വാക്ക് തെറ്റിച്ച് മുഖ്യമന്ത്രി, നിയമനടപടിക്ക് ജേക്കബ് തോമസിന് അനുമതി ഇല്ല
തിരുവനന്തപുരം: തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിന് അനുമതി നല്‍കുമെന്ന നിലപാടില്‍ നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിന്‍മാറി. മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ് ഈ വിഷയത്തില്‍ നിലപാടെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജേക്കബ് തോമസ് തനിക്കെതിരെ നിയമനടപടിക്ക് അനുമതി ചോദിച്ചാല്‍ നിശ്ചയമായും കൊടുക്കമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രി തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചെന്നും പരസ്യവിമര്‍ശനം പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ അനുമതി നല്‍കണമെന്നും ചീഫ് സെക്രട്ടറിക്ക് ജേക്കബ് തോമസ് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടത്തില്‍ ഇത് സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നിലപാടെടുത്തിരുന്നു. അന്തിമ തീരുമാനമെടുക്കാവന്‍ മുഖ്യമന്ത്രിക്ക് വിടുകയും ചെയ്തിരുന്നു.
അനുമതി നല്‍കണമെന്ന് തന്നെയായിരുന്നു തന്റെ നിലപാടെന്നും എന്നാല്‍ മന്ത്രിസഭാ യോഗം അത് വ്യക്തിപരമായ പ്രശ്‌നമല്ലെന്നുള്ള നിലപാടാണ് എടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications