കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് പോലീസ് ക്ഷണിച്ചു; ഡിജിപി ബെഹ്‌റ പുറപ്പെടുന്നു, കൂടെ എസ്പിയും, സന്ദര്‍ശന ലക്ഷ്യം ഇതാണ്...

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ദുബായിലേക്ക് ഉടന്‍ പുറപ്പെടും. ദുബായ് പോലീസിന്റെ ക്ഷണം സ്വീകരിച്ചാണ് യാത്ര. സംസ്ഥാന സര്‍ക്കാര്‍ യാത്രയ്ക്കുള്ള അനുമതി നല്‍കി. ഈ മാസം 18 മുതല്‍ 20 വരെ ബെഹ്‌റ ദുബായിലുണ്ടാകും. കൂടെ എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയുമുണ്ട്. ഔദ്യോഗിക സന്ദര്‍ശനമാണ്.

Behera

ലോകത്തെ മികച്ച പോലീസ് സംവിധാനമുള്ള നഗരമാണ് യുഎഇ എമിറേറ്റ്‌സായ ദുബായ്. ഏത് തരം കുറ്റകൃത്യം നടന്നാലും നിമിഷങ്ങള്‍ക്കകം പ്രതിയെ പിടിക്കാന്‍ കഴിയുന്ന കുറ്റമറ്റ സംവിധാനം ദുബായിലുണ്ട്. ദുബായിലെ ഓട്ടോമാറ്റിക് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുക എന്നതാണ് ലോക്‌നാഥ് ബെഹറയുടെ യാത്രയുടെ പ്രധാന ലക്ഷ്യം.

മാസങ്ങള്‍ക്ക് മുമ്പ് ദുബായ് പോലീസ് സംഘം കേരളത്തിലെത്തിയിരുന്നു. കേരളത്തിലെ പോലീസ് സംവിധാനത്തെ കുറിച്ച് വിശദമായി അറിയാനായിരുന്നു സന്ദര്‍ശനം. തുടര്‍ന്നാണ് ദുബായ് പോലീസ് സംസ്ഥാന പോലീസ് മേധാവിയെ ദുബായിലേക്ക് ക്ഷണിച്ചത്. തിരഞ്ഞെടുപ്പ് ആയിരുന്നതിനാല്‍ ആദ്യം തീരുമാനിച്ച തിയ്യതി മാറ്റുകയായിരുന്നു.

യുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധംയുപിയില്‍ അന്തിമഘട്ടത്തില്‍ ദുരൂഹത; കോണ്‍ഗ്രസ് പത്രികകള്‍ കൂട്ടത്തോടെ തള്ളി; പ്രതിഷേധം

മാര്‍ച്ചില്‍ ദുബായിലേക്ക് പോകാനാണ് ആദ്യം ഡിജിപി തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പ് തിരക്കായി. സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തേണ്ട സാഹചര്യത്തില്‍ ഡിജിപിയുടെ സാന്നിധ്യം സംസ്ഥാനത്ത് നിര്‍ബന്ധമായി വന്നു. ഇതോടെ യാത്ര മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. ഇനി ഫലം വരുന്നത് മെയ് 23നാണ്. അതിന് മുമ്പ് തിരിച്ചെത്തുന്ന തരത്തിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മെയ് 20 വരെയാണ് പോലീസ് മേധാവി ദുബായിലുണ്ടാകുക.

English summary
DGP Loknath Behera to Dubai for Visit to Automatic Police Station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X