Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയനൈരാശ്യമല്ല മരണകാരണമെന്ന് സാവന്തിന്റെ അമ്മ, ബ്ലൂവെയില്‍ അല്ലെന്ന് പോലീസും, സംഭവിച്ചത് ??

മകന്‍റെ മരണകാരണം പ്രണയനൈരാശ്യമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സാവന്തിന്‍റെ അമ്മ.

തിരുവനന്തപുരം : മരണഭീതി മുഴക്കിയ കൊലയാളി ഗെയിമായ ബ്ലൂവെയിലിന്റെ ലിങ്ക് കേരളത്തില്‍ ലഭിച്ചതായി സ്ഥിരീകരിക്കാനായിട്ടില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ. തിരുവനന്തപുരത്ത് 16 കാരന്‍ ആത്മഹത്യ ചെയ്തതിനു പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന് കുട്ടിയുടെ അമ്മ സംശയം പ്രകടിപ്പിച്ചിരുന്നു. കണ്ണൂരില്‍ മരിച്ച ഐഐടി വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നിലും ഈ ഗെയിം ആണോയെന്ന് ബന്ധുക്കള്‍ സംശമുയര്‍ത്തിയിരുന്നു.

തിരുവനന്തപുരത്തും കണ്ണൂരും നടന്ന ആത്മഹത്യകള്‍ക്ക് പിന്നില്‍ ബ്ലൂവെയിലാണെന്ന് സ്ഥിരീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതി പ്രകാരം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിമാണെന്ന സ്ഥിരീകരിക്കാറായിട്ടില്ലെന്നും ഡിജിപി വ്യക്തമാക്കി.

പോലീസ് താല്‍പര്യം കാണിക്കുന്നില്ല

പോലീസ് താല്‍പര്യം കാണിക്കുന്നില്ല

കഴിഞ്ഞ മേയിലാണ് കൊളശേരി സ്വദേശിയായ സാവന്ത് ആത്മഹത്യ ചെയ്തത്. ഏക മകന്‍ മരണപ്പെട്ടതിന് പിന്നില്‍ ബ്ലൂവെയില്‍ ഗെയിം സ്വാധീനുമുണ്ടെന്ന് ബന്ധുക്കള്‍ സംശയം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പോലീസിന് വേണ്ടത്ര താല്‍പര്യമില്ലെന്ന് സാവന്തിന്റെ അമ്മ ആരോപിക്കുന്നു.

ലാപ്‌ടോപ്പിലെ ചിത്രങ്ങള്‍

ലാപ്‌ടോപ്പിലെ ചിത്രങ്ങള്‍

സാവന്തിന്റെ ലാപ്‌ടോപ്പില്‍ നിന്നും ലഭിച്ച ചിത്രങ്ങള്‍ ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനത്തെ ശരി വെക്കുമ്പോഴും മകന്റെ മരണത്തിന് പിന്നില്‍ പ്രണയ നൈരാശ്യമെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് അവര്‍ പറയുന്നു.

പ്രണയനൈരാശ്യമാണെന്ന് പോലീസ്

പ്രണയനൈരാശ്യമാണെന്ന് പോലീസ്

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് ശേഷം തലശ്ശേരി നഗരപരിസരത്തുണ്ടായ രണ്ട് ആത്മഹത്യകളെയും പ്രണയ നൈരാശ്യമായി ലഘൂകരിക്കുകയാണ് പോലീസ്. സംഭവമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിന് താല്‍പര്യമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സാവന്തിന്റെ അമ്മ പറയുന്നു.

കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തിയിരുന്നു

കുട്ടികള്‍ക്ക് കൗണ്‍സിലിങ്ങ് നടത്തിയിരുന്നു

തലശ്ശേരി നഗരത്തിലുള്ള മനശാസ്ത്ര വിദഗ്ദ്ധര്‍ കുട്ടികള്‍ക്ക് ബ്ലൂവെയില്‍ ഗെയിമിനിക്കുറിച്ച് കൗണ്‍സിലിങ്ങ് നടത്തിയ സംഭവം വരെ റിപ്പോര്‍ട്ട് ചെയ്തിട്ടും പോലീസ് ഈ സംഭവത്തെ നിസ്സാരവത്കരിക്കുകയാണ് ചെയ്തതെന്ന് അവര്‍ കുറ്റപ്പെടുത്തുന്നു.

മരണഭീതി ഉയര്‍ത്തിയ കൊലയാളി ഗെയിം

മരണഭീതി ഉയര്‍ത്തിയ കൊലയാളി ഗെയിം

മരണഭീതി ഉയര്‍ത്തുന്ന ബ്ലൂവെയില്‍ സാധാരണ പോലെയുള്ള ഗെയിം അല്ല. പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്ന കളിയല്ല ബ്ലൂവെയില്‍ മറിച്ച് സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇതിന്റെ ലിങ്ക് ലഭിക്കുന്നത്.

കേരളത്തില്‍ ബ്ലൂവെയില്‍ സ്ഥിരീകരണമില്ല

കേരളത്തില്‍ ബ്ലൂവെയില്‍ സ്ഥിരീകരണമില്ല

കേരളത്തില്‍ ബ്ലൂവെയില്‍ ഗെയിം മൂലം ആത്മഹത്യയെന്ന കാര്യം സ്ഥിരീകരിക്കാറായിട്ടില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ അറിയിച്ചു. ഈ ഗെയിമിന്റെ ലിങ്ക് കേരളത്തില്‍ എത്തിയിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+