നീക്കം പാളിയതോടെ പോലീസ് കളി മാറ്റുന്നു... സൂചന നല്‍കി ബെഹ്റ, ദിലീപിന് നല്ല കാലം...
കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോഴില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കേണ്ട സാഹചര്യം ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്ന് പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ദിലീപിന് കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം അനുവദിച്ചപ്പോള്‍ പ്രതികരിക്കാതിരുന്ന ഡിജിപി താന്‍ പിന്നീട് ഇതേക്കുറിച്ച് പ്രതികരിക്കാമെന്നാണ് പറഞ്ഞിരുന്നത്.
നീണ്ട ജയില്‍വാസം കഴിഞ്ഞ് ചൊവ്വാഴ്ച വൈകീട്ടാണ് ദിലീപ് പുറത്തിറങ്ങിയത്. അഞ്ചാം തവണ ജാമ്യാപേക്ഷയില്‍ താരത്തിന് അനുകൂലമായി വിധി വരികയായിരുന്നു.

പ്രോസിക്യൂഷന്റെ വീഴ്ചയല്ല
ദിലീപിന് ഹൈക്കോടതി ജാമ്യം നല്‍കിയത് പ്രോസിക്യൂഷന്റെ വീഴ്ചയായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് ബെഹ്‌റ വ്യക്തമാക്കി. കോടതിയാണ് ജാമ്യം നല്‍കിയത്. ഇതു അംഗീകരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മര്‍ദ്ദമില്ല
നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ഉടന്‍ തന്നെ സമര്‍പ്പിക്കുന്നതിനു അന്വേഷണസംഘത്തിന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നും ബെഹ്‌റ പറഞ്ഞു.

അഭിപ്രായം പറയാനാവില്ല
ആറാം തിയ്യതിക്കു മുമ്പ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നതിനെ കുറിച്ച് അഭിപ്രായം പറയാന്‍ തനിക്കു സാധിക്കില്ലെന്നും ബെഹ്‌റ ചൂണ്ടിക്കാട്ടി.

ദിലീപിന്റെ മോചനം
85 ദിവസം നീണ്ട ജയില്‍ വാസത്തിനു ശേഷമാണ് ചൊവ്വാഴ്ച ദിലീപ് മോചിതനായത്. നേരത്തേ നാലു തവണയും താരത്തിന്റെ ജാമ്യ ഹര്‍ജി കോടതി തള്ളുകയായിരുന്നു. എന്നാല്‍ അഞ്ചാം തവണ കോടതി ദിലീപിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു.

സുനില്‍ തോമസ്
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന്റെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. നേരത്തേ രണ്ടു വട്ടം താരത്തിന്റെ ജാമ്യാപേക്ഷ തള്ളിയതും ഇതേ ബെഞ്ച് തന്നെയായിരുന്നു

പോലീസ് നേരത്തേ പറഞ്ഞത്
ഈ മാസം ഏഴിന് കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു അന്വേഷണസംഘം നേരത്തേ കോടതിയെ അറിയിച്ചത്. ദിലീപിന്റെ ജാമ്യ സാധ്യത പൂര്‍ണമായും അടയ്ക്കുന്നതിനു വേണ്ടി കൂടിയായിരുന്നു ഇത്.

കണക്കുകൂട്ടലുകള്‍ തെറ്റി
എന്നാല്‍ പോലീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഹൈക്കോടതി ദിലീപിന് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷന്‍ ശക്തമായ വാദങ്ങള്‍ കോടതിയില്‍ നിരത്തിയെങ്കിലും എല്ലാം തള്ളിപ്പോവുകയായിരുന്നു.

സ്വാഭാവിക ജാമ്യം
ജയിലിലായി 90 ദിവസം പൂര്‍ത്തിയാക്കുന്നതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടായിരുന്നു. ഈ മാസം 10നായിരുന്നു ദിലീപിന് ജയിലിലായിട്ട് 90 ദിവസം പൂര്‍ത്തിയാവേണ്ടത്. അതു കൊണ്ടാണ് ഇതിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ് തിടുക്കം കൂട്ടിയത്.












Click it and Unblock the Notifications