കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം; സൈബര്‍ ഡോം അന്വേഷിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം തടയാന്‍ അന്വേഷിക്കാന്‍ ഡിജിപി ഉത്തരവിട്ടു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍, പൊലീസ് സൈബര്‍ ഡോം, എന്നിവരാണ് അന്വേഷിക്കുന്നത്. ഇത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഖ് ബെഹ്‌റ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി കേരള പൊലീസ് അറിയിച്ചു.

കേരള പത്രപ്രവര്‍ത്തക യൂണിയന്റെ നേതൃത്വത്തില്‍ നല്‍കിയ പരാതിയിലാണ് നടപടി. മനോരമ ന്യൂസ് മാധ്യമ പ്രവര്‍ത്തക നിഷ പുരുഷോത്തമനെതിരേയും എഷ്യാനെറ്റ് മാധ്യമ പ്രവര്‍ത്തകര്‍ കെജി കമലേഷ്, ഭാര്യയും മാധ്യമ പ്രവര്‍ത്തകയുമായ പ്രജുല എന്നവര്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വ്യാപക പ്രചരണം അഴിച്ചുവിട്ടത്.

nisha

Recommended Video

cmsvideo
P Rajeev against deshabhimani staff kannan lal | Oneindia Malayalam

വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം വ്യക്തിഹത്യ നടത്തി സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുന്ന സൈബര്‍ പോരാളികള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്നായിരുന്നു കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യം.

അതേസമയം മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ആക്രമണം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. തന്റെ ശ്രദ്ധയില്‍പ്പെടാത്ത കാര്യമാണ് സൈബര്‍ ആക്രമണമെന്നും അത്തരം സംസ്‌കാങ്ങള്‍ ഞങ്ങള്‍ ശീലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ തന്റെ പ്രസ് സെക്രട്ടറി അടക്കമുള്ളവര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അധിക്ഷേപമാണോ സംവാദമാണോ എന്ന കാര്യം പരിശോധിക്കട്ടെയെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

'മാധ്യമങ്ങള്‍ക്ക് നിക്ഷിപ്ത താല്‍പര്യമുണ്ട്. ഇല്ലാത്ത കാര്യങ്ങള്‍ കെട്ടിചമച്ചുണ്ടാക്കുന്നതാണ് സൈബര്‍ ആക്രമണങ്ങള്‍. സംവാദം മറ്റൊന്നാണ്. വസ്തുകളെ ആ രീതിയില്‍ തന്നെ കാണേണ്ടതുണ്ട്. നിലവാരം ഇല്ലാതെ തന്നെ എനിക്കെതിരെ പലതവണ ആക്ഷേപം വന്നിട്ടുണ്ട്. എന്തിരുന്നാലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണം അന്വേഷിക്കും.' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർരാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ

'താന്‍ കൊല്ലപ്പെട്ടേക്കാം'... സൗദി കിരീടവകാശിക്ക് അമേരിക്കയില്‍ സമന്‍സ്, മുന്‍ ഉദ്യോഗസ്ഥന്റെ പരാതി'താന്‍ കൊല്ലപ്പെട്ടേക്കാം'... സൗദി കിരീടവകാശിക്ക് അമേരിക്കയില്‍ സമന്‍സ്, മുന്‍ ഉദ്യോഗസ്ഥന്റെ പരാതി

ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം: പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം, സുപ്രീം കോടതിയുടെ നിർണായക വിധിഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം: പെൺമക്കൾക്ക് സ്വത്തിൽ തുല്യാവകാശം, സുപ്രീം കോടതിയുടെ നിർണായക വിധി

English summary
DGP Lokanath Behera orders probe into cyber attacks against media personalities
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X