കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യ വാഹനങ്ങള്‍ക്ക് സത്യവാങ്മൂലം നല്‍കണം.. തെറ്റായ വിവരം നല്‍കിയാല്‍ നടപടിയെന്ന് ഡിജിപി!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ആവശ്യ സേവനങ്ങള്‍ക്ക് പാസ് നല്‍കുമെന്ന് ഡിജിപി വ്യക്തമാക്കി. മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അവരുടെ ഐഡന്റിറ്റി കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാനും സാധിക്കും. അതേസമയം സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. തെറ്റായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും. പാസുകള്‍ ജില്ലാ പോലീസ് മേധാവികള്‍ നല്‍കും. മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ഇളവ് നല്‍കും. ടാക്‌സിയും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകലും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാനേ ഉപയോഗിക്കാവു എന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

1

ആളുകള്‍ പുറത്തിറങ്ങുന്നത് കുറയ്ക്കാനും വീട്ടില്‍ തന്നെ ഇരിക്കാനുമാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് ഡിജിപി പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ വെക്കണം. കൂടുതല്‍ ആലുകള്‍ പുറത്തിറങ്ങി വൈറസ് പരക്കാനുള്ള സാധ്യത വര്‍ധിപ്പിക്കരുതെന്നും ഡിജിപി ആവശ്യപ്പെട്ടു. അതേസമയം ഒരു വിട്ടുവീഴ്ച്ചയും ഇല്ലാതെ അടച്ചുപൂട്ടല്‍ നടപ്പാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മതിയായ കാരണങ്ങളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കും. പാസ് കൈവശം ഇല്ലാത്തവര്‍ക്കെതിരെയും കര്‍ശന നടപടിയുണ്ടാവുമെന്നും ഡിജിപി പറഞ്ഞു.

അതേസമയം കടകള്‍ തുറക്കേണ്ട കാര്യത്തില്‍ ആശയക്കുഴപ്പം നീക്കി സര്‍ക്കാര്‍ രംഗത്ത് വന്നു. ഏഴ് മണി മുതല്‍ അഞ്ച് മണിവരെയാണ് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പത്ത് മുതല്‍ അഞ്ച് മണിവരെ കടകള്‍ക്ക് പ്രവര്‍ത്താനനുമതി നല്‍കിയിരിക്കുന്നത് കാസര്‍കോട് ജില്ലയില്‍ മാത്രമാണ്. അസാധാരണമായ സാഹചര്യമാണ് കാസര്‍കോട് നിലനില്‍ക്കുന്നത് എന്നത് കൊണ്ടാണ് ഇത്രയും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം കര്‍ശന നിയന്ത്രണങ്ങള്‍ വിശദീകരിച്ചത് കാസര്‍കോട് ജില്ലയെ ഉദ്ദേശിച്ചാണ്. മറ്റ് ജില്ലകളിലും ലോക് ഡൗണുണ്ടെങ്കിലും അല്‍പ്പം കൂടി ഇളവ് നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Recommended Video

cmsvideo
Corona Should praise these kasargod natives

തലസ്ഥാനത്ത് നിരീക്ഷണത്തിലുറണ്ടായിരുന്ന 600ഓളം പേരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് രോഗലക്ഷണങ്ങള്‍ കണ്ടിട്ടുള്ളൂ. അതേസമയം സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ ഉത്തരവാദിത്തതോടെ നടപ്പാക്കണം. തിരുവനന്തപുരം നഗരം ലോക്ക് ഡൗണിലും പതിവ് പോലെ തിരക്കിലാണെന്ന് മന്ത്രി പറഞ്ഞു. അന്യായമായി ആളുകള്‍ കൂടുന്നതിനെതിരെ കര്‍ശനമായ നടപടി തന്നെ സര്‍ക്കാര്‍ സ്വീകരിക്കും. അവശ്യസാധനങ്ങള്‍ വാങ്ങി കൂട്ടുന്നതില്‍ ജനങ്ങള്‍ സ്വയം നിയന്ത്രണം കൊണ്ടുവരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ നേരിട്ടിറങ്ങിയാണ് ജനങ്ങളെ നിരത്തില്‍ നിന്ന് ഒഴിവാക്കിയത്.

English summary
dgp loknath behra instructions to private vehichle's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X