിരുന്നത്. സരിതയുടെ പരാതി കഴിഞ്ഞദിവസം തന്നെ മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു.

English summary
dgp behra's response about saritha s nair complaint.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X