കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൊവ്വാഴ്ച ഹര്‍ത്താലുണ്ടോ? നിലപാട് ശക്തമാക്കി പോലീസ്, നിയമവിരുദ്ധമെന്ന് ഡിജിപി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ചൊവ്വാഴ്ച നിശ്ചയിച്ച ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് സംയുക്ത സമര സമിതി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് സംഘടനകള്‍ പിന്‍മാറണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ ആവശ്യപ്പെട്ടു. പ്രമുഖ കക്ഷികളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താല്‍ ആചരിക്കുന്നത്.

ഹര്‍ത്താലിനെ അകുലൂചിച്ചും എതിര്‍ത്തും സോഷ്യല്‍ മീഡിയയില്‍ പ്രചാരണം വ്യാപകമാണ്. ഹര്‍ത്താല്‍ പിന്‍വലിച്ചുവെന്ന് പ്രചാരണമുണ്ടായി. ഈ സാഹചര്യത്തിലാണ് സാധാരണക്കാര്‍ക്ക് ആശങ്ക. ഹര്‍ത്താലുണ്ടോ എന്ന് പലരും മാധ്യമ സ്ഥാപനങ്ങളിലേക്ക് വിളിച്ചു അന്വേഷിക്കുന്നുണ്ട്. ഹര്‍ത്താല്‍ നടത്തുന്നതിന് ഹൈക്കോടതി അടുത്തിടെ ചില മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് വിരുദ്ധമായിട്ടാണ് ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ എന്ന് പോലീസ് പറയുന്നു.

ഹര്‍ത്താല്‍ പിന്‍വലിക്കണം

ഹര്‍ത്താല്‍ പിന്‍വലിക്കണം

ഹര്‍ത്താല്‍ പിന്‍വലിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹറ ആവശ്യപ്പെട്ടു. കോടതി നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണ്. ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഇത് പാലിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.

ശക്തമായ നടപടി

ശക്തമായ നടപടി

നിയമം ലംഘിച്ച് ഹര്‍ത്താല്‍ നടത്തിയാല്‍ ശക്തമായ നടപടി സ്വീകരിക്കും. പോലീസ് എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുണ്ട്. ഹര്‍ത്താലുമായി ബന്ധപ്പെട്ട സംഘടനകളുടെ റാലികള്‍ക്ക് തടസമില്ല. എന്നാല്‍ ഹര്‍ത്താല്‍ അനുവദിക്കില്ലെന്നും പോലീസ് മേധാവി പറഞ്ഞു.

ആരാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്

ആരാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്

എസ്ഡിപിഐ, വെല്‍ഫെയര്‍ പാര്‍ട്ടി, ഡിഎച്ച്ആര്‍എം പാര്‍ട്ടി, പോരാട്ടം തുടങ്ങിയവരും ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകരുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഹര്‍ത്താലുമായി യോജിക്കില്ലെന്ന് മുസ്ലിം ലീഗ്, കാന്തപുരം സുന്നി വിഭാഗം, സിപിഎം, ബിജെപി, യൂത്ത് ലീഗ് എന്നിവര്‍ അറിയിച്ചിട്ടുണ്ട്.

എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രമുഖര്‍

എതിര്‍പ്പ് പ്രകടിപ്പിച്ച് പ്രമുഖര്‍

ഹര്‍ത്താല്‍ ബിജെപിയെ സഹായിക്കാനാണെന്ന് പികെ കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വേണ്ട സമയത്ത് കേരളം ഒറ്റക്കെട്ടായി ഹര്‍ത്താല്‍ ആചരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്ര സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലുമായി യോജിക്കില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

English summary
DGP Demands to withdraw Harthal on Tuesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X