ദുബായ് പോലീസ് ക്ഷണിച്ചു; ഡിജിപി ബെഹ്റ പുറപ്പെടുന്നു, കൂടെ എസ്പിയും, സന്ദര്‍ശന ലക്ഷ്യം ഇതാണ്...
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ദുബായിലേക്ക് ഉടന്‍ പുറപ്പെടും. ദുബായ് പോലീസിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. സംസ്ഥാന സര്‍ക്കാര്‍ യാത്രയ്ക്കുള്ള അനുമതി നല്കി. ഈ മാസം 18 മുതല്‍ 20 വരെ ബെഹ്റ ദുബായിലുണ്ടാകും. കൂടെ എസ്പി ദേബേഷ് കുമാര്‍ ബെഹ്റയുമുണ്ട്. ഔദ്യോഗിക സന്ദര്‍ശനമാണ്.

ലോകത്തെ മികച്ച പോലീസ് സംവിധാനമുള്ള നഗരമാണ് യുഎഇ എമിറേറ്റ്സായ ദുബായ്. ഏത് തരം കുറ്റകൃത്യം നടന്നാലും നിമിഷങ്ങള്‍ക്കകം പ്രതിയെ പിടിക്കാന്‍ കഴിയുന്ന കുറ്റമറ്റ സംവിധാനം ദുബായിലുണ്ട്. ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന് സന്ദര്‍ശിക്കുക എന്നതാണ് ലോക്നാഥ് ബെഹറയുടെ യാത്രയുടെ പ്രധാന ലക്ഷ്യം.
മാസങ്ങള്‍ക്ക് മുമ്പ് ദുബായ് പോലീസ് സംഘം കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ പോലീസ് സംവിധാനത്തെ കുറിച്ച് വിശദമായി അറിയാനായിരുന്നു സന്ദര്‍ശനം. തുടര്‍ന്നാണ് ദുബായ് പോലീസ് സംസ്ഥാന പോലീസ് മേധാവിയെ ദുബായിലേക്ക് ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ ആദ്യം തീരുമാനിച്ച തിയ്യതി മാറ്റുകയായിരുന്നു.
മാര്‍ച്ചില്‍ ദുബായിലേക്ക് പോകാനാണ് ആദ്യം ഡിജിപി തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്കായി. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ ഡിജിപിയുടെ സാന്നിധ്യം സംസ്ഥാനത്ത് നിര്‍ബന്ധമായി വന്നു. ഇതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഇനി ഫലം വരുന്നത് മെയ് 23നാണ്. അതിന് മുമ്പ് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മെയ് 20 വരെയാണ് പോലീസ് മേധാവി ദുബായിലുണ്ടാകുക.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650!












Click it and Unblock the Notifications