'ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ അധികാരം കൈമാറും; ഫോണ്‍ വിവാദത്തില്‍ നിഷ്പക്ഷമായ അന്വേഷണം'
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ താത്ക്കാലിക ചുമതല മാത്രമാണ് തനിക്കെന്നും അവധികഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയാല്‍ സ്ഥാനം കൈമാറുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. അതേസമയം മുന്‍ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദത്തെക്കുറിച്ച് നിഷ്പക്ഷമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും മാറ്റി ബെഹ്‌റയ്ക്കാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജേക്കബ് തോമസ് ഒരു ദിവസത്തെ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.വിജിലന്‍സിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ക്കൊടുവില്‍ ഡയറക്ടറെ സര്‍ക്കാര്‍ മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി അടുത്തിടെ ചോദിച്ചിരുന്നു.

ജേക്കബ് തോമസിനെതിരെ പ്രതിപക്ഷം നിയമസഭയില്‍ വിമര്‍ശനം ഉന്നയിച്ചപ്പോള്‍ 'ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട' എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഇത് പറഞ്ഞ് രണ്ടാഴ്ച തികയും മുന്‍പേ ജേക്കബ് തോമസിനെ മുഖ്യമന്ത്രിയെ കൈവിടുകയായിരുന്നു. ഇതിന് പിന്നില്‍ സിപിഎമ്മിന്റെ ശക്തമായ ഇടപെടലുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications