മുഖ്യമന്ത്രിക്കും വിന്‍സണ്‍ പോളിനുമെതിരെ ജേക്കബ് തോമസ്
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുന്‍ വിജിലന്‍സ് ഡയരക്ടര്‍ വിന്‍സണ്‍ പോളിനുമെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിജിപി ജേക്കബ്‌തോമസ്. വിരമിച്ചശേഷം സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നവര്‍ സര്‍വീസിലിരിക്കുമ്പോള്‍ അഴിമതിക്കാരാകുമെന്ന ഒളിയമ്പാണ് വിന്‍സണ്‍ പോളിനെതിരെ ജേക്കബ് തോമസ് എയ്തത്.
വിരമിച്ചശേഷം സ്ഥാനമാനങ്ങള്‍ പ്രതീക്ഷിക്കുന്നവര്‍ സര്‍ക്കാരിന് അനുകൂലമായെ നില്‍ക്കൂ. അഞ്ചുവര്‍ഷം മുന്‍പ് ആരാണ് അഴിമതിക്കാര്‍ എന്നു ചോദിച്ചിരുന്നവര്‍ ഇപ്പോള്‍ ആരാണ് വലിയ അഴിമതിക്കാരന്‍ എന്നാണ് ചോദിക്കുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ വ്യാപകമായ അഴിമതിയാണ് നടന്നതെന്ന സൂചനയാണ് ജേക്കബ് തോമസ് ഇതിലൂടെ പങ്കുവെച്ചത്.

വിജിലന്‍സിനെ വിവരാവകാശനിയമ പരിധിയില്‍നിന്ന് ഒഴിവാക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയും ജേക്കബ് തോമസ് പ്രതികരിച്ചു. അഴിമതിക്കാരെ രക്ഷിക്കാനാണെന്ന് ഇത്തരമൊരു തീരുമാനമെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ ഉത്തരവ് തന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
വിജിലന്‍സ് ഡയരക്ടറായിരിക്കെ കെ എം മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ അനുകൂല തീരുമാനമെടുത്തതിന് വിന്‍സണ്‍ പോള്‍ വിവാദത്തിലായിരുന്നു. പിന്നീട് കോടതിയില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം ഒഴിയുകയും ചെയ്തു. വിരിമിച്ചശേഷം വിന്‍സണ്‍ പോളിനെ മുഖ്യവിവരാവകാശ കമ്മീഷണറാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്.












Click it and Unblock the Notifications