Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡിജിപി ആരാണ്? മുഖ്യമന്ത്രിക്കും അറിയില്ല, മറുപടി നല്‍കാതെ പിണറായി, ഇന്നും പ്രതിപക്ഷ ബഹളം

തിരുവനന്തപുരം: ബുധനാഴ്ചയും നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തിയാണ് പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ആാരാണ് ഡിജിപിയെന്ന ചോദ്യമുയര്‍ത്തിയിരുന്നു എന്നാല്‍ ഇതിന് മൗനമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

തുടര്‍ന്ന് ബുധനാഴ്ചയും ഡിജിപി ആരെന്ന ചോദ്യമുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. ചോദ്യോത്തര വേളയിലെ തുടക്കത്തില്‍ തന്നെ ബാനറുകളുമായി പ്രതിരക്ഷ അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. ആദ്യ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി പറയുന്നതിനിടയില്‍ ബഹളം ശക്തമായി.

 പ്രതിപക്ഷ ബഹളം

പ്രതിപക്ഷ ബഹളം

പ്രതിപക്ഷത്തിന്റെ ബഹളം ശക്തമായതോടെ സഭ നടത്തികൊണ്ട് പോകുന്നതില്‍ സ്പീക്കര്‍ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

 പി ശ്രീരാമകൃഷ്ണന്‍

പി ശ്രീരാമകൃഷ്ണന്‍

എല്ലാദിവസവും ചോദ്യോത്തര വേളയുടെ തുടക്കത്തില്‍ ബഹളം ഉണ്ടാകുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി.

 കോടതിയലക്ഷ്യം

കോടതിയലക്ഷ്യം

അതേസമയം ഡിജിപിയായി പുനര്‍നിയമിക്കുന്നതില്‍ സംസ്ഥാനം കോടതിയലക്ഷ്യ നടപടി കാട്ടുന്നുവെന്ന് വ്യക്തമാക്കി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും. പോലീസ് മേധാവിയുടെ നിയമനം നടപ്പാക്കാത്തത് കോടതിയലക്ഷ്യമെന്ന് കാട്ടിയാണ് ഹര്‍ജി.

 രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല

പോലീസിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞഅഞിരുന്നു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. പരിശോധിക്കാം പഠിക്കട്ടെ തുടങ്ങിയ മറുപടി പറഞ്ഞ് ഒഴിഞ്ഞു മാറുന്ന സമീപനമാണ് മുഖ്യമന്ത്രി കൈക്കൊള്ളുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

 മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല

മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ല

പോലീസ് വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയാണെങ്കില്‍ ചോദ്യോത്തര വേളയുടെ പ്രസക്തി എന്താണെന്നും അദ്ദേഹം ചെന്നിത്തല കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+